Obituary
അമലനഗർ: തോനാകുടം തോമസ് (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പരേതയായ മേഗി, ബാബു, രാജു, ഷാൻറി, സിസ്റ്റർ ഷൈനി (വത്തിക്കാൻ). മരുമക്കൾ: സണ്ണി, ഷീബ, അന്തോണി.
ചൊവ്വല്ലൂർ: പാരീസ് റോഡിൽ പുതുവീട്ടിൽ കുഞ്ഞിമോൻ (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സെബീന, ഷെബീർ. മരുമക്കൾ: അബ്ദുൽ ഗഫൂർ, റംഷിദ.
കുന്നംകുളം: താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ടും ഓർത്തോ കൺസൾട്ടൻറ് സർജനുമായ പാറേമ്പാടം തൊമൻപറമ്പിൽ ഡോ. ടി.എസ്. രവീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഡോ. രാധ പറമ്പേരി (റിട്ട. സൂപ്രണ്ട് കമ്യൂണിറ്റി ഹെൽത്ത് സെൻറർ, പഴഞ്ഞി). മക്കൾ: ഡോ. രവിശങ്കർ (ഓങ്കോളജി വിഭാഗം തൃശൂർ മെഡിക്കൽ കോളജ്), ഡോ. രോഹിത് (പൂക്കോട് പി.എച്ച്.സി). മരുമക്കൾ: ഡോ. അഞ്ജലി (പി.ജി വിദ്യാർഥിനി, പാത്തോളജി വിഭാഗം, ഹൂബ്ലി കർണാടക). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പോർക്കുളം പഞ്ചായത്ത് വാതക ശ്മശാനത്തിൽ.
വേലൂർ: കുറുമാൽ അത്താണിക്കൽ വീട്ടിൽ ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മോഹനൻ, മണി, ഗീത, അജിതൻ. മരുമക്കൾ: ചന്ദ്രിക, രാജൻ, രാജൻ, പ്രമീള.
കൊടകര: കൊളത്തൂര്‍ ലക്ഷ്മിനിവാസില്‍ ഗംഗാധരന് നായര്‍ (78) നിര്യാതനായി. അപ്പോളോ ടയേഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: മോഹന. മക്കള്‍: ബീന മോഹന്‍, അരവിന്ദ്.
അരിമ്പൂർ: കരേരക്കാട്ടിൽ പരേതനായ റപ്പായിയുടെ ഭാര്യ മേരി (79) നിര്യാതയായി. മക്കൾ: ടോമി (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), ഷൈനി, സണ്ണി (ബിസിനസ്), ഷാജൻ, ജിഞ്ജു (ദുബൈ). മരുമക്കൾ: മാഗി, ജോൺസൺ, റോസി, ഫെബി, ബിന്ദു.
തിരൂർ: കിഴക്കേഅങ്ങാടി കുളങ്ങര ലോനപ്പെൻറ മകൻ ഔസേഫ് (90) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ജോൺസൺ, ബേബി, ആഗ്നസ്, േഗ്രസി. മരുമക്കൾ: മിനി (തിരൂർ ചെറുകിട വ്യാപാരി വൃവസായി മൾട്ടി പർപസ് കോ-സൊസൈറ്റി), ഡേവീസ്, ആൻറണി, പരേതനായ വിൻസെൻറ്.
തിരുവില്വാമല: മലേശമംഗലം കൂട്ടാലപ്പടി ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അംബിക, ലളിത, ദീപ, കവിത, സുനിത, ഗോപകുമാർ. മരുമക്കൾ: നാരായണൻ, രാമദാസ്, കൊച്ചുണ്ണി, രാധാകൃഷ്ണൻ, മാണിക്യൻ.
അന്തിക്കാട്: ആൽ സെൻററിന് കിഴക്ക് മുടവങ്ങാട്ടിൽ വേലായുധെൻറ ഭാര്യ ദാക്ഷായണി (85) നിര്യാതയായി. മകൻ: സജീവ് കുമാർ (ആകാശവാണി തൃശൂർ). മരുമകൾ: ഷിനി (വില്ലേജ് ഓഫിസ്, അന്തിക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മുറ്റിച്ചൂർ: എ.കെ.ടി.എ ജില്ല ട്രഷറർ ചോരങ്ങത്ത് വീട്ടിൽ ജയാനന്ദൻ (ജയൻ -74) നിര്യാതനായി. എ.കെ.ടി.എ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി. മക്കൾ: രഞ്ജിത്ത്, രാജി
അരിമ്പൂർ: പറത്താള പരേതനായ ശങ്കരൻകുട്ടിയുടെ മകൻ രാജൻ (65) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ശ്രീദേവി, ശ്രീലക്ഷ്മി. മരുമക്കൾ: ജിജു, ഗോകുൽ.
ചെന്ത്രാപ്പിന്നി: കഴിമ്പ്രം കാഞ്ഞിരപ്പള്ളി പരിസരത്ത് താമസിക്കുന്ന മൂന്നാക്കപറമ്പിൽ ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷൗക്കത്തലി, താജുദ്ദീൻ, ഖദീജ, മുഹമ്മദാലി, ഇസ്മായിൽ. മരുമക്കൾ: റുഖിയ, സഫിയ, ഫസീല, ജാസ്മി, അഷ്റഫ്.