Obituary
തൊടുപുഴ: കാരിക്കോട് കുറവക്കാട്ട് പ്രഫ.ദേവസ്യയുടെ ഭാര്യ മറിയം കെ. സെബാസ്റ്റ്യൻ (സാലി -72) നിര്യാതയായി. മക്കൾ: സിനി, സിജു, സിനോ. മരുമക്കൾ: ജിജോ മാത്യു (ആസ്ട്രേലിയ), അന്ന തോമസ് (യു.എസ്.എ), കിരൺ ജോസ് (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച കാരിക്കോട് വിജ്ഞാനമാതാ പള്ളി സെമിത്തേരിയിൽ.
മറയൂർ: വീട്ടിലെ റെഫ്രിജറേറ്ററില്നിന്ന് വൈദ്യുതാഘാതമേറ്റ് ടാക്സി ഡ്രൈവറായ യുവാവ് മരിച്ചു. കോവില്‍ക്കടവ് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ദേവികളും നിയോജക മണ്ഡലം ബി.ജെ.പി എസ്.സി യുവമോർച്ച പ്രസിഡന്റാണ്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജ് പ്രവര്‍ത്തിക്കാത്തതിനെതുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് വൈദ്യുതാഘാതമേറ്റ് മുരുകേശന് തെറിച്ചുവീണത്. സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് കോവില്‍ക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മറയൂര്‍ പൊലീസ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുധ. മക്കള്‍: പ്രിയമോള്, കാര്ത്തികേയന്.
ചങ്ങനാശ്ശേരി: പുഴവാത് ചിറതറ വീട്ടില്‍ കുഞ്ഞുകുഞ്ഞ് (ചങ്ങനാശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ -82) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ബിജു (കണ്ടക്ടര്‍, കെ.എസ്.ആര്.ടി.സി ചങ്ങനാശ്ശേരി), ബിന്ദു. മരുമക്കള്‍: ബിനു (ഗവ.ആശുപത്രി പുളിങ്കുന്ന്), രവി നെടുമുടി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
വാഴപ്പള്ളി: പടിഞ്ഞാറ് താഴ്ചയിൽ പരിയാരത്ത് കൃഷ്ണൻകുട്ടി (70) നിര്യാതനായി. മക്കൾ: രതീഷ് കുമാർ, രമ്യ. മരുമക്കൾ: രമ്യ, സനൽ. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.
കുട്ടനാട്: ഹൗസ് ബോട്ടിൽ കായൽ സൗന്ദര്യം ആസ്വദിച്ച് ചിത്രം പകര്‍ത്തുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പന്തളം തോന്നല്ലൂർ കാക്കക്കുഴി പുത്തൻപുരക്കൽ വീട്ടിൽ പരേതനായ ഹസൻകുട്ടി റാവുത്തറുടെ മകനും പത്തനംതിട്ട ജലസേചന വകുപ്പ് യു.ഡി ക്ലർക്കുമായ പി.എച്ച്. അബ്ദുൽമനാഫാണ് (42) മരിച്ചത്. വകുപ്പിലെ മറ്റ് ജീവനക്കാർക്കൊപ്പം ബോട്ട് യാത്രക്ക് പോയതായിരുന്നു.കനാൽ ക്രൂയിസ് ഹൗസ് ബോട്ടില്‍ യാത്രചെയ്യുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 4.20ന് കൈനകരി മതികായൽ ഭാഗത്താണ് അപകടം. ഹാൻഡ് റെയിലിൽ ചവിട്ടി ചിത്രം എടുക്കുന്നതിനിടെ കാല്‍വഴുതി കായലിൽ വീണ് മനാഫിനെ കാണാതായി.നാട്ടുകാരും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേന സ്കൂബാ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: നബീസ. ഭാര്യ: നസിയ. മക്കൾ: ഫയാസ്, ഫിദ.അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ വി. വലന്റയിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ എൻ.എസ്. ഷൈൻകുമാർ, പി. അഖിലേഷ്, സ്കൂബാ മുങ്ങൽ വിദഗ്ധരായ കെ.ആർ. അനീഷ്, കെ.എസ്. ആന്റണി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടൂർ: കായംകുളം- പത്തനാപുരം സംസ്ഥാനപാതയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിനുസമീപം ഐക്കര വീട്ടിൽ ശിവരാമൻ നായർ (52) മരിച്ചു. ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. അടൂർ ഡയാന ഹോട്ടൽ ജീവനക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക് അഗ്നിരക്ഷാ നിലയത്തിന് മുന്നിലായിരുന്നു അപകടം. കാർ രണ്ട് ബൈക്കിൽ ഇടിച്ചു. ഇതിൽ ഒരു ബൈക്കിലുണ്ടായിരുന്ന ശിവരാമൻ നായർ റോഡിലേക്ക് തെറിച്ചുവീണെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സ്മിത. മക്കൾ: ആകാശ്, അരവിന്ദ്.
