Obituary
പുതുനഗരം: എം.എച്ച്.എസ് റോഡ് അബ്ദുൽ റസാഖ് റാവുത്തറുടെ മകൻ ശൈഖ് ഉസ്മാൻ (65) നിര്യാതനായി. പുതുനഗരം മുസ്ലിം എജുക്കേഷണൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ്, പുതുനഗരം ശാഫി പള്ളി മുത്തവല്ലി, പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഷംസാദ്. മക്കൾ: അബ്ദുറസാഖ്, ജസീന. മരുമക്കൾ: സിദ്ദീഖ്, സജ്ന. സഹോദരൻ: ബഷീർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് പുതുനഗരം ശാഫി വലിയ പള്ളി ഖബർസ്ഥാനിൽ.
പത്തിരിപ്പാല: മണ്ണൂർ നെല്ലിക്കാട് പടിഞ്ഞാക്കരവീട്ടിൽ തങ്ങൾ കുട്ടി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ആമിന, ഹാരിഷ്. മരുമക്കൾ: ബഷീർ, റഹ്മത്ത്.
പഴമ്പാലക്കോട്: വാവുള്ളിയാപുരം കരിങ്കുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തരൂർ കരിങ്കുളങ്ങര 10ാം വാർഡ് കോൺഗ്രസ് പ്രവർത്തകനും വാവുള്ള്യാപുരം കരിങ്കുളങ്ങര കുണ്ടുപുള്ളി വീട്ടിൽ പരേതനായ ഭാസ്കരെൻറ മകനുമായ രാജേഷാണ് (34) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തെരഞ്ഞെടുപ്പ് ദിവസം രാത്രി എേട്ടാടെ നിർത്തിയിട്ട ലോറിയുടെ പിന്നിൽ രാജേഷ് ഓടിച്ച കാറ് ഇടിച്ചായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ച രണ്ടിനാണ് മരിച്ചത്. മാതാവ്: ദേവകി. ഭാര്യ: സുചിത്ര. മക്കള്‍: ഋതുരാജ്, റിതിക. സഹോദരന്: രതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് അത്തിപൊറ്റ പൊതുശ്മശാനത്തില്‍.
കാഞ്ഞിരപ്പുഴ: നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കാഞ്ഞിരപ്പുഴ സ്വദേശി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇലഞ്ഞിക്കുെന്നല് വീട്ടില്‍ പ്രദീപാണ് (41) മരിച്ചത്. നജ്റാനില്‍ ഡ്രൈവറായ പ്രദീപ് ശനിയാഴ്ച രാവിലെ 10.30ന് കോഴിക്കോേട്ടക്കുള്ള സ്പൈസ് ജെറ്റിെൻറ വിമാനത്തില്‍ യാത്ര ചെയ്യാൻ റിയാദില്‍ പുറപ്പെട്ടതായിരുന്നു. റിയാദില്‍നിന്ന് 560 കിലോ മീറ്റര്‍ അകലെ സുലായ് എന്ന സ്ഥലത്ത് വിശ്രമത്തിനായി ബസ് നിര്‍ത്തിയപ്പോൾ പുറത്തിറങ്ങി വെള്ളം കുടിക്കുന്നതിനിടെ പ്രദീപ് കുഴഞ്ഞുവീണു. പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു. മൃതദേഹം സുലായ് ആശുപത്രിയിൽ.പരേതനായ വിലാസനാണ് പിതാവ്. മാതാവ്: ഓമന. ഭാര്യ: രമ്യ. മക്കൾ: ദിത്യ, അര്ജുന്.നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. നാല് വർഷം മുമ്പാണ് പ്രദീപ് നാട്ടിൽ വന്ന് മടങ്ങിയത്.
മുടപ്പല്ലൂർ: അണിത്തുരുത്തി പരേതനായ മുഹമ്മദിെൻറ മകൻ ഹംസ (69) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ആരിഫ. മക്കൾ: മുഹമ്മദ് ഇല്യാസ്, അഷറഫ്, അലി. മരുമക്കൾ: ഹവ്വാ ഉമ്മ, നസീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മുടപ്പല്ലൂർ ഹനഫീ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അത്തിപ്പൊറ്റ: കാളമ്പത്ത് തറവാട്ടിൽ പരേതനായ അനന്തത്ത് നാരായണ മന്ദാടിയരുടെ മകൻ രാധാകൃഷ്ണൻ (55) നിര്യാതനായി. മാതാവ്: കാളമ്പത്ത് സീതാലക്ഷ്മി അമ്മ. ഭാര്യ: കൃഷ്ണവേണി. മക്കൾ: രാകേഷ്, രാജേഷ്. സഹോദരങ്ങൾ: വിജയൻ, ഗീത, വിജുള, സുനിത.
