Obituary
പോത്തൻകോട്: അയിരൂപ്പാറ മരുതുംമൂട് കാർത്തികയിൽ ജെ. സരസ്വതി (87) നിര്യാതയായി. മക്കൾ: ആർ. രാധാകൃഷ്ണൻ (റിട്ട. എസ്.ബി.ഐ), ഡോ. ഉൽപലാദേവി (റിട്ട. സൂപ്രണ്ട്, ജനറൽ ആശുപത്രി, പാലാ), പുഷ്പമ്മ എസ്, കൃഷ്ണമ്മ എസ്. മരുമക്കൾ: പരേതനായ സനൽ കുമാർ എ, സുധാകുമാരി ടി, ഡോ. എൻ. മുത്തുകൃഷ്ണൻ (റിട്ട. പ്രഫസർ). സഞ്ചയനം ബുധനാഴ്ച.
വെള്ളറട: അരകനാട് ദര്ശനാഭവനില് പരേതനായ നടേശപ്പണിക്കരുടെ ഭാര്യ അരുന്ധതി(80) നിര്യാതയായി. മക്കള്‍. സുദര്ശനന്, സുധര്‍മ, സുലേഖ, സുനില്‍കുമാര്‍. മരുമക്കള്‍. ശോഭ, പരേതനായ മധു, സുതന്, സുരേന്ദ്രന്, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കോട്ടയം: നഗരമധ്യത്തിൽ കോടിമത കൊടൂരാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശി നിഥിനാണ് (40) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ കോടിമത ബോട്ട്ജെട്ടിക്ക് സമീപം ഓയിൽപാമിന് എതിർവശത്താണ് സംഭവം. ആറ്റിലേക്ക് ഒരാൾ ചാടുകയും മുങ്ങിത്താഴുന്നതുകണ്ട പ്രദേശവാസികൾ അഗ്നിരക്ഷാ സേനയിലും വെസ്റ്റ് പൊലീസിലും വിവരം അറിയിച്ചു. സേനയുടെ സ്കൂബ ടീം എത്തി മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആറിന്റെ 15 മീറ്റർ മാറിയുള്ള ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിൽ. നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് നിഥിനെന്ന് പൊലീസ് പറഞ്ഞു. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ അനൂപ് പി. രവീന്ദ്രൻ, അസി. സ്റ്റേഷൻ ഓഫിസർ വി. ഷാബു, ഗ്രേഡ് എ.എസ്.ടി.ഒമാരായ റെജിമോൻ, കെ.ടി. സലി, എഫ്.ആർ.ഒമാരായ നിജിൽ കുമാർ, പി.പി. പ്രവീൺ, അവിനാഷ് ചന്ദ്രൻ, ഡ്രൈവർ ജെ.എൻ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
ചങ്ങനാശ്ശേരി: പട്ടത്തിമുക്ക് മണ്ണടി വീട്ടിൽ പരേതനായ അബ്ദുൽ കാസിമിന്റെ ഭാര്യ റംല കാസിം (58) നിര്യാതയായി. വഴുത്തലക്കൽ കനിയപ്പ ഹാജിയുടെ മകളാണ്. മക്കൾ: റംസീന, റിയാസ് (ദുബൈ), റഫീദ്. മരുമക്കൾ: ഷിബു ഹസൻ, തസ്നി, സുഫിന.
ചങ്ങനാശ്ശേരി: ഓട്ടോമൊബൈല്‍ വ്യാപാരി ആനന്ദാശ്രമം മഹാത്മാനഗറില്‍ മഠത്തിപ്പറമ്പില്‍ മാത്യു സേവ്യര്‍ (സ്വപ്ന ടോമിച്ചന്-69) നിര്യാതനായി. ഭാര്യ: വാഴപ്പള്ളി ചെല്ലന്തറ ഷീല. മക്കള്‍: മാത്യൂസ്, ജോ, എല്‍സ. മരുമക്കള്‍: ഷീലു, ഡെല്‍ന, വിനീത് പോള്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പാറേല്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.
പത്തനാട്: കുറ്റിക്കാട്ട് ഷാഹുൽ ഹമീദിെൻറ ഭാര്യ നബീസ ബീവി (80) നിര്യാതയായി. മക്കൾ: റംല, ഷാജി, നിസ, ഷീബ, സലീം, ഫൗസിയ. മരുമക്കൾ: നസീർ, അബ്ബാസ്, സാലി, സിംജ, ഷബിജ, ലാജി.
