ചാവക്കാട്: പെയിന്റിങ് ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം ഞോളി റോഡിലെ പരേതനായ പുത്തംപുരയിൽ ഹമീദിന്റെ മകൻ കബീറാണ് (37) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45ഓടെ വട്ടേക്കാട്ടെ ജോലി സ്ഥലത്താണ് സംഭവം. മാതാവ്: പാത്തുമ്മു. ഭാര്യ: ഫസീല. മകൻ: ഫൈസാൻ. ഖബറടക്കം ബുധനാഴ്ച.