മലപ്പുറം: കുന്നുമ്മൽ സ്വദേശി പാറടിയിൽ താമസിക്കുന്ന മുട്ടേങ്ങാടൻ മൊയ്തുട്ടി ഹാജി (87) നിര്യാതനായി. നഗരസഭ മുൻ കൗൺസിലർ, കുന്നുമ്മൽ പള്ളി മുൻ സെക്രട്ടറി, പാറടി ജുമുഅത്ത് പള്ളി മുൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: മുഹമ്മദ് ബഷീർ (കുഞ്ഞാൻ), അഹമ്മദ് കബീർ, മുഹമ്മദ് അസ്ലം, സിദ്ദീഖ്, നിസാർ, ഉമർ, മുഹമ്മദലി, സുബൈദ, ഷാഹിന, ഹസീന. മരുമക്കൾ: ഹസ്സൻ (റിട്ട. പ്രഫസർ എം.ഇ.എസ്), മൊയ്തീൻ, ഷാഹി (സൗദി), ഡോ. ജസ്ഫർ, സലീന, സലീന, നജ്മ, മാരിയ, റസീന, ആബിദ, സന ഷെറിൻ. സഹോദരങ്ങൾ: സിദ്ദീഖ് (മലപ്പുറം ഓട്ടോമൊബൈൽസ്), കുഞ്ഞീമ, സൈനബ, പരേതരായ കുഞ്ഞാപ്പ ഹാജി, ഖദീജ, ആയിശ.