Obituary
മറവൻതുരുത്ത്: പാലാംകടവ് കഞ്ഞിരതറയിൽ സുതപ്പൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷീല, അംബി, രജിമോൻ, ഷീബ. മരുമക്കൾ: മോഹനൻ, സജി, രതിക, സുരേഷ്.
വണ്ടൻപതാൽ: മുപ്പത്തഞ്ചാംമൈൽ തൈക്കടവിൽ (കൊക്കോപ്പള്ളി) ടി.സി. ലാസർ (77) നിര്യാതനായി. ഭാര്യ: ബോയ്സ് എസ്റ്റേറ്റ് പഴയമനക്കൽ കുടുംബാംഗം ജാൻസി. മക്കൾ: അരുൺ കൊക്കോപ്പള്ളി (യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസി), നിഷ. മരുമകൻ: വിന്റോ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പനക്കച്ചിറ സെന്റ് ജയിംസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
മല്ലപ്പള്ളി: കുന്നന്താനം തെക്കേടത്ത് ടി.കെ. രാഘവൻപിള്ള (മണിപിള്ള -76) നിര്യാതനായി. സി.പി.എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തിരുവല്ല കാട്ടുമാലിൽ രമാദേവി. മക്കൾ: മഞ്ജു, മനേഷ്. മരുമക്കൾ: അനിൽ, സുനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഇടവെട്ടി: പുതിയേടത്ത് ഗോപാലകൃഷ്ണന്റെ മകന് ഗിരീഷ് (44) നിര്യാതനായി. മാതാവ്: കുമാരി. ഭാര്യ: ആശ. മക്കള്: ആവന്തിക, തേജസ്സ്.
പന്നിമറ്റം: മുളവേലിപ്പുറത്ത് പരേതനായ കോരയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മണക്കാട് ചാക്കോനാൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബി, സ്റ്റീഫൻ, സണ്ണി, സാലി, പോൾ. മരുമക്കൾ: ആലീസ്, ഡെയ്സി, പരേതനായ സാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മണക്കാട്: പാവൂർ കെ.വി. ചെല്ലമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: സന്തോഷ്, ആശ, അജിത. മരുമക്കൾ: മായ, ബാബുരാജ്, ശ്രീകുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.
കുടയത്തൂർ: വരകല്ലിൽ വർഗീസ് (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിജോ, സിമിലി. മരുമകൾ: അഞ്ജലീന (കുടയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി) . സംസ്കാരം വ്യാഴാഴ്ച രണ്ടിന് സെന്റ് അഗസ്റ്റിൻ ചർച്ച് സെമിത്തേരിയിൽ.
മട്ടാഞ്ചേരി: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കൊച്ചങ്ങാടിയിലെ ആണ്ടാംകുളത്തിൽ കുളിക്കാനിറങ്ങിയ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ച് കഴിയുന്ന തോപ്പുംപടി കഴുത്തുമുട്ട് കാട്ടുപറമ്പിൽ വീട്ടിൽ ഷെറിൻ-ബിന്ദു ദമ്പതികളുടെ മകൻ സ്റ്റീവ് കെ. സേവ്യറാണ് (15) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പള്ളുരുത്തിയിൽ സേവ്യർ ആൻഡ് സൺസ് ഫർണീച്ചർ കട നടത്തുകയാണ് പിതാവ് ഷെറിൻ. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
എരുവേലി: കുറൂർപൊറ്റയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: മേരി, വർഗീസ്, തോമസ്, സണ്ണി, പരേതരായ സാറാക്കുട്ടി, ശോശാമ്മ. മരുമക്കൾ: റെജിമോൾ, അന്നക്കുട്ടി, സുജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുളന്തുരുന്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.
കലൂർ: എസ്.ആർ.എം റോഡിൽ കിഴക്കൻമുറി പറമ്പിൽ സെയ്തു (76) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ബാബു, നജ്മ, അസ്മ, ജാസ്മിൻ, നജീബ്. മരുമക്കൾ: യൂസുഫ്, സൈനുദ്ദീൻ, നിഷാദ്, സലീമ, ഷംല.
കലൂർ: ദേശാഭിമാനി റോഡിൽ മുല്ലോത്ത് ലെയ്നിൽ പരേതനായ ഹംസയുടെ മകൻ എം.എച്ച്. അബ്ദുൽ കലാം (53) നിര്യാതനായി. ഭാര്യ: പരേതയായ ഷീജ. മക്കൾ: റിസ്വാൻ, അർഫാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കളമശ്ശേരി: എലൂർ വടക്കുംഭാഗം കള്ളേപ്പാടത്ത് വീട്ടിൽ കെ.ബി. ഷുക്കൂറിന്റെ ഭാര്യ ഷാഹിദ (44) നിര്യാതയായി. മക്കൾ: ഷാമിൽ, ഷിഫ.