Obituary
വടവന്നൂർ: വടകന്നികാപുരം പരേതനായ മുഹമ്മദ് ഹനീഫ റാവുത്തറുടെ മകൻ ഹബീബ്റഹ്മാൻ (60) നിര്യാതനായി. ഭാര്യ: സൈറാബാനു. മകൻ: മുഹമ്മദ് അസറുദ്ദീൻ. മരുമകൾ: അൽമാസ് ബാനു.
കൊടുവായൂർ: മന്ദത്ത്ക്കാവ് പുത്തൻവീട്ടിൽ രാമചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുനിൽ (ബി.ജെ.പി നെന്മാറ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), ശിവകുമാർ, ഉഷകുമാരി, ഉമ. മരുമക്കൾ: ഹേമചന്ദ്രൻ പരേതനായ സദാനന്ദൻ.
വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി കിഴക്കുമുറി പുളിക്കൽ വീട്ടിൽ മുകുന്ദെൻറ മകൻ അഭിലാഷ് (30) നിര്യാതനായി. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: അജീഷ്, അരുൺദാസ്, അരുന്ധതി, അനിത.
ആലത്തൂർ: വാവുള്ളിയാപുരം പുത്തൻ പീടികയിൽ ഇബ്രാഹിം ഹാജി (ചെല്ലവാപ്പ- 90) നിര്യാതനായി. ഭാര്യ: ഉമ്മല്ലിയുമ്മ. മക്കൾ: കബീർ, അബ്ബാസ്, ബഷീർ, സാദിഖ്, ഷൗക്കത്ത്, ആസിയ, ബൽക്കീസ്, ഹസീന. മരുമക്കൾ: റഹ്മത്ത്, ബീപാത്തുമ്മ, ബൽക്കീസ്, സുനീറ, നിഷ, മുഹമ്മദാലി, മുഹമ്മദ്, സലിം, പരേതനായ സൈനുദ്ദീൻ.
ആലത്തൂർ: അരങ്ങാട്ടുപറമ്പിൽ അമ്മു (82) നിര്യാതയായി. മകൻ: പരേതനായ സുന്ദരൻ. മരുമകൾ: സരോജിനി.
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം വെങ്ങാലി കുന്നിൽ ചാത്തൻ (88) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: കുമാരൻ, ഉണ്ണികൃഷ്ണൻ, ലക്ഷ്മി. മരുമക്കൾ: രമണി, സുനിത, വേലായുധൻ.
കൂറ്റനാട്: തൃത്താല സ്വദേശി ഒമാനിലെ മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. സൗത്ത് തൃത്താല വീട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ സുലൈമാനാണ് (35) മരിച്ചത്. മസ്കത്ത് സീബിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നിബന്ധനപ്രകാരം മൃതദേഹം ഒമാനില്‍ അടക്കം ചെയ്യും. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട്.
ഒറ്റപ്പാലം: തോട്ടക്കര ആലിങ്ങൽ ഉമ്മർ (ശോഭ ഉമ്മർ-65) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഷഫീക്ക്, ഷമീത. മരുമക്കൾ: നിഷാദ്, ഷഹബാന.
ആനക്കര: ആലിങ്കല്‍ പുലിക്കോട്ടില്‍ മിഖായേലിെൻറ മകന് ജോയ് (65) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: ലിജോ, ലിനോയ്, ലിയോ. മരുമകള്‍: ജിജി.
തച്ചമ്പാറ: മുള്ളത്തുപ്പാറ തകിടിയാങ്കൽ (ബിന്ദു ഭവൻ) തങ്കപ്പെൻറ ഭാര്യ കുസുമം (64) നിര്യാതയായി. മകൾ: ബിന്ദു (ദേശബന്ധു സ്കൂൾ, തച്ചമ്പാറ). മരുമകൻ: പ്രദീപ്കുമാർ (റിട്ട. ജല അതോറിറ്റി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ആനക്കര: ചെറുകഥാകൃത്തും നാടകരചയിതാവുമായ കുമ്പിടി അമ്പലത്ത് എ.പി. ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: ജെബീര്‍, ജാബി. മരുമകള്‍: സീനത്ത്.
അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരിയിലെ പാലക്കാഴി വീട്ടിൽ വേലു (73) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുഭദ്ര, പരേതനായ മണികണ്ഠൻ. മരുമക്കൾ: ബിന്ദു, നാരായണൻ. സഹോദരൻ: അച്യുതൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടരക്ക് ഐവർമഠത്തിൽ.