കൽപറ്റ: കോട്ടശ്ശേരി അന്നമ്മ എബ്രഹാം (87) നിര്യാതയായി. വയനാട്ടിലെ ആദ്യകാല കർഷക കുടുംബാംഗമാണ്. ഭർത്താവ്: ബഥേൽ ഐ.പി.സി സഭാംഗം കോട്ടശ്ശേരി കെ.എൻ. എബ്രഹാം (ബേബിച്ചായൻ). മക്കൾ: കുഞ്ഞുമോൾ, പാസ്റ്റർ ജോൺ എബ്രഹാം (ഐ.പി.സി.യു.കെ), ആലീസ്, സാംകുട്ടി, വത്സമ്മ, പാസ്റ്റർ സാബു എബ്രഹാം (ഐ.പി.സി ബഥേൽ, കൽപറ്റ). മരുമക്കൾ: ജോസ്, അമ്മിണി (യു.കെ), തമ്പി, ജെസി സാം, ജോൺസൺ, ഓമന. സംസ്കാരം ശനിയാഴ്ച 9.30ന് കുന്നമ്പറ്റ സഭാ സെമിത്തേരിയിൽ.