ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി ബിവറേജിനു സമീപം കാൽനടക്കാരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു. ഗോമതി എസ്റ്റേറ്റ് ഭാഗം തക്കാൻ കൊളുമ്പിൽ പരേതനായ വേലായുധന്റെ മകൻ രമേഷ് (48) ആണ് മരിച്ചത്. കടമ്പിടി ബിവറേജിനു സമീപം ചൊവ്വാഴ്ച രാവിലെ 5.45നാണ് അപകടം. ഇടിച്ച വാഹനം കണ്ടെത്താനായില്ല. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: പരേതയായ രുഗ്മിണി. സഹോദരങ്ങൾ: ദേവി, വത്സല, ലത, കണ്ണൻ, അനിൽകുമാർ, മനോജ് കുമാർ.