Obituary
മാള: ശങ്കരൻകാവ് ചാത്തക്കുടം കുമാരൻ (95) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വിമല, ഷീല, ലഫ്. കേണൽ ഷീജ, ഷിബു. മരുമക്കൾ: പ്രഭാകരൻ, മേജർ കാലബ് തങ്കദുരൈ, ബേബി, സബിത.
വടക്കേകാട്: അഞ്ഞൂർ നമ്പീശൻപ്പടിക്കു സമീപം വടക്കൂട്ട് ആനന്ദൻ (68) നിര്യാതനായി. ഭാര്യ: സുകുമാരി. മകൾ: ചാന്ദിനി (ഇറ്റലി). മരുമകൻ: ശരത്ത് (ഇറ്റലി).
ഗുരുവായൂർ: പേരകം ചെമ്മണ്ണൂർ ഫ്രാൻസിസ് (71) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: റോബർട്ട് , നിക്സൻ, ക്ലിന്റോ. മരുമക്കൾ: ജിസ, ഷെറിൻ, നിമ്മി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
തൃപ്രയാർ: എൻ.ഇ.എസ് കോളജിന് സമീപം കുറുവത്ത് രവീന്ദ്രകുമാർ (69) നിര്യാതനായി. ഭാര്യ: ഹേന. മക്കൾ: അരുൺ, ഹിതേഷ്. മരുമകൾ: ചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കൊണ്ടാഴി: തെക്കേകടമ്പാട്ട് വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ സുലോചന (77) നിര്യാതയായി. മക്കൾ: ദീപ, പ്രീത, ഗീത. മരുമക്കൾ: ആനന്ദ്, സിജു, മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.
മാടക്കത്തറ: പാണ്ടിപ്പറമ്പ് പുളിക്കൽ കൃഷ്ണന്റെ മകൻ മാധവൻ (70) നിര്യാതനായി. ഭാര്യ: വിജയ (സി.പി.എം മാടക്കത്തറ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: വിമോദ്, നിധിൻ (ഗൾഫ്). സംസ്കാരം ഞായറാഴ്ച 12 ന് മാടക്കത്തറ പഞ്ചായത്ത് നിദ്രാലയത്തിൽ.
തൃപ്രയാർ: നാട്ടിക എസ്.എൻ.കോളജ് ഗ്രൗണ്ടിനു വടക്ക് വശം താമസിക്കുന്ന തണ്ടിയെക്കൽ രാമചന്ദ്രൻ (83)നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: മധു, അമ്പിളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
തൈക്കാട്ടുശേരി: വെള്ളോട്ടിങ്ങൽ രായപ്പൻ ഔസേഫിന്റെ മകൻ ലോനപ്പൻ (73) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോസഫ്, വർഗീസ്, ആൻറണി. മരുമക്കൾ: ഷൈജി, ധന്യ, ഡെന്നി.
പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് നേപ്പാൾ സ്വദേശി മരിച്ചു. നബീൻ ഗൗതമാണ് (28) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നൈന മുലേലിനെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 66ൽ പെരിഞ്ഞനത്ത് യമുന ഓഡിറ്റോറിയത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് അപകടം ഉണ്ടായത്. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന സ്കൂട്ടറിൽ എതിരെ വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. പെരിഞ്ഞനത്തെ ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും മരം വെട്ട് തൊഴിലാളികളാണ്. രണ്ടാഴ്ചയായി എടമുട്ടത്ത് വാടകക്ക് താമസിക്കുകയാണ്.
കുന്നംകുളം: ചിറളയം കല്ലംവളപ്പിൽ ചിന്നൻ(79) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രഞ്ജിത്, രശ്മി. മരുമകൻ: റെനീഷ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കുന്നംകുളം നഗരസഭ ശ്മശാനത്തിൽ.
വാടാനപ്പള്ളി: നടുവിൽക്കര വന്നേരി കാർത്തികേയൻ(98) നിര്യാതനായി. ഇദ്ദേഹത്തിന്റെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഉണ്ണികൃഷ്ണൻ, ഗീത, കണ്ണൻ. മരുമക്കൾ: പുഷ്പവല്ലി, ഹിരേഷ്, നിമ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
എരുമപ്പെട്ടി: നെല്ലുവായ് ചെട്ടിത്തൊടി വീട്ടിൽ സുലോചന (60) നിര്യാതയായി.