Obituary
പത്തിരിപ്പാല: മണ്ണൂർ പള്ളിയിൽ ഭാഗ്യനിവാസിൽ രാധാകൃഷ്ണന്റെ ഭാര്യ ഭാഗ്യലക്ഷ്മി (64) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ, ബിജു. മരുമക്കൾ: കനക മാധവി, പുഷ്പലത. മാതാവ്: രാധ അമ്മ. സഹോദരങ്ങൾ: അംബിക, സരസ്വതി, ജയശ്രീ, സുമതി, പരേതനായ മോഹനൻ.
വടവന്നൂർ: വട്ടെകാട്ടുകുളമ്പിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷൈജു, ഷൈനി, ഷൈമ. മരുമക്കൾ: രമേഷ്, ഗോകുൽ, അപർണ. സഹോദരങ്ങൾ: കനകൻ, സേതുമാധവൻ, വിശ്വനാഥൻ, കണ്ണൻ, വസന്തകുമാരി.
പുതുക്കോട്: കീഴ പൂരത്തറ ഗോപി (41) നിര്യാതനായി. പിതാവ്: രാജൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: പ്രകാശൻ, പ്രസാദ്, പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
കൊല്ലങ്കോട്: പി.കെ. വില്ലേജ് പ്രത്യുഷയിൽ കാർഷിക സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി അരിക്കത്ത് രാധാകൃഷ്ണന്റെ മകൻ രാധീപ് (48) അമേരിക്കയിൽ നിര്യാതനായി.മാതാവ്: റിട്ട. അധ്യാപിക കെ.ആർ. മീനാക്ഷി. ഭാര്യ: ജീന നായർ. മക്കൾ: അർഘ്യ, നിരഞ്ജന. സഹോദരി: പ്രത്യുഷ. സംസ്കാരം അമേരിക്കയിൽ പിന്നീട് നടത്തും.
കൊല്ലങ്കോട്: പി.കെ. വില്ലേജ് പ്രത്യുഷയിൽ കാർഷിക സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി അരിക്കത്ത് രാധാകൃഷ്ണന്റെ മകൻ രാധീപ് (48) അമേരിക്കയിൽ നിര്യാതനായി.
മാതാവ്: റിട്ട. അധ്യാപിക കെ.ആർ. മീനാക്ഷി. ഭാര്യ: ജീന നായർ. മക്കൾ: അർഘ്യ, നിരഞ്ജന. സഹോദരി: പ്രത്യുഷ. സംസ്കാരം അമേരിക്കയിൽ പിന്നീട് നടത്തും.
ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല ചീനയംപറ്റ സോമകുമാരന്റെ മകൻ പ്രവീൺ (24) നിര്യാതനായി. മാതാവ്: വാണി. സഹോദരി: പ്രവീണ.
ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ മെലെ തലക്കൽ ഉമൈബബീവി (62) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമുഹമ്മദ് മൗലവി. മക്കൾ: റാഷിദ്, മുഹമ്മദ് ജവഹർ, ഫാത്തിമ, റംസിയ.
പാലക്കാട്: കൽമണ്ഡപം വടക്കുമുറി റിഫാസ് മൻസിലിൽ പി.എം. കാജാ ഹുസൈൻ (78) പുതുനഗരത്തെ മകളുടെ വീട്ടിൽ നിര്യാതനായി. പറക്കുന്നം ലൈല ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായിരുന്നു. ഭാര്യ: റഹ്മത്ത് നീസ. മക്കൾ: സറീന, ഐനുൽ റിഷായ, ഫർസാന (ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, പാലക്കാട്). മരുമക്കൾ: കാജാ ഹുസൈൻ, നസീമ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പറക്കുന്നം ഹനഫി ജുമാമസ്ജിദിലും ഖബറടക്കം പള്ളിത്തെരുവ് പള്ളി ഖബർസ്ഥാനിലും നടക്കും.
അലനല്ലൂർ: കണ്ണംകുണ്ട് തോണൂരൻ ഹംസ (83) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മറിയ, ആസിയ, മൈമൂന, കൗലത്ത്, മുഹമ്മദ് അലി. മരുമക്കൾ: സുനീർ, സുനീറ.
പാലക്കാട്: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് ഐ.ഐ.ടി ജീവനക്കാരൻ മരിച്ചു. മലമ്പുഴ അകമലവാരം ആനക്കല്ല് കാരിമറ്റം കുര്യന്റെ മകൻ കുര്യാക്കോസ് (ഷാജി-54) ആണ് മരിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ എക്സിക്യൂട്ടിവ് അംഗമാണ്. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.40നായിരുന്നു അപകടം. ജോലിക്കായി പുറപ്പെട്ട കുര്യാക്കോസ് സഞ്ചരിച്ച ബൈക്ക് പാലക്കാട്-വലിയകാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കുര്യാക്കോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആനക്കൽ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മകൻ: അലൻ. മാതാവ്: പരേതയായ ക്ലാരമ്മ വർഗീസ്. സഹോദരങ്ങൾ: സോഫിയാമ്മ, സോമി, ഷിജിമോൾ.
ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി ബിവറേജിനു സമീപം കാൽനടക്കാരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു. ഗോമതി എസ്റ്റേറ്റ് ഭാഗം തക്കാൻ കൊളുമ്പിൽ പരേതനായ വേലായുധന്റെ മകൻ രമേഷ് (48) ആണ് മരിച്ചത്. കടമ്പിടി ബിവറേജിനു സമീപം ചൊവ്വാഴ്ച രാവിലെ 5.45നാണ് അപകടം. ഇടിച്ച വാഹനം കണ്ടെത്താനായില്ല. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: പരേതയായ രുഗ്മിണി. സഹോദരങ്ങൾ: ദേവി, വത്സല, ലത, കണ്ണൻ, അനിൽകുമാർ, മനോജ് കുമാർ.
തൃത്താല: ചെമ്പ് ആലിൻചുവട് പിരിയത്ത് ഹരിദാസ് (60) നിര്യാതനായി. ഭാര്യ: ജ്യോതി. മകൻ: ജിഷ്ണു.
കുമരനെല്ലൂർ: കുമരനെല്ലൂര് ഹൈസ്കൂൾ മുൻ അധ്യാപിക അമേറ്റിക്കര തോട്ടുപാടത്ത് പരേതനായ നാരായണന്റെ ഭാര്യ തങ്ക (85) മുംബൈയിൽ നിര്യാതയായി. മക്കൾ: ദേവദാസ് (മുംബൈ), കോമളം, കനകം, പരേതരായ സോമൻ, പ്രസാദ്.