Obituary
Kalladikkode Muraleedas 58 ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു കല്ലടിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ അസിസ്റ്റൻറ് പാലക്കാട് കോങ്ങാട് മാർഗശ്ശേരി മുരളീദാസാണ് (58) കോഴിക്കോട് ലിങ്ക് റോഡിന് സമീപം കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.15നായിരുന്നു സംഭവം. ജോലികഴിഞ്ഞ് നാട്ടിൽ പോകാൻ ബസിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനക്കുശേഷം വിട്ടുകൊടുക്കും. ഷീനയാണ് മുരളീദാസിൻെറ ഭാര്യ. മക്കൾ: കാവ്യ, നിത്യ.
kottanad krishnan namboothiri 92 കൃഷ്ണൻ നമ്പൂതിരി കൂറ്റനാട്: നാഗലശ്ശേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും റിട്ട. പോസ്റ്റ് മാസ്റ്ററുമായ പിലാക്കാട്ടിരി മൂത്തേടത്ത് മന വി.എം. നിര്യാതനായി.
തൃശൂർ: നഗരത്തിൽ ഫ്ലക്സ് ബോർഡിൻെറ ഇരുമ്പുപാനൽ മാറ്റുന്നതിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തൃശൂർ പോസ്റ്റ് ഓഫിസ് റോഡിൽ വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പശ്ചിമബംഗാൾ ഹൗറ ഭവാനിപൂർ ശശിഭൂഷൻ മൊണ്ടാലിൻെറ മകൻ ആഷസ് മൊണ്ടാലാണ് (52) മരിച്ചത്. രണ്ടാം നിലയിൽ നാശമായ ഫ്ലക്സിൻെറ ഇരുമ്പ്പാനൽ മാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഷോക്കേറ്റ് ഉടൻ മരിച്ചു. അഗ്നിശമന സേനയെത്തി മൃതദേഹം നീക്കി. shock ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയിൽ
azhikode soniya 27 അഴീക്കോട്: യുവതിയെ ഭർതൃഗൃഹത്തിലെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. അഴീക്കോട് കപ്പൽ ബസാറിന് തെക്കുവശം എടമുട്ടത്ത് പ്രജീഷിൻെറ ഭാര്യ സോണിയയാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കുടിവെള്ളം ശേഖരിക്കുന്ന ടാങ്കിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് പ്രജീഷ് ദുബൈയിലാണ്. മൂന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടരവയസ്സുള്ള മകനുണ്ട്. യുവതിയുടെ പിതാവിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
karekad fathima 87 ഫാത്തിമ കരേക്കാട്: പാലത്തിങ്ങലിൽ പരേതനായ കുണ്ടുവായിൽ അലവിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: മമ്മദു (ദുബൈ), ഹംസ, ഖദീജ, ആയിശുമ്മു, പാത്തുമ്മു. മരുമക്കൾ: അയമു, സൈതാലി, മജീദ്, ഖദീജ വട്ടപറമ്പ്, ഖദീജ ചുള്ളിക്കാട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കരേക്കാട് പാലത്തിങ്ങൽ മസ്ജിദുൽ ഫാറൂഖി ഖബർസ്ഥാനിൽ. ponnani sankaran 95 ശങ്കരൻ പൊന്നാനി: പള്ളപ്രം സ്വദേശി ആട്ടെ പറമ്പിൽ ശങ്കരന് (95) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്: ദേവ, വനജ, മധുമതി. മരുക്കള്: ബാബു, ശശി. TGI Obit Moosa 62 മൂസ തിരൂരങ്ങാടി: തെന്നല അറക്കൽ കുഴിയാംപറമ്പിൽ പരേതനായ ഹസ്സൻ ഹാജിയുടെ മകൻ മൂസ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുറഷീദ്, ആയിശ, സലീന. മരുമക്കൾ: അബ്ദുൽ ലത്തീഫ് (താനാളൂർ), സലീം, (കരിങ്കപ്പാറ) ഷാഹിന. സഹോദരങ്ങൾ: മൊയ്തീൻ (താമരശ്ശേരി), അലവി, നബീസു, ഇയ്യാത്തുമ്മു, പരേതനായ ബീരാൻ.
Pattambi Faris 29 Gulf death ദുബൈ: പാലക്കാട് പട്ടാമ്പി വിളയൂർ കരിങ്ങനാട് സ്വദേശി . കരിങ്ങനാട് കുണ്ടിൽ പടിഞ്ഞാക്കര ഇബ്രാഹിമിൻെറ മകൻ ഫാരിസ് (29) ആണ് മരിച്ചത്. മാതാവ്: റുഖിയ. ഭാര്യ: അമീന. സഹോദരങ്ങൾ: ഫസീല, ഫസ്ന, ഫബ്ന.