ആനക്കര: കപ്പൂര് പൂപ്പപറമ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ ഷാനിഫിന്റെ ഭാര്യ മുഫീദ (23) ജോർജിയയിൽ ബോട്ടപകടത്തിൽ മരിച്ചു.കഴിഞ്ഞദിവസം ടൂർ പോയതായിരുന്നു. ഫാമിലി ബോട്ടുകൾ കൂട്ടിമുട്ടി തലക്ക് പരിക്കേറ്റതാണ് മുഫീദയുടെ മരണകാരണം. കൂടെയുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വട്ടംകുളം മുണ്ടെകാട്ടിൽ മുസ്തഫയുടെ മകളാണ് മുഫീദ. ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.