ഒല്ലൂർ: ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ലാലൂർ കുരിശിങ്കൽ വീട്ടിൽ മനുമോഹന്റെ ഭാര്യ സിജിനി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഭർത്താവിന്റെ പിറകിലിരുന്ന് പുത്തൂർ പള്ളിയിലേക്ക് പോകവേ എളംതുരുത്തിയിൽ ബൈക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സിജിനിയെ ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് രണ്ടരയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.