Obituary
ആറ്റിങ്ങൽ: ചിറയിൻകീഴ് വലിയകട ദാക്ഷ് ഭവനിൽ പരേതനായ ശിശുപാലന്റെ ഭാര്യ ആനന്ദഭായി (86) നിര്യാതയായി. മക്കൾ: അനിൽ രാജ്, സൂസി. മരുമക്കൾ: സുജനി, പരേതനായ ശശാങ്കൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: പേട്ട മൂന്നാമനക്കൽ പാറശ്ശേരിൽ മുടുമ്പിൽ വീട്ടിൽ (എം.എം.ആർ.എ -171) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ രാജേശ്വരിയമ്മ (75) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, സുരേഷ്കുമാർ, മിനി. മരുമക്കൾ: ശ്രീവിദ്യ, സന്ധ്യദേവി, ദിനേശ് ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര വിളയിൽ വീട്ടിൽ പരേതനായ പൂക്കുഞ്ഞിെൻറ മകൻ ഷാജി (47) നിര്യാതനായി. ഫ്രൂട്ട്സ് ഹോൾസെയിൽ വ്യാപാരിയായിരുന്നു. ഭാര്യ: സുബേറത്ത്. മകൻ: അദിനാൻ.
പരവൂർ: കോട്ടുവൻകോണം പുതുവൽ പുത്തൻവീട്ടിൽ ശശിധരൻ (79) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ലാലു, ആശ, ഷാജി, അമ്പിളി. മരുമക്കൾ: ബിന്ദു, പരേതനായ ഉദയൻ, ശരണ്യ, ഗോപി.
അഞ്ചൽ: ചിതറ ഓയിൽപാം ക്വാർട്ടേഴ്സിൽ അശോക്കുമാർ (56 -തടിക്കാട് അശോകൻ) നിര്യാതനായി. കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുജാത. മക്കൾ: രാജി, രേഖ.
കടയ്ക്കൽ: ഇടത്തറ ഭക്തി വിലാസത്തിൽ സഹദേവന്റെ ഭാര്യ ചെല്ലമ്മ (77) നിര്യാതയായി. മക്കൾ: സന്തോഷ് ബാബു, വിനോദ്, ശോഭകുമാരി. മരുമക്കൾ: ജോയി, സന്ധ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
അഞ്ചൽ: തടിക്കാട് സാജിത മൻസിലിൽ (തേക്കുംകാട്ടിൽ) അഷ്റഫ് (53, സൗദി) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അൽസാഫി, റാബിയ. മരുമകൻ: ഉബൈദ്.
തമ്മനം: മെയ് ഫസ്റ്റ് റോഡ് തിരുനിലത്ത് പരേതനായ ബോസിന്റെ ഭാര്യ ഗിരിജ ബോസ് (64) നിര്യാതയായി. മക്കൾ: അനീഷ്, രജീഷ്. മരുമക്കൾ: പ്രിയ, നിത്യ. സംസ്കാരം തിങ്കളാഴ്ച രവിപുരം ശ്മശാനത്തിൽ.
കരുനാഗപ്പള്ളി: ആദിനാട് തെക്ക് വല്ല്യത്ത് വീട്ടിൽ ടി. സജീവൻ (74, റിട്ട. ഹെഡ്മാസ്റ്റർ, പുതിയകാവ് ഗവ. മുസ്ലിം എൽ.പി.എസ് കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഭദ്ര, അഭിരൂപ്. മരുമക്കൾ: ചന്ദ്രമോൻ, ആശ. മരണാനന്തരകർമം ജൂൺ ഏഴിന്.
കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ശ്രീശൈലത്തിൽ എൻ.വി. രാജപ്പൻ (74, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബിനിമോൾ (പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം), ബിനിജ. മരുമക്കൾ: സുരേഷ് (കേരള ബാങ്ക്, കരുനാഗപ്പള്ളി), ഹരികുമാർ.
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി പാലക്കാമറ്റം കുന്നത്ത് ശ്രാത്തോട്ടത്തിൽ പ്രഫ. പി.ഇ. പൗലോസ് (77) നിര്യാതനായി. ഭാര്യ: പിറവം അമ്മിണിശ്ശേരി കുടുംബാംഗം വത്സ. മക്കൾ: എബി, ബോബി (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: സിനിത പീറ്റർ (അധ്യാപിക, ബി.ടി.സി, പുത്തൻകുരിശ്), പരേതയായ സിനു വർഗീസ് തെങ്ങോട്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: കൊച്ചി കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് തുറമുഖത്തെ കൺസർവേറ്റർ ജെട്ടിക്ക് സമീപം കണ്ടത്. 165 സെ.മീ. ഉയരവും കറുത്ത മുടിയും ചാര നിറത്തിലുള്ള ഇന്നർ ബനിയനും വെളുത്ത നിറത്തിൽ പപ്പി എന്ന് എഴുത്തുള്ള നീല അടിവസ്ത്രവുമാണ് വേഷം.ഇടതു കൈത്തണ്ടയിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മട്ടാഞ്ചേരി: കൊച്ചി കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് തുറമുഖത്തെ കൺസർവേറ്റർ ജെട്ടിക്ക് സമീപം കണ്ടത്. 165 സെ.മീ. ഉയരവും കറുത്ത മുടിയും ചാര നിറത്തിലുള്ള ഇന്നർ ബനിയനും വെളുത്ത നിറത്തിൽ പപ്പി എന്ന് എഴുത്തുള്ള നീല അടിവസ്ത്രവുമാണ് വേഷം.
ഇടതു കൈത്തണ്ടയിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.