കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി പാലക്കാമറ്റം കുന്നത്ത് ശ്രാത്തോട്ടത്തിൽ പ്രഫ. പി.ഇ. പൗലോസ് (77) നിര്യാതനായി. ഭാര്യ: പിറവം അമ്മിണിശ്ശേരി കുടുംബാംഗം വത്സ. മക്കൾ: എബി, ബോബി (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: സിനിത പീറ്റർ (അധ്യാപിക, ബി.ടി.സി, പുത്തൻകുരിശ്), പരേതയായ സിനു വർഗീസ് തെങ്ങോട്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.