Obituary
പത്തിരിപ്പാല: പല്ലൻചാത്തനൂർ മുണ്ടഞ്ചേരി വീട്ടിൽ മാധവൻ നായർ (89) നിര്യാതനായി. ഭാര്യ: നഗരിപ്പുറം പാലാരി വീട്ടിൽ സരോജനിയമ്മ. മക്കൾ: രജനി, രാജേഷ്, രതീഷ്. മരുമക്കൾ: കൃഷണകുമാർ, രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ശേഷം പാമ്പാടി ഐവർമഠത്തിൽ.
തോണിപ്പാടം: കൊർണങ്കോട് തോട്ടിങ്കൽ വീട്ടിൽ രാജൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: റിജ, ഷീജ. മരുമകൻ: ലോകനാഥൻ.
പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി കിഴക്കുങ്കര പഴണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സുധാകരൻ, ഉണ്ണികൃഷ്ണൻ, നാരായണൻ, കൃഷ്ണൻകുട്ടി, പുഷ്പാവതി, രാജകുമാരി, ബിന്ദു. മരുമക്കൾ: സുന്ദരി, ശകുന്തള, സുനിത, ബിനി, ഉണ്ണിക്കണ്ണൻ, സുരേഷ്.
വടക്കഞ്ചേരി: പുതുക്കോട് പൂരത്തറ കീഴയിൽ പരേതനായ ചിന്നപ്പെൻറ മകൻ നാരായണൻ (61) നിര്യാതയായി. ഭാര്യ: ഓമന. മക്കൾ: സുനിത, സന്തോഷ്. മരുമക്കൾ: ധനേഷ്, ലതിക.
പുതുപ്പരിയാരം: പാങ്ങൽ സുന്ദരൻ (49) കുഴഞ്ഞുവീണു മരിച്ചു. കുളിമുറിയിൽ കുഴഞ്ഞു വീണ സുന്ദരനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ധനഭാഗ്യം. മക്കൾ: സുധിന, സുധീഷ്.
ആനക്കര: മേപ്പാടം ചുള്ളിപ്പറമ്പില്‍ കുഞ്ഞിപ്പക്ക (കുഞ്ഞഹമ്മദ് ഹാജി-87) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ്, അബ്ദുറഹ്മാന് അന്‍വരി, അബ്ദുല്‍ ഖാദര്‍, ഷാഹുല്‍ ഹമീദ്, ബഷീര്‍, ഹഫ്സ, ഹാജറ. മരുമക്കള്‍: അബ്ദുല്‍ ജബാര്‍, സൈതലവി, ബുഷ്റ, സഫിയ, ഖദീജ, ആബിദ, സൗഫിയ.
നെന്മാറ: കോൺഗ്രസ് നേതാവ് കെ.കെ. കുഞ്ഞുമോൻ (59) നിര്യാതനായി. കെ.എസ്.യു ജില്ല സെക്രട്ടറി, കോഴിക്കോട് സർവകലാശാല യൂനിയൻ അംഗം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, അയിലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, ചിറ്റൂർ ലാൻഡ് ബോർഡ് അംഗം, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി, പാലക്കാട് ടൂറിസം സഹകരണസംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും നെന്മാറ അഗ്രികൾചർ ഇംപ്രൂവ്മെൻറ് സൊസൈറ്റി പ്രസിഡൻറും ആയിരുന്നു. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. ഭാര്യ: ബീന (അധ്യാപിക, ബെത്ലഹേം കമ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ, നെന്മാറ). മകൻ: അൻഷിൻ (വിദ്യാർഥി, ഗവ. ലോ കോളജ്, എറണാകുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കയറാടി സെൻറ് ജോർജ് യാക്കോബയ സുറിയാനി പള്ളിസെമിത്തേരിയിൽ.
വടക്കഞ്ചേരി: കാരയങ്കാട് കുന്നത്ത് വീട്ടിൽ ഷാഹുൽ ഹമീദ് (മാങ്ങ കച്ചവടം -73) നിര്യാതനായി. ഭാര്യ: സഹീദ. മക്കൾ: സാദിഖ്, സബീന, സുധീറ. മരുമക്കൾ: സലീം, മഹ്മൂദ, പരേതനായ അസീസ്.
വടക്കഞ്ചേരി: കാരപ്പെറ്റ കുന്നമ്പുള്ളി പരേതനായ ചാമായിയുടെ ഭാര്യ വേലംകൊടിയ (87) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ദേവു, സുബ്രമണ്യൻ (വിമുക്ത ഭടൻ), സുഭദ്ര. മരുമക്കൾ: ദേവു, കുഞ്ചു, ജയന്തി, മാണിക്യൻ.
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആമക്കാട്ട് പറമ്പിൽ പരേതനായ യൂസഫിെൻറ ഭാര്യ ഖമറുന്നീസ (65) നിര്യാതയായി. മക്കൾ: ഹിഷാം, ഷാഫി. മരുമക്കൾ: ഷഹീന, നൗജിഷ.
ഒറ്റപ്പാലം: കടമ്പൂർ പൂന്തോട്ടത്തിൽ ബാലകൃഷണൻ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഉദയകുമാർ, ശശി, ഉഷ. മരുമക്കൾ: ലേഖ, ഷൈലജ, ശശി.
വടക്കഞ്ചേരി: കാരയങ്കാട് മണ്ണാംപറമ്പിൽ ഇസ്മായിൽ (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബൂബക്കർ (ഖത്തർ), നസീർ (ഖത്തർ), ഫൈസൽ (സൗദി), ജന്നത്ത്, തസ്ലി, തൈയ്ബ. മരുമക്കൾ: സലാവുദ്ദീൻ, ഫാത്തിമ, ഷറീന, റസീന, പരേതനായ സിദ്ദീഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ശാഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.