Obituary
വടക്കാഞ്ചേരി: കുമ്പളങ്ങാട് ചെമ്പകശ്ശേരി ജനാർദനൻ നായരുടെ ഭാര്യ പാലക്കോട്ട് ലീല (67) നിര്യാതയായി. മക്കൾ: ജയേഷ് (ചെയിൻമാൻ, റവന്യൂ വകുപ്പ്), ഗിരീഷ് (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി). മരുമക്കൾ: സനിത, ആശ.
ചെറുതുരുത്തി: കിള്ളിമംഗലം ഊരമ്പത്ത് ശങ്കുണ്ണി നായരുടെ ഭാര്യ ചങ്ങരത്ത് വിജയലക്ഷ്മി അമ്മ (73) നിര്യാതയായി. മക്കൾ: ഗീത, പരേതയായ കവിത. മരുമക്കൾ: ചന്ദ്രൻ, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.
ഒല്ലൂർ: ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ലാലൂർ കുരിശിങ്കൽ വീട്ടിൽ മനുമോഹന്റെ ഭാര്യ സിജിനി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഭർത്താവിന്റെ പിറകിലിരുന്ന് പുത്തൂർ പള്ളിയിലേക്ക് പോകവേ എളംതുരുത്തിയിൽ ബൈക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സിജിനിയെ ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് രണ്ടരയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വാഴക്കുളം: ചെമ്പറക്കി കൈപ്പൂരിക്കര ചിറയത്ത് വീട്ടിൽ ഹൈദ്രോസിന്റെ ഭാര്യ മറിയുമ്മ (63) നിര്യാതയായി. ചെമ്പറക്കി പാടത്താൻ കുടുംബാംഗമാണ്. മക്കൾ: നസീറ, സിനീന, നിസാർ (പൊലീസ് കോൺസ്റ്റബിൾ, കാലടി). മരുമക്കൾ: റിയാസ്, റഹീം, സാബിറ.
കിളിമാനൂർ: കിളിമാനൂർ വാലഞ്ചേരി (വി.ആർ.എ 144) വെള്ളാവൂർ വീട്ടിൽ കാർത്യായനി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: രാധമ്മ, പരേതനായ മുരളീധരൻ നായർ, ചന്ദ്രിക, രാജേന്ദ്രകുമാർ, അനിൽകുമാർ.
പാലോട്: തെന്നൂര്‍ അരയക്കുന്ന് കെ.പി. ഹൗസില്‍ പ്രഭാകരന് നായര്‍ (70) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ഷിജില്‍ പി.നായര്‍, ഷിജിത് പി.നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കല്ലറ: മിതൃമ്മല ബിനു വിഹാറില്‍ എന്‍. ശ്രീധരന്‍നായര്‍ (79- റിട്ട. പ്രിന്‍സിപ്പൽ മിതൃമ്മല ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍) നിര്യാതനായി. ഭാര്യ: പരേതയായ എച്ച്. ഇന്ദിരാ ദേവി, മക്കള്‍: ബിനു (സൂപ്രണ്ട് പി.എസ്.സി) സൗമ്യറാണി (അരുമാനൂര്‍ എച്ച്.എസ്.എസ്), ബിനോജ് (ആസ്ട്രേലിയ) മരുമക്കള്‍: രാജേഷ് പത്മന് (സീസോള്‍ വെള്ളയമ്പലം) രാജിചന്ദ്രിക, ലിങ് (ആസ്ട്രേലിയ) സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.
പാലോട്: വലിയതാന്നിമൂട് നാരകത്തുംവിളാകത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലാക്ഷി (85-ഗോമതി) നിര്യാതയായി. മക്കൾ: ശശികുമാർ, സത്യധർമൻ. മരുമകൾ: പുഷ്പവല്ലി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കുളപ്പട തെരുവ് ഷീജ ഹൗസിൽ എസ്. ഹബീബ് (76) നിര്യാതനായി. മക്കൾ: സലിം, ജുമൈലത്ത്, റംല, ജലാൽ, ജലീൽ, ഷീജ, അലീന, ഷെമീന.
മല്ലപ്പള്ളി: ആനിക്കാട് വാളക്കുഴി മണ്ണിൽ പരേതനായ യോഹന്നാന്റെ മകൾ അന്നമ്മ ജോൺ (കുഞ്ഞമ്മ-79) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പാടിമൺ: പയറ്റുകാല മുള്ളൻകുഴിയിൽ തങ്കപ്പൻ എം.ജിയുടെ ഭാര്യ ശാന്തമ്മ (മോളി- 54) നിര്യാതയായി. പൗവത്തിപ്പടി പയറ്റുകാല മുതുമരത്തിൽ കുടുംബാംഗമാണ്. മക്കൾ: സജൻ എം.എസ്, സജിനി. മരുമകൻ: മുകേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് സ്വർഗീയ വിരുന്ന് സഭയുടെ വെള്ളയിലെ സെമിത്തേരിയിൽ.
റാന്നി: ഒറ്റക്ക് താമസിച്ച യുവതിയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. കുടുംബവീടിന് സമീപം ഒറ്റക്ക് താമസിക്കുന്ന യുവതിയെയും കുഞ്ഞിനെയും തിങ്കളാഴ്ച പകല്‍ പുറത്ത് കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന് വിദേശത്താണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.