ആനക്കര: തണ്ണീര്‍ക്കോട് കൂനംമൂച്ചി പുളിയംകോട്ട് വളപ്പില്‍ ജയരാജന് (72) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: പ്രീത, ഷീന, ജിസി, ഷിജി. മരുമക്കള്‍: ബാബു, സുരേഷ്, പ്രമോദ്, ഷിനോജ്.
ഒറ്റപ്പാലം: പത്തൊമ്പതാം മൈൽ പുളിക്കൽ വീട്ടിൽ പരേതനായ ബാവുവിെൻറ ഭാര്യ നബീസ (86) നിര്യാതയായി. മക്കൾ: ബീവി, ഉമൈബ, കാസിം, ബഷീർ. മരുമക്കൾ: അബ്ദുറഹ്മാൻ, കാസിം, റംല, സൈനബ.
വടക്കഞ്ചേരി: മഞ്ഞപ്ര കോലങ്കോട് വാസുദേവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: ബ്രഹ്മാനന്ദൻ (യു.എ.ഇ ഫുജൈറ എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി), പ്രിയദർശിനി, പ്രമോദിനി. മരുമക്കൾ: ലത, കലാധരൻ, പ്രകാശൻ.
ആലത്തൂർ: പെരിങ്കുളം വി.കെ നഗർ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്. മരുമക്കൾ: പ്രവീണ, ആതിര.
വാളയാർ: എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ട ലോറിയിൽ ടിപ്പർ ഇടിച്ച് രണ്ടുപേർ മരിച്ചു.കൊടുങ്ങല്ലൂർ താണിക്കപറമ്പിൽ രാജെൻറ മകൻ രാജേഷ് (40), തമിഴ്നാട് കലൂർ വീരരാജപേട്ട ഷൺമുഖെൻറ മകൻ കുളന്തവേൽ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച 2.30നാണ് അപകടം. ടിപ്പർ ഇടിച്ചതിനെ തുടർന്ന് മുന്നിലുണ്ടായിരുന്ന ലോറി മുമ്പോട്ട് നീങ്ങി മറ്റൊരു ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ ലോറിയുടെ ഡ്രൈവർ കുളന്തവേൽ രേഖകൾ കാണിക്കുന്നതിന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് അപകടം. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാജേഷ് അപകട സമയത്ത് ടിപ്പറിൽ ഉറങ്ങുകയായിരുന്നു. കഞ്ചിക്കോട് അഗ്നിരക്ഷ സേന സ്ഥലത്തെത്തി ഒന്നര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ ടിപ്പറിെൻറ മുൻഭാഗം തകർത്ത് രാജേഷിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ഒന്നാമത്തെ ലോറിയിലുണ്ടായിരുന്ന തേനി പെരിയകുളം ചെമ്പലത്തുപെട്ടി സ്വദേശി ബാലന് (45) തെറിച്ചുവീണ് പരിക്കേറ്റു. ടിപ്പർ ഒാടിച്ച കൊടുങ്ങല്ലൂർ സ്വദേശി അഭിജിത്തിനും കാലിന് പരിക്കുണ്ട്. കഞ്ചിക്കോട് അഗ്നിരക്ഷാ സേനയിലെ ഷമീർ, സുബിൻ, മുകേഷ്, രാമചന്ദ്രൻ ചെന്താമരാക്ഷൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാളയാർ പൊലീസ് കേസെടുത്തു.
മുടപ്പലൂർ: കുന്നുപറമ്പ് പരേതനായ വേലായുധെൻറ ഭാര്യ തത്ത (70) നിര്യാതയായി. മക്കൾ: രാധാമണി, മോഹൻദാസ്, ജയപ്രകാശ്, ബാബുദാസ്: മരുമക്കൾ: ഷൺമുഖൻ, സരിത, രാധിക, ആദിത്യ.