Obituary
മങ്കര: കേൾവി ശേഷിയില്ലാത്ത മധ്യവയസ്കൻ കാൽനടയാത്രക്കിടെ ട്രെയിൻ തട്ടി മരിച്ചു. മങ്കര വട്ടപറമ്പിൽ വി.എസ്. അലി മുത്താണ് (57) മരിച്ചത്.ഞായറാഴ്ച 11.30ഓടെ മങ്കര റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്. എൻജിനിൽ കുടുങ്ങിയ മൃതദേഹം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വേർപ്പെടുത്തിയെടുക്കുകയായിരുന്നു.
മങ്കര: കേൾവി ശേഷിയില്ലാത്ത മധ്യവയസ്കൻ കാൽനടയാത്രക്കിടെ ട്രെയിൻ തട്ടി മരിച്ചു. മങ്കര വട്ടപറമ്പിൽ വി.എസ്. അലി മുത്താണ് (57) മരിച്ചത്.
ഞായറാഴ്ച 11.30ഓടെ മങ്കര റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്.
എൻജിനിൽ കുടുങ്ങിയ മൃതദേഹം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വേർപ്പെടുത്തിയെടുക്കുകയായിരുന്നു.
ആനക്കര: അകിലാണം കുണ്ടില്‍ മണികണ്ഠന് (അയ്യപ്പന് -51) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരന്. മാതാവ്: ജാനകി. ഭാര്യ: സിനി. മക്കള്‍: നിതിന്‍, സുജന.
അഗളി: കെ.എസ്.ഇ.ബി കോട്ടത്തറ സെക്ഷനിലെ ഓവർസിയറായിരുന്ന അഗളി ഉമാ നിവാസിൽ കെ. രാജൻ (52) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: പൊന്നുക്കുട്ടിയമ്മ. ഭാര്യ: ബിന്ദു. മക്കൾ: ആര്യ രാജൻ, അദ്വൈത് രാജൻ. സഹോദരങ്ങൾ: കുമാരൻ, ഉമ, മോഹനൻ, മണിക്കുട്ടൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്.
മുണ്ടൂർ: കാഞ്ഞിക്കുളം വെട്ടത്ത് നിരപ്പേയൻ വീട്ടിൽ എൻ.എ. രാഘവൻ (80) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: ജയമോൻ. മരുമകൾ: ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.
കൊല്ലങ്കോട്: നണ്ടൻകിഴായ, ചാത്തലിംഗത്ത് കുടുംബം എൻ.എ. ചെല്ലപ്പ എന്ന ശാന്ത് മുഹമ്മദ് റാവുത്തറുടെ മകൻ എൻ.എസ്. മുഹമ്മദ് ബദറുദ്ദീൻ (78) കൊല്ലങ്കോട് വെള്ളാന്തറയിൽ നിര്യാതനായി. ഭാര്യ: ഫസ്ന. മക്കൾ: താജുദ്ദീൻ, ജസീന. മരുമക്കൾ: സുബ്ന, ഷാജുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തരക്ക് ആനമാറി പള്ളി ഖബർസ്ഥാനിൽ.
കിഴക്കഞ്ചേരി: നൈനാങ്കാട് കാക്കശ്ശേരി കോളനി പരേതനായ കോരന്റെ മകൻ സുരേഷ് (42) നിര്യാതനായി. മാതാവ്: പരക്കാടി. സഹോദരങ്ങൾ: പൊന്മല, നാരായണൻ, ശശി, മുരളി, മണിക്കുട്ടി, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച 10ന് മമ്പാട് ശ്മശാനത്തിൽ.
മൊറയൂര്‍: റിഫായി നഗര്‍ കൂട്ടപ്പിലാന്‍ ഹൈദരലി (54) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: സര്‍ജു, ഷബീബ്, ഷബീബ, മുഹമ്മദ് സല്മാന്. മരുമകൾ: ശഹ്ല. സഹോദരി: ആയിശുമ്മ
ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല തെക്കില്ലെത്ത് കൃഷ്ണൻ നായർ (90) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: അറ്റാശ്ശേരി കാർത്യായനി അമ്മ. മക്കൾ: രുഗ്മിണി, സരസ്വതി, രാജലക്ഷ്മി, മുരളി. മരുമക്കൾ: പ്രഭാകരൻ, ശിവദാസൻ, രാമചന്ദ്രൻ, ജ്യോതി.
മണ്ണാർക്കാട്: പി.ആർ.എസ്.സി ക്ലബ് രക്ഷാധികാരിയും കുമരംപുത്തൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ കണ്ണീറ്റുകണ്ടതിൽ തോമസ് (69) നിര്യാതനായി. ഭാര്യ: കത്രീന. മക്കൾ: ടെൻസി, ജിൻസി, ലിൻസി. മരുമക്കൾ: ജോസ്, ജോബി, സാം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കാരാപ്പാടം സെന്റ്ജോസഫ് ദേവാലയ സെമിത്തേരിയിൽ.
എരിമയൂർ: പടിഞ്ഞാറേ തറയിൽ ഷുക്കൂർ (79) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ശിഹാബുദ്ദീൻ, ഷമീർ, ഷംന, ഷാജിത, ഷജീർ. മരുമക്കൾ: അബ്ദുൽ അസീസ്, ഷാജഹാൻ, ഷറീന, ഫസീല, ഷഫ്ന.
മുടപ്പല്ലൂർ: ഗ്വാളിയർ വ്യോമസേന കേന്ദ്രത്തിലെ വാറന്റ് ഓഫിസർ ചക്കിങ്കൽ വീട്ടിൽ എസ്. സുമേഷ്കുമാർ (47) ഗ്വാളിയറിൽ നിര്യാതനായി. പിതാവ്: പരേതനായ അയിലൂർ എടക്കാട്ടെ വീട്ടിൽ ശിവകുമാരൻ നായർ. മാതാവ്: ചക്കിങ്കൽ മധുരമീനാക്ഷി. ഭാര്യ: പ്രസീത. മക്കൾ: ശ്രുതി, ശ്രീരാഗ്.
മണ്ണാർക്കാട്: മണലടി പറശ്ശേരി പരേതനായ നെച്ചിയോടൻ ഹംസ ഹാജിയുടെ മകൻ മുഹമ്മദ് കാസിം (44) നിര്യാതനായി. തെങ്കര ചിറപ്പാടം ദാറുൽ ഫുർഖാൻ അനാഥ -അഗതി മന്ദിരത്തിന്റെ സ്ഥാപകനാണ്. മാതാവ്: ഫാത്തിമ. ഭാര്യ: ആയിശ. മകൾ: ഫാത്തിമ ലബീബ.