Obituary
കോടാലി: ചെമ്പുചിറ ഏറത്തുകോട്ടയില് പരേതനായ മത്തായിയുടെ ഭാര്യ മറിയം (90) നിര്യാതയായി. മക്കള്‍: മത്തായി, ആനി, ജോസ്, തോമസ്, മേരി, വിന്‍സെന്റ്. മരുമക്കള്‍: ലില്ലി, വർഗീസ്, ജെസി, ഷൈനി, തോമസ്, സൂര്യ.
കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിന് പടിഞ്ഞാറ് പരേതനായ മാമ്പറമ്പത്ത് ഭാസ്കരന്റെ ഭാര്യ വത്സല (78) നിര്യാതയായി. മക്കള്‍: ബീന, ബിനോയ്, ബിജോയ്, ബിജിത. മരുമക്കള്‍: സല്‍ജി, ബീന, പ്രീജ, സുനില്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
അണ്ടത്തോട്: പാലപ്പെട്ടി ദുബൈപ്പടി പടിഞ്ഞാറ് കാരിയോടത്ത് ഹസ്സന്റെ ഭാര്യ ആയിശ (63) നിര്യാതയായി. മക്കൾ: ഹക്കീം, ആസിദ്, ആബിദ്, ഹാരിസ്, ഹസീന, അമീറ.
തളിക്കുളം: പണമിടപാടിനെ ചൊല്ലി തൃപ്രയാർ ബാറിന് മുമ്പിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തളിക്കുളം ത്രിവേണി സെന്ററിൽ പാപ്പാച്ചൻ വീട്ടിൽ വേലായുധന്റെ മകൻ ശിവാനന്ദനാണ് (50) മരിച്ചത്. സെപ്റ്റംബർ അഞ്ചിന് തൃപ്രയാർ ഡ്രീംലാൻഡ് ബാറിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നാട്ടിക മൂത്തകുന്നം ബീച്ച് സ്വദേശിയുമായി പണ ഇടപാടുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടാവുകയും കുടയെടുത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്ത് വീഴുകയും മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 6.05നായിരുന്നു മരണം. ശിവാനന്ദൻ കാറ്ററിങ് സർവിസും നടത്തിവരുന്നുണ്ടായിരുന്നു. സംഭവ ദിവസം കടലിൽ മത്സ്യബന്ധനത്തിന് പോയി വീട്ടിൽ വന്ന ശേഷമാണ് സന്ധ്യക്ക് തൃപ്രയാറിൽ എത്തിയത്. തുടർന്നായിരുന്നു അടിയേറ്റത്. ആന്തരികാവയവത്തിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയതിലെ പ്രാഥമിക വിവരമെന്ന് വലപ്പാട് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഭാര്യ: ആശ. മക്കൾ: ശിവനന്ദ, ആര്യനന്ദ.
കൂർക്കഞ്ചേരി: വടൂക്കര റെയിൽവേ ഗേറ്റിന് സമീപം മൂക്കേനി ബീരാവുവിന്റെ മകനും കൂർക്കേഞ്ചേരി ഷാ ഫാൻസി ഉടമയുമായ ഹംസ (74) നിര്യാതനായി. ഭാര്യ: പരേതയായ ലൈല. മക്കൾ: സാദത്ത്, ഷബീർ (ഇരുവരും ഖത്തർ). മരുമക്കൾ: സബീന, സജി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പട്ടിക്കാട്: തെക്കുംപാടം പുല്ലോക്കാരന്‍ ഔസേപ്പിന്റെ മകന് സാബു (49) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: മിനി. മക്കള്‍: സിനി, സിനീഷ്.
കയ്പമംഗലം: കണ്ണംപുള്ളിപ്പുറം ചക്കന്തറ സുബ്രഹ്മണ്യന്റെ മകൻ രാജീവ് (58) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ശ്രീക്കുട്ടി, ശ്രീരാഗ്. മരുമകൻ: നിധീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ചെന്ത്രാപ്പിന്നി: അന്താറത്തറ മൂസക്കുട്ടിയുടെ മകൻ അബ്ദുൽ കരീം (80) നിര്യാതനായി. ഭാര്യമാർ: നബീസ, പരേതയായ ആമിന. മക്കൾ: നസീർ, ശരീഫ, പരേതനായ ബഷീർ. മരുമക്കൾ: ഷാജിത, ഷഫ്ന, മുഹമ്മദ് അലി.
കയ്പമംഗലം: ചെന്ത്രാപ്പിന്നി പുലിക്കോട്ടിൽ ജോർജ് (64) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: തോമസ്, ജോൺ. മരുമക്കൾ: റിയ, ഡോണ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
പുന്നയൂർക്കുളം: ചമ്മനൂർ താഴത്തയിൽ മാഞ്ചുവിന്റെ മകൾ ലക്ഷ്മി (68) നിര്യാതയായി. ചമ്മന്നൂർ അംഗൻവാടി റിട്ട. അധ്യാപികയാണ്.
മാള: ചെന്തുരുത്തി നെടുംപറമ്പിൽ ശ്രീനിവാസന്റെ ഭാര്യ കല്യാണി (83) നിര്യാതയായി. മക്കൾ: സുലോചന, ലത, സജീവൻ, ബിജു, പരേതനായ ബാബു. മരുമക്കൾ: സൂര്യദേവൻ, മിനി, പരേതനായ റെജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചേറ്റുവ: ഏത്തായ് സഹകരണ ബാങ്കിന് വടക്ക് വലിയകത്ത് പരേതനായ ആല്യേമുണ്ണിയുടെ (ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ ജീവനക്കാരൻ) ഭാര്യ റുഖിയ (87) നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുൽ കരീം, നസീർ, സീനത്ത് (അംഗൻവാടി അധ്യാപിക).