Obituary
നടത്തറ: എരവിമംഗലം ചാച്ചാജി ലെയിനില്‍ പരേതനായ മഞ്ഞളി ദേവസിയുടെ ഭാര്യ എല്‍സി (72) നിര്യാതയായി. മക്കള്‍: പ്രിന്‍സ്, ജോബി. മരുമക്കള്‍: ലിജി, ഗ്ലീമി. സംസ്കാരം ചെവ്വാഴ്ച രാവിലെ 10.30ന് എരവിമംഗലം സെൻറ്്് മേരീസ് പള്ളി സെമിത്തേരിയില്‍.
നേമം: ഹോട്ടല്‍ തൊഴിലാളിയെ ലോഡ്ജിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല ക്ഷേത്ര ജങ്ഷനിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന തഞ്ചാവൂര്‍ സ്വദേശി രാജനാണ് (40) മരിച്ചത്. വിളപ്പില്‍ശാലയിലുള്ള ലോഡ്ജിലെ കിടപ്പുമുറിയില്‍ തിങ്കളാഴ്ച രാവിലെയാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. സാധാരണ പുലര്‍ച്ച അഞ്ചിന് ഹോട്ടലില്‍ ജോലിക്കെത്തുന്ന രാജന് തിങ്കളാഴ്ച ആറു കഴിഞ്ഞിട്ടും എത്തിയില്ല. തുടര്‍ന്ന് ഹോട്ടലുടമ ലോഡ്ജിലെത്തി രാജെൻറ മുറിയുടെ ഗ്രില്ലില്‍ തീര്‍ത്ത മുന്‍വാതിലിലൂടെ നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടന്ന രാജനെ കണ്ടത്. ഉടന്‍ വിളപ്പില്‍ശാല പൊലീസില്‍ വിവരമറിയിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ എട്ടുമാസമായി നാട്ടില്‍ പോകാതെ ലോഡ്ജിലെ മുറിയില്‍ ഒറ്റക്ക് താമസിച്ചാണ് രാജന് ജോലിക്ക് പോയിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടത്തും. നെഗറ്റിവായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വലിയറത്തല: കൃഷ്ണപുരം ശിവപാർവതി സദനത്തിൽ സജികുമാറിെൻറ ഭാര്യ കെ.കെ. ഹേമലത (54) നിര്യാതയായി. മക്കൾ: ലക്ഷ്മിപ്രിയ, കൃഷ്ണപ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: പുതുശ്ശേരിമുക്ക് ശിവവിലാസത്തിൽ (പൊയ്കവിള) ശിവപ്രസാദ് (78) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സജീവ്, ഷിജി ദിലീപ്, ബിജി. മരുമക്കൾ: ബിനിത സജീവ്, ദിലീപ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ചിറയിൻകീഴ്: അഴൂർ പലവിള വീട്ടിൽ കോലപ്പൻ ചെട്ടിയാർ (84) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: തങ്കമണി, ഗോപാലകൃഷ്ണൻ, മുരളി, മണികണ്ഠൻ. മരുമക്കൾ: രാജൻ, ദീപ, മഞ്ജുഷ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങല്‍: അയിലം ഇളമ്പ സുധ മന്ദിരത്തില്‍ റിട്ട ആര്‍മി ഉദ്യോഗസ്ഥന് ഒ. പ്രഭാകരന് (83) നിര്യാതനായി. ഭാര്യ: സുധ (റിട്ട.എച്ച്.എം). മക്കള്‍: മിനി, സോണി, സുല. സഞ്ചയനം വെള്ളിയാഴ്ച
പാച്ചല്ലൂർ: മോസ്ക്ക് ലെയിൻ അമൃത ഐശ്വര്യയിൽ ടി. അനിൽകുമാർ (57) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ഐശ്വര്യ, സുസ്മിത. മരുമകൻ: സനോജ് എസ്.
തിരുവനന്തപുരം: ചിറ്റാഴ എസ്.എൻ.ആർ.എ 16ൽ മൈത്രിനഗർ കാർമൽ ടി.സി 8/1041ൽ പരേതനായ എസ്. വിത്സെൻറ മകൻ ബിജോയ് വിത്സൻ (43) നിര്യാതനായി. ഭാര്യ: ഷീബ (അധ്യാപിക ഗവ. യു.പി.എസ്, കുശവർക്കൽ). മക്കൾ: േജാഷി, ജോബി. പ്രാർഥന വ്യാഴാഴ്ച നാലിന്.
മേലാറ്റൂർ: വെസ്റ്റ് എടപ്പറ്റയിലെ താഴത്തെപീടിക ടി.പി. സൈനുദ്ദീൻ (70) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സദഖത്ത്, ഹഫ്സത്ത്, സാജിദ.
ചേലേമ്പ്ര: കൊളകുത്ത് കണ്ടായിപ്പാടം പരേതനായ അയ്യൻ കോയിക്കൽ ചന്ദ്രൻ നായരുടെ മകൻ രമേഷ് കുമാർ (39) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങൾ: രതീഷ് (ഇടിമുഴിക്കൽ), രതി (കടക്കാട്ടുപാറ).
പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ കറുത്തൊൻ അവറാൻകുട്ടിഹാജിയുടെ ഭാര്യ സൈനബ (67) നിര്യാതയായി. മക്കൾ: മുഹമ്മദ്കോയ, ഫൈസൽ, മനാഫ്, സുബൈദ, സൈഫുന്നിസ. മരുമക്കൾ: അബ്ദുന്നാസർ, ലുബ്ന, ഹാജറ, സബീന.
എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ കിലുംങ്ങാംകുളത്തെ പുത്തൻവീട്ടിൽ അലി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ (ചാത്തല്ലൂർ). മക്കൾ: കദീജ, ഷുക്കൂർ, സുനീർബാബു (പി.ഡബ്ല്യു.ഡി ജീവനക്കാരൻ തലശ്ശേരി), ഫൗസിയ. മരുമക്കൾ: സനീനത്ത് (വെള്ളേരി), നൗഷിദ (പാണ്ടിക്കാട്), ഷൗക്കത്ത് (കൈപ്പിനി), പരേതനായ സി.ടി. ബീരാൻ കുട്ടി.