പുനലൂർ: ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ച ആര്യങ്കാവ് സ്വദേശിയായ യുവവൈദികെൻറ സംസ്കാരം ഞായറാഴ്ച നടക്കും. ആര്യങ്കാവ് പുതുവേലിൽ വീട്ടിൽ ഫിലിപ്പ്- റോസമ്മ ദമ്പതികളുടെ മകൻ ഫാ. സാംഫിലിപ്പ് (വിപിൻ- 30) ആണ് മരിച്ചത്. മലങ്കര കത്തോലിക്കസഭ പുണെ രൂപതയിലെ വൈദികനായിരുന്നു. കഴിഞ്ഞദിവസം ഹൈദരാബാദിൽ സാംഫിലിപ്പ് സഞ്ചരിച്ച ബൈക്കിെൻറ പിന്നിൽ ലോറിയിടിക്കുകയായിരുന്നു. സഹോദരൻ: റോബിൻ (യു.എ.ഇ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ആര്യങ്കാവ് സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.