Obituary
അമ്മയോടൊപ്പം റോഡ് മറികടക്കവെ ബൈക്കിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചുചെർക്കള: അമ്മയോടൊപ്പം റോഡ് മറികടക്കവെ ബുള്ളറ്റ് ബൈക്കിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. എടനീർ കളരിയിലെ അരവിന്ദാക്ഷന്റെയും സുചിത്രയുടെയും മകൻ അൻഷിത്ത് (ആറ്) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. പെരിയടുക്ക പീസ് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ ഡിസംബർ 28ന് എതിർതോടിനും നെല്ലിക്കട്ടയ്ക്കുമിടയിലാണ് അപകടം. അമിത വേഗത്തിൽ തെറ്റായ ദിശയിലെത്തിയ ബൈക്ക് അമ്മയേയും മകനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ സുചിത്ര ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തിൽ കേസെടുത്ത വിദ്യാനഗർ പൊലീസ്, അപകടം വരുത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
കുമ്പള: ഉപ്പള സോങ്കാലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മീഞ്ച സ്വദേശിക്ക് ദാരുണാന്ത്യം. മീഞ്ച കൊജമുഖ ഉമിക്കളയിലെ മുഹമ്മദാണ് (35) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഒബർളെ മഖാം ഉറൂസിൽ പങ്കെടുത്ത് സുഹൃത്തിനെ കൊടങ്കയിലെ വീട്ടിൽ വിട്ട് സ്കൂട്ടറിൽ തിരിച്ചുവരുമ്പോഴാണ് അപകടം. ഉമിക്കള മൊയ്തീൻകുഞ്ഞി- നഫീസ ദമ്പതികളുടെ മകനാണ്. കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
മൃതദേഹം ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: മിസിരിയ. മക്കൾ: അജ്മൽ, ഫാത്തിമ. സഹോദരങ്ങൾ: സലീം, യൂസുഫ്, ഫാറൂഖ്, ഫാത്തിമ, താഹിറ, നസീമ, ഹസീന.
കാഞ്ഞങ്ങാട്: പാണത്തൂരിലെ കക്കുഴി ബേബി (75) നിര്യാതനായി. ഭാര്യ: ലൂസി മാളിയേക്കൽ. മക്കൾ: സജിത്ത് (അയർലൻഡ്), ജിത്തു. മരുമക്കൾ: സഞ്ജു (അയർലൻഡ്), കോളിൻസ്. സഹോദരങ്ങൾ: തോമസ്, ജോളി, ഏലമ്മ, തെയ്യാമ്മ, സൂസമ്മ, ലിസി, ആനി.
നീലേശ്വരം: കുമ്പളപ്പള്ളി ചീറ്റമൂലയിലെ ചിരുത അമ്മ (80) നിര്യാതയായി. മക്കൾ: ലക്ഷ്മി, കല്യാണി. മരുമകൻ: പരേതനായ ദാമോദരൻ.
ഉദുമ: എരോല്‍ വട്ടിയംകോട്ട് പരേതനായ പുല്ലായ്കൊടി കൃഷ്ണന് നായരുടെ ഭാര്യ ചോടത്തില്‍ മാധവിയമ്മ (92) നിര്യാതയായി. മക്കള്‍: ദക്ഷായണി അമ്മ കരിപ്പോടി, കരുണാകരന് നായര്‍, ബാലകൃഷ്ണന് നായര്‍, കസ്തൂരി, പരേതരായ കുഞ്ഞമ്പു നായര്‍, രവീന്ദ്രന് നായര്‍. മരുമക്കള്‍: രമണി മേലത്ത്, മേലത്ത് നാരായണന് നായര്‍ കരിപ്പോടി, സുമതി പേറയില്‍, വിജയലക്ഷ്മി പുക്കളത്, നിട്ടൂര്‍ മോഹനന് നായര്‍.
