മറയൂർ: വീട്ടിലെ റെഫ്രിജറേറ്ററില്നിന്ന് വൈദ്യുതാഘാതമേറ്റ് ടാക്സി ഡ്രൈവറായ യുവാവ് മരിച്ചു. കോവില്‍ക്കടവ് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ദേവികളും നിയോജക മണ്ഡലം ബി.ജെ.പി എസ്.സി യുവമോർച്ച പ്രസിഡന്റാണ്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജ് പ്രവര്‍ത്തിക്കാത്തതിനെതുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് വൈദ്യുതാഘാതമേറ്റ് മുരുകേശന് തെറിച്ചുവീണത്. സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് കോവില്‍ക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മറയൂര്‍ പൊലീസ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുധ. മക്കള്‍: പ്രിയമോള്, കാര്ത്തികേയന്.