പത്തനംതിട്ട: കുലശേഖരപതി പള്ളിമുരുപ്പിൽ വീട്ടിൽ പരേതനായ പി. അഹ്മദിന്റെ (മുഹമ്മദ് ഇസ്മായിൽ) ഭാര്യ സുലൈഖാബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, അഷ്റഫ് ഖാൻ, ഹൗലത്ത് ഖാൻ (സൗദി), പരേതനായ അബ്ദുൽ സലാം. മരുമക്കൾ: സൽമാബീവി, സുബി, ജസീന, മുഹമ്മദ് ഖാൻ (രാജൻ, സൗദി). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പത്തനംതിട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
റാന്നി: ചെറുകുളഞ്ഞി മൂഴിക്കൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രാജമ്മാൾ (88) നിര്യാതയായി. മക്കൾ: അനിൽ കുമാർ (വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് മുൻ അംഗം), മിനി പ്രസന്നകുമാർ, രത്നമ്മ സോമരാജൻ. മരുമക്കൾ: പി.വി. സോമൻ, എൻ.പ്രസന്നകുമാർ, കവിത അനിൽകുമാർ.
പത്തനംതിട്ട: പെരിങ്ങമ്മല കാവുമ്പാട്ട് വീട്ടിൽ ടി.എം. മുഹമ്മദ് കുഞ്ഞ് (റിട്ട. എസ്.ഐ -79) നിര്യാതനായി. പെരിങ്ങമ്മല മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സബീന, റസീന, ബദർ, നിസ, ഷെറീന. മരുമക്കൾ: സിയാദ്, ഷെഫീഖ് അഹമ്മദ്, അമീൻ അബ്ദുൽ ഖാദർ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് പെരിങ്ങമ്മല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വൈരങ്കോട്: വടക്കേ പല്ലാർ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന മുളക്കൽ മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നുഫൈൽ (ദുബൈ), നൗഫീല, നസീബ. മരുമക്കൾ: നിസാർ വളാഞ്ചേരി, ഷാഫി ഇരിമ്പിളിയം. സഹോദരങ്ങൾ: സുലൈമാൻ ഫൈസി, അലി, ഉമർ, ഫാത്തിമ, ഷാജിത, സഫിയ.
വളാഞ്ചേരി: തൊഴുവനൂർ ഉണ്ണിയേങ്ങൽ കുഞ്ഞിമരക്കാർ ഹാജി (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, റസാഖ്, ഇബ്രാഹീം, അലി, ഫാത്തിമ, ആയിശ, സഫിയ, ഖദീജ, ഖൈറുന്നിസ, മൈമൂന, പരേതനായ മൂസ.
പള്ളിക്കല്‍: പരുത്തിക്കോട് വടക്കേ ബസാര്‍ സ്വദേശിയും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഉപാധ്യക്ഷനുമായ വടക്കേതൊടി മുഹമ്മദ് ഷാഫിയുടെ മകള്‍ ലിസ മർയം (രണ്ട്) നിര്യാതയായി. മാതാവ്: നസീറ. സഹോദരി: സല്‍വ ഫാത്തിമ.