കാപ്പാട്: പോയിൽ ഹുസൈൻ (62) സൗദിയിലെ റിയാദിൽ നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി റിയാദ് ചാപ്റ്റർ അംഗവുമാണ്. 35 വർഷമായി കുടുംബസമേതം റിയാദിലാണ്.
ഭാര്യ: വളപ്പൂട്ട് സഫിയ. മക്കൾ: ഫെബിൻ, ഫാബിത, ഹുദ. മരുമക്കൾ: അസ്ലം എലത്തൂർ, മെഹ്ജബിൻ. സഹോദരങ്ങൾ: നഫീസ, ആമിന, പരേതരായ സി.എച്ച്. അഹ്മദ് കോയ, ബീവി.