Obituary
തൊയക്കാവ്: പുല്ലുവീട്ടിൽ കുഞ്ഞപ്പുവിന്റെ മകൻ വേലായുധൻ (62) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ജീജു.
തൃശൂർ: പഴയകാല ചലച്ചിത്ര പ്രവർത്തകൻ കോലഴി ഹരിശ്രീ നഗറിൽ വടുതല വീട്ടിൽ വിനോദ് (66) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സ്വാതി, ശ്രുതി. ചലച്ചിത്ര താരം ഭാവന സഹോദരീ പുത്രിയും ചലച്ചിത്ര പ്രവർത്തകരായ രാജേഷ് ബി. മേനോനും ജയദേവ് ബാലചന്ദ്രനും സഹോദരീ പുത്രന്മാരും ആണ്.
എരുമപ്പെട്ടി: തയ്യൂർ തട്ടാൻ വീട്ടിൽ പരേതനായ ശിവരാമന്റെ മകൻ രവി (66) നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: നിധിൻ, നിഷ. മരുമകൻ: രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
ആമ്പല്ലൂർ: ചെങ്ങാലൂർ ശാന്തിനഗർ വടക്കൂടൻ പ്രഭാകരന്റെ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. മക്കൾ: കുമാരി, നിർമല, രാജു, പരേതനായ ബാബു. മരുമക്കൾ: രാജൻ, ലത, അജിത, പരേതനായ മഹാലിംഗം.
ഒല്ലൂർ: കോൺവെന്റ് റോഡിൽ തട്ടിൽ അപ്പാടൻ റപ്പായി (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജൂലി, ജൂനി, സിസ്റ്റർ ലിന്റ, ജോസ് മോൻ. മരുമക്കൾ: ഫ്രാൻസിസ്, പ്ലാസിഡ്, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: ആദൂർ വടേക്കര പറമ്പിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ മോഹിനി (64) നിര്യാതയായി. മക്കൾ: സുമോദ്, സുനീത്, പരേതനായ പ്രമോദ്. മരുമകൾ: അശ്വതി.
വടക്കേക്കാട്: കല്ലൂർ മണികണ്ഠേശ്വരം ചന്ദനപ്പറമ്പിൽ കല്ലയിൽ ഇബ്രാഹീം (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുനിത, നൗഫില, ഷിഹാബുദ്ദീൻ. മരുമക്കൾ: അബ്ദുൽ റസാഖ്, ജാഫർ, റിസ്വാന.
ചാവക്കാട്: പെയിന്റിങ് ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം ഞോളി റോഡിലെ പരേതനായ പുത്തംപുരയിൽ ഹമീദിന്റെ മകൻ കബീറാണ് (37) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45ഓടെ വട്ടേക്കാട്ടെ ജോലി സ്ഥലത്താണ് സംഭവം. മാതാവ്: പാത്തുമ്മു. ഭാര്യ: ഫസീല. മകൻ: ഫൈസാൻ. ഖബറടക്കം ബുധനാഴ്ച.
ഓച്ചിറ: വയനകം ഞക്കനാൽ ഇടവന കുറ്റിയിൽ പരേതനായ നടരാജന്റെയും ശാരദയുടെയും മകൾ എസ്. ബീന (54) നിര്യാതയായി. സഹോദരങ്ങൾ: അശോക് കുമാർ (എക്സൈസ് ഡെപ്യൂട്ടി കമീഷണർ ആലപ്പുഴ), അഡ്വ. എൻ. അനിൽ കുമാർ (പ്രസിഡന്റ് ബാർ അസോസിയേഷൻ കൊല്ലം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞയറാഴ്ച രാവിലെ എട്ടിന്.
പുനലൂർ: പുനലൂർ ശാലേംഹാൾ ജങ്ഷൻ ഭരണി നിവാസിൽ ഹരിഹരന്റെ മകൻ പ്രശാന്ത് (38) നിര്യാതനായി. മാതാവ്: അംബിക. സഹോദരങ്ങൾ: പ്രതാപ്, രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്.
കരുനാഗപ്പള്ളി: തുറയിൽകുന്ന് നടുവത്തുശ്ശേരിൽ രാജു (67) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: പരേതയായ ബിൻസി, രാജേഷ്, അനിമോൻ. മരുമക്കൾ: നിത്യ, ശ്രുതി. മരണാനന്തരകർമം മേയ് 11ന് രാവിലെ 10ന്.
ചവറ: പട്ടത്താനം വലിയ വീട്ടിൽ തെക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (78) നിര്യാതയായി. മക്കൾ: ബാബു, ബേബി. മരുമകൻ: മദനൻപിള്ള (തമ്പി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.