Obituary
ബാലുശ്ശേരി: കിനാലൂർ ഏച്ചിങ്ങാപൊയിൽ ചിരുതേയി (93) നിര്യാതയായി. മക്കൾ: ജാനകി, സരോജിനി, ഗോപാലൻ, വേലായുധൻ, പുഷ്പ.
ആലുവ: ആലുവയിൽ വ്യാഴാഴ്ച ട്രെയിൻതട്ടി മരിച്ച വീട്ടമ്മയെയും പെരിയാറിൽ ചാടി മരിച്ച യുവാവിനെയും തിരിച്ചറിഞ്ഞു. കുഴിവേലിപ്പടി പുത്തൻവീട്ടിൽ മഞ്ജു (42), പുക്കാട്ടുപടി താഴത്ത് ശ്രീകാന്ത് (39) എന്നിവരാണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മഞ്ജുവിനെ വ്യാഴാഴ്ച വൈകീട്ട് ആറോടെ ആലുവ ഗാരേജ് ലെവൽക്രോസ് പരിസരത്താണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അരമണിക്കൂറിനകം ശ്രീകാന്ത് മാർത്താണ്ഡവർമ പാലത്തിൽനിന്നാണ് പെരിയാറിലേക്ക് ചാടിയത്. ഇയാൾക്കുവേണ്ടി രാത്രി വൈകിവരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ കുഞ്ഞുണ്ണിക്കരയിലെ മുങ്ങൽവിദഗ്ധരുടെ സഹായത്താലാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്. ഇരുവരും സ്കൂട്ടറിൽ ഒരുമിച്ച് സഞ്ചരിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. മഞ്ജുവിന്റേതെന്ന് കരുതുന്ന സ്കൂട്ടറിന്റെ താക്കോൽ യുവാവ് പുഴയിലേക്ക് ചാടിയ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ഭർത്താവും രണ്ട് മക്കളുമുള്ള മഞ്ജു നൊച്ചിമയിലെ കമ്പനിയിൽ ജീവനക്കാരിയാണ്. മൂന്നുമാസം മുമ്പാണ് ശ്രീകാന്ത് ഇവരുടെ വീടിനടുത്ത് വാടകക്ക് താമസം ആരംഭിച്ചത്. പിന്നീട് ഇവർ തമ്മിൽ അടുപ്പത്തിലായെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഇക്കാര്യം മഞ്ജുവിന്റെ വീട്ടിൽ അറിഞ്ഞു. ഇതേതുടർന്ന് ശ്രീകാന്തിനെ മഞ്ജു ആലുവയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മഞ്ജു റെയിൽ പാളത്തിലേക്ക് ഓടി ട്രെയിൻതട്ടി മരിക്കുകയായിരുന്നു. ഈ വിഷമത്തിലാണ് ശ്രീകാന്ത് ഉടൻ പുഴയിൽ ചാടിയതത്രേ. ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെങ്ങമനാട്: പുത്തൻതോട് മാരാപ്പറമ്പിൽ കുഞ്ഞയ്യപ്പന്റെ മകൻ വിശ്വനാഥനെ (56) അത്താണി കരിവളവിലെ വർക്ക്ഷോപ്പിന് സമീപത്തെ ഇറിഗേഷൻ കനാലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി മാർക്കറ്റിലെ കോഴിക്കട ജോലിക്കാരനാണ്. വെള്ളിയാഴ്ച പുലർച്ച അന്തർസംസ്ഥാന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ കാൽവഴുതി വീണാണ് അപകടമെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ചെങ്ങമനാട് പൊലീസ് കേസെടുത്തു. അവിവാഹിതനാണ്. മാതാവ്: ചക്കി.