പടന്ന: എടച്ചാക്കൈ സ്കൂളിനു സമീപത്തെ എൻ.ബി. കുഞ്ഞാമിന ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാലാപ്പാട്ടിൽ കുഞ്ഞഹമ്മദ്. മക്കൾ: ബീഫാത്തിമ, കുഞ്ഞബ്ദുല്ല (ബംഗളൂരു), സുബൈദ, ഖാലിദ് (എടച്ചാക്കൈ അഴീക്കൽ ജമാഅത്ത് ദുബൈ ശാഖ ട്രഷറർ), പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി. മരുമക്കൾ: വി.കെ. ഹനീഫ ഹാജി (ഐ.എൻ.എൽ ജില്ല ട്രഷറർ), കെ. കുഞ്ഞബ്ദുല്ല, ബീഫാത്തിമ ജമീല, ഫൗസിയ (പയ്യന്നൂർ). സഹോദരങ്ങൾ: നഫീസത്ത്, പരേതരായ ഖാലിദ് ഹാജി, അബ്ദുല്ല മാസ്റ്റർ, ഉസൈനാർ, അഹമ്മദ് ഹാജി, സുഹറ ഹജ്ജുമ്മ, സ്വഫിയത്ത് ഹജ്ജുമ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് അഴീക്കാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പടന്ന: കൈതക്കാട് നെല്ലിക്കാൽ താമസിക്കുന്ന പടന്ന സ്വദേശി കെ.സി. അഹമ്മദ് (56) നിര്യാതനായി. ഭാര്യ: റംലത്ത് (കോട്ടിക്കുളം). മക്കൾ: റസാന, ജുമാന (വിദ്യാർഥിനികൾ) .
സഹോദരങ്ങൾ: മുഹമ്മദ്, അമീർ അലി (മലേഷ്യ), സൈനബ, ജമീല, ആയിഷ, റംലത്ത്.
കാഞ്ഞങ്ങാട്: യുവാവിനെ കവുങ്ങിൻ തൂണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മരക്കാപ്പ് കടപ്പുറം കടവത്ത് വീട്ടിൽ കുഞ്ഞിക്കണ്ണന്റെ മകൻ കെ. പ്രദീപനാണ് (47) മരിച്ചത്. വീട്ടുമുറ്റത്ത് ടാർപ്പായ കെട്ടാൻ സ്ഥാപിച്ച കവുങ്ങിൻതൂണിൽ ശനിയാഴ്ച പുലർച്ച തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യ അടുത്തിടെ മരിച്ചിരുന്നു. മാതാവ്: ജാനകി. രണ്ട് മക്കളുണ്ട്. സഹോദരൻ: ശശി.
കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിവളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കാസര്‍കോട് എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട് സ്വദേശി സുധീഷിനെയാണ് (40) ശനിയാഴ്ച ഉച്ച രണ്ടോടെ കാസര്‍കോട് കറന്തക്കാട് ഉമ നഴ്സിങ് ഹോം വളപ്പില്‍ മരിച്ചനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി. സുധീഷ് ഡിസംബര്‍ 16 മുതല്‍ ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട്: പള്ളിക്കരയിൽ വയനാട് സ്വദേശിയായ യുവതിയെ ട്രെയിനിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. നേത്രാവതി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം.
കൽപറ്റ കാവുംമന്ദം മഞ്ജു മലയിൽ വീട്ടിൽ എ.വി. ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മാസ്തിഗുഡയിൽ യുവതിയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
കാസർകോട് റെയിൽവേ പൊലീസ് ഒരാൾ ട്രെയിനിൽനിന്നും വീണിട്ടുണ്ടെന്ന് രാത്രി 10ഓടെ ബേക്കൽ പൊലീസിനെ അറിയിച്ചു. എസ്.ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് പാളത്തിൽ തിരച്ചിൽ നടത്തുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. തലക്കും മുഖത്തും കൈകാലുകളിലടക്കം പരിക്കേറ്റ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തൊട്ടടുത്തുനിന്നും ലഭിച്ച ഹാൻഡ് ബാഗും ഇതിനുള്ളിലുണ്ടായിരുന്ന പഴ്സും പരിശോധിച്ചതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഉച്ചക്ക് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. അപകട മരണമറിഞ്ഞ് കൽപറ്റയിൽനിന്നും ബന്ധുക്കൾ കാസർകോട് എത്തിയിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നേത്രാവതിയിലുണ്ടായിരുന്ന റെയിൽവേ പൊലീസുകാർ ട്രെയിനിൽനിന്ന് യുവതി വീഴുന്നത് നേരിട്ടുകാണുകയും വിവരം കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. കോഴിക്കോട്ടെ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി കമ്പനി ആവശ്യാർഥം മംഗളൂരുവിലേക്ക് പോകവേയാണ് അപകടം. യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. വാതിൽപടിയിൽ നിൽക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതയാണ്. മാതാവ്: മോളി എന്ന ഹേമ.
നീലേശ്വരം: കിളിയളം തടിക്കുന്നിലെ ഗോപാലൻ (70) നിര്യാതനായി.
ഭാര്യ: ലീല. മക്കൾ: സതീശൻ, അജിത, അജേഷ്. മരുമക്കൾ: വിനയൻ (തുരുത്തി), ഷൈമ. സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, ജാനകി, യശോദ, പത്മനാഭൻ, കുഞ്ഞികൃഷ്ണൻ.