വട്ടിയൂർക്കാവ്: മഞ്ചാടിമൂട് മരുതം ഒഡിസി അപ്പാർട്മെൻറ് 6 എഫിൽ പരേതനായ പി.എസ്. ഉത്തമെൻറ ഭാര്യ കെ. സരള (82) നിര്യാതയായി. അമ്പലപ്പുഴ അട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. പി.യു. ബൈജു (കൊല്ലം), സീതാ ശ്രീകുമാർ, പി.യു. ജിജോ (കെ.പി.എസ്.സി), സിന്ധു സനൽകുമാർ (ആലപ്പുഴ), പി.യു. ബിജു (ജ്യോതി, സെനാരിയോ). മരുമക്കൾ: ഡോ.ജി. ഗംഗ (ഗവ. മെഡിക്കൽ കോളജ്, കൊല്ലം), ശ്രീകല എസ്. പണിക്കർ (ധനകാര്യവകുപ്പ്), ഷീബ ജ്യോതി, പരേതരായ തോട്ടം ശ്രീകുമാർ, സനൽ കുമാർ. സഞ്ചയനം 26ന് രാവിലെ.