അങ്കമാലി: മൂക്കന്നൂർ കൈപ്രമ്പാട്ട് വീട്ടിൽ പരേതരായ പൗലോയുടെയും വെറോനിക്കയുടെയും മകൾ സിസ്റ്റർ നിർമല (മേരി -71) പോർചുഗൽ ഫാത്തിമയിൽ നിര്യാതയായി. സഹോദരങ്ങൾ: കെ.പി. ബേബി (ഡി.സി.സി ജനറൽ സെക്രട്ടറി), ഫാ.ജോർജ്, കെ.പി. ജയിംസ് (അയർലൻഡ്), എൽസി പോൾസൺ (യു.കെ), ആനി സാജു, പരേതനായ ഫാ.ജോസ്. സംസ്കാരം മേയ് മൂന്നിന് വൈകീട്ട് മൂന്നിന് പോർചുഗൽ ലാമിഗോയിൽ.
കരുമാല്ലൂര്‍: വെളിയത്തുനാട് വയലക്കാട് പറയാംപറമ്പില് വീട്ടില്‍ ഭാസ്കരന് (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ബൈജു, ബിജു, സജി. മരുമക്കള്‍: ഹിമ, അഖന, ബേബി.
കരുമാല്ലൂര്‍: കരുമാല്ലൂര്‍ കൊറ്റാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന് (ഗോപി-78) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ഷിജന്‍, ഷിജി. മരുമക്കള്‍: മനോജ്, നിജ.
മരട്: ‘കേരളശബ്ദം വാരിക’ സര്‍ക്കുലേഷന്‍ മാനേജര്‍ മരട് കാട്ടിത്തറ റോഡില്‍ കളത്തറ വീട്ടില്‍ കെ.ആര്. റോയ് (50) നിര്യാതനായി. ഭാര്യ: ലീനി റോയ്. മക്കള്‍: ആന്റണി റോയ് (രാജഗിരി എന്‍ജിനീയറിങ് കോളജ്), അമല്‍ റോയ് (എസ്.എച്ച്, തേവര). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
പുന്നുരുന്നി: വൈറ്റില ഗീതാഞ്ജലി റോഡ് നെസ്റ്റൽ വീട്ടിൽ ഡോ. അബ്ദുൽ കരീം (72) നിര്യാതനായി. വൈക്കം കടേപ്പറമ്പിൽ അലിക്കുഞ്ഞിന്റെയും ബീവി ഉമ്മയുടെയും മകനാണ്. ഭാര്യ: മൂവാറ്റുപുഴ വട്ടക്കുന്നേൽ ടാജ് കുടുംബാംഗം ലൈല. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വൈക്കം നക്കംതുരുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എടയ്ക്കാട്ടുവയൽ: എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിന്റെ മാതാവ് കാപ്പിൽ കെ. ദേവകിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാമൻ നായർ. മറ്റുമക്കൾ: സതി, ഗോപിനാഥൻ (ദുബൈ), സോമൻ, അനിൽകുമാർ (ആന്ധ്ര). മരുമക്കൾ: ശ്രീധരൻ നായർ പുല്യാട്ട്, മായ കൗസ്തുഭം, വത്സല അമ്പലമേട്, രതി അരയൻകാവ്, ബിന്ദു ജയകുമാർ. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
കക്കോടി: മേടക്കുന്നുമലയിൽ താമസിക്കുന്ന കൊല്ലംകണ്ടി മീത്തൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ജാനു (75) നിര്യാതയായി. മകൾ: ദീപ. മരുമകൻ: എൻ.പി. ഷാജി. (സി.പി.എം മേടക്കുന്നു മല ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ബാലൻ, നാരായണി, യശോദ.
അങ്കമാലി: പാപ്പാളി വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ആനി (83) നിര്യാതയായി. മക്കൾ: സീന, ഷൈജൻ, ഷാജി, കിഷോർ, സിന്ധു. മരുമക്കൾ: ഫ്രാൻസിസ്, മാർട്ടിൻ, പമീല, മഞ്ജു, ബിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.
ഏഴിക്കര: മേനാശ്ശേരി പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. മക്കൾ: റീന, ബീന. മരുമക്കൾ: ബെർക്ക്, ജോയി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഏഴിക്കര സെന്റ് മേരീസ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ.