Obituary
മംഗലംഡാം: രണ്ടാംപുഴ പേഴും ചുവട്ടിൽ മാളു (84) നിര്യാതയായി. ഭർത്താവ്: കുട്ടമണി. മക്കൾ: ഓമന, സുഭദ്ര, ലക്ഷ്മി, മണി. മരുമക്കൾ: തങ്കമണി, ബാലൻ, രാജൻ, ദേവകി.
പത്തിരിപ്പാല: മാങ്കുറുശി കാരാംങ്കോട് പരേതനായ ചിപ്രയുടെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, പരേതനായ കുഞ്ഞുകുമാരൻ. മരുമക്കൾ: വനജകുമാരി, സുനിത.
കൊല്ലങ്കോട്: അച്ചനാങ്കോട് ശെൽവൻ (59) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അനിരുദ്ധ്, ആദിത്യ, അക്ഷയ. സഹോദരങ്ങൾ: സുന്ദരൻ, ചെന്താമര, രുഗ്മണി, അന്നമ്മ, കമലം, രാധ, സത്യഭാമ, ശാന്ത.
പട്ടാമ്പി: ഉമിക്കുന്ന് മുണ്ടനാട്ടിൽ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് അനീഷ്, അഷ്റഫ് അലി, ഷഫീഖ് (ഇരുവരും ഖത്തർ), മുഹമ്മദ് ഷബീബ്, മുഹമ്മദ് ഷമീർ, ഷമീറ. മരുമക്കൾ: റംലത്ത്, ഫസീല, ആരിഫ, സുമയ്യ.
പട്ടാമ്പി: മുതുതല തോന്നക്കോട്ട് വടക്കേതിൽ ജാനകി അമ്മ (95) നിര്യാതയായി. മകൻ: പരേതനായ നാരായണൻ നമ്പ്യാർ. മരുമകൾ: വത്സല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പട്ടാമ്പി: ആമയൂർ കൊടക്കാട്ടു പറമ്പിൽ ഹംസയുടെ ഭാര്യ ഫൗസിയ (32) നിര്യാതയായി. മക്കൾ: ഫിദാ ശറിൻ, ഹാശിം, ഹാദിഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ആമയൂർ കിഴക്കേക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കേരളശ്ശേരി: പാറക്കോട്ടിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ രാമകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുനിത, സുനിൽകുമാർ, രാധിക. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, രീഷ്മ, അഭിലാഷ്. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ആലത്തൂർ: കാവശ്ശേരി വടക്കേതറ കീഴാലി പുറത്ത് വീട്ടിൽ പരേതനായ പൂക്കാടത്തിൽ ഗംഗാധരൻ നായരുടെ ഭാര്യ സുഭദ്ര അമ്മ (84) നിര്യാതയായി. കല്ലേപ്പാടം പടിഞ്ഞാറേ കുറുപ്പത്ത് കുടുംബാംഗമാണ്. മക്കൾ: ജനാർദനൻ, ഗോപാലൻ, രാധ. മരുമക്കൾ: അമ്മിണി, സതി, രാജഗോപാൽ.
ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ പുറമത്ര വെള്ളാഞ്ചീരി കുഞ്ഞുമാളുവമ്മ (80) നിര്യാതയായി. സഹോദരങ്ങൾ: നാണിക്കുട്ടിയമ്മ, പരേതരായ അമ്മുവമ്മ, കല്യാണിയമ്മ, ശ്രീദേവിയമ്മ.
ആനക്കര: കപ്പൂര് പൂപ്പപറമ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ ഷാനിഫിന്റെ ഭാര്യ മുഫീദ (23) ജോർജിയയിൽ ബോട്ടപകടത്തിൽ മരിച്ചു.കഴിഞ്ഞദിവസം ടൂർ പോയതായിരുന്നു. ഫാമിലി ബോട്ടുകൾ കൂട്ടിമുട്ടി തലക്ക് പരിക്കേറ്റതാണ് മുഫീദയുടെ മരണകാരണം. കൂടെയുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വട്ടംകുളം മുണ്ടെകാട്ടിൽ മുസ്തഫയുടെ മകളാണ് മുഫീദ. ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.
മണ്ണാർക്കാട്: നമ്പിയംകുന്ന് പരേതനായ ചെമ്പൻകുഴിയിൽ മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: സി.കെ. അഫ്സൽ (പത്ര ഏജന്റ്), ഫസലുറഹ്മാൻ. മരുമക്കൾ: ഹസീന, ഷബീബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കുന്തിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പരുത്തിപ്പുള്ളി വയങ്കര വീട്ടിൽ കമലാക്ഷിയമ്മയുടെയും എടത്തള ദാമോദരൻ നായരുടെയും മകൻ ഉണ്ണികൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: ഗീതാജ്ഞലി, സിന്ദു, അനിത. മരുമക്കൾ: സുരേഷ്, രാജേഷ്, ലോഹിതാക്ഷൻ.