മട്ടാഞ്ചേരി: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കൊച്ചങ്ങാടിയിലെ ആണ്ടാംകുളത്തിൽ കുളിക്കാനിറങ്ങിയ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ച് കഴിയുന്ന തോപ്പുംപടി കഴുത്തുമുട്ട് കാട്ടുപറമ്പിൽ വീട്ടിൽ ഷെറിൻ-ബിന്ദു ദമ്പതികളുടെ മകൻ സ്റ്റീവ് കെ. സേവ്യറാണ് (15) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പള്ളുരുത്തിയിൽ സേവ്യർ ആൻഡ് സൺസ് ഫർണീച്ചർ കട നടത്തുകയാണ് പിതാവ് ഷെറിൻ. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.