തമ്പലക്കാട്: വടക്കേത്ത് വി.കെ. ചാക്കോ (കുഞ്ഞാപ്പച്ചൻ -65) നിര്യാതനായി. ഭാര്യ: മുഹമ്മ വടക്കേചിറയിൽ ത്രേസ്യാമ്മ. മക്കൾ: സുനിൽ, സുനിത (സൗദി). മരുമക്കൾ: ലിജ, സിറിൾ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തമ്പലക്കാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
കുര്യനാട്: ചെമ്പനാംതടത്തിൽ സെബാസ്റ്റ്യൻ ജോൺ (കുഞ്ഞച്ചൻ -78) നിര്യാതനായി. ഭാര്യ: ചേരുംതടം കുളക്കാട്ട് ത്രേസ്യാമ്മ. മക്കൾ: പരേതനായ ജോജോ, ടോജോ, ടിജി. മരുമക്കൾ: റീന, ജാൻസി, ജോൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാക്കാട് സെന്റ് സെബാസ്റ്റ്യൻ (സെബി മൗണ്ട്) പള്ളി സെമിത്തേരിയിൽ.
മല്ലപ്പള്ളി: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ കുമ്പനാടിനുസമീപം മുട്ടുമണ്ണിൽ സ്വകാര്യബസുമായി കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. പുറമറ്റം കവുങ്ങുംപ്രയാർ പുളിമൂട്ടിൽ തോമസ് ജേക്കബ് (രാജു പുളിമൂട്ടിൽ -69) ആണ് മരിച്ചത്. സി.പി.എം പുറമറ്റം ലോക്കൽ കമ്മിറ്റി അംഗവും തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്രം നിയന്ത്രണത്തിലെ പ്രിമിനന്റ് ആഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി എം.ഡിയുമാണ്. ശനിയാഴ്ച രാവിലെ 7.30നായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തേക്ക് തോമസ് ജേക്കബ് ഓടിച്ചുപോകുകയായിരുന്ന കാറും എതിരെ വന്ന കോഴഞ്ചേരി-കവിയൂർ- ചങ്ങനാശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന് എയർബാഗുകൾ തുറന്നിരുന്നു. നാട്ടുകാരാണ് കാറിൽനിന്ന് തോമസിനെ പുറത്തെടുത്തത്. മൃതദേഹം കുമ്പനാട് ഫെലോഷിപ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ല മുൻ പ്രസിഡന്റ്, മാർത്തോമ സുവിശേഷ പ്രസംഗ സംഘം ട്രഷറർ, ജില്ല കാർഷിക വികസന സമിതി അംഗം, പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുമ്പനാട് ധർമഗിരി മന്ദിരം ട്രഷറർ, മാർത്തോമ സഭ പ്രതിനിധി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്. മക്കൾ: അരുൺ (ദോഹ), അഞ്ജു (പട്ടം സെൻറ് തോമസ് സ്കൂൾ, തിരുവനന്തപുരം). മരുമക്കൾ: ടെസു കുര്യൻ, ഡോണ അരുൺ.
കോട്ടാങ്ങൽ: ഞൊണ്ടിമാക്കൽ ഷാഹുൽ ഹമീദ് (65) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പുതുപറമ്പിൽ ഹസീന. സഹോദരങ്ങൾ: നാസർഖാൻ, സക്കീർ ഹുസൈൻ, നജീബ് ഖാൻ, പരേതരായ ഫാത്തിമ ബീവി, റാഫിയ ബീവി.
നരിയാപുരം: തുണ്ടുതറയിൽ സുജാതൻ (65) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സൂരജ്, സുദർശൻ. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
ആലപ്ര: വെരുകനോലിൽ വി.ജി. ചന്ദ്രദാസ് (മുൻ വൈസ് പ്രസിഡന്റ്, മണിമല പഞ്ചായത്ത് -76) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബിജു (യു.പി), വി.സി. ബിന്ദു (ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കടപ്ലാമറ്റം), ബിനു. മരുമക്കൾ: മിനി, സുരേഷ് പീറ്റർ (റിട്ട. ആർമി ഓഫിസർ). സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.