കുന്നംകുളം: താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ടും ഓർത്തോ കൺസൾട്ടൻറ് സർജനുമായ പാറേമ്പാടം തൊമൻപറമ്പിൽ ഡോ. ടി.എസ്. രവീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഡോ. രാധ പറമ്പേരി (റിട്ട. സൂപ്രണ്ട് കമ്യൂണിറ്റി ഹെൽത്ത് സെൻറർ, പഴഞ്ഞി). മക്കൾ: ഡോ. രവിശങ്കർ (ഓങ്കോളജി വിഭാഗം തൃശൂർ മെഡിക്കൽ കോളജ്), ഡോ. രോഹിത് (പൂക്കോട് പി.എച്ച്.സി). മരുമക്കൾ: ഡോ. അഞ്ജലി (പി.ജി വിദ്യാർഥിനി, പാത്തോളജി വിഭാഗം, ഹൂബ്ലി കർണാടക). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പോർക്കുളം പഞ്ചായത്ത് വാതക ശ്മശാനത്തിൽ.