Obituary
മാള: മാള പള്ളിപ്പുറം പരേതനായ പെരുമ്പിലായിൽ മുഹമ്മദിന്റെ മകൻ ബഷീർ (61) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസ്ന, സുമി. ഖബറടക്കം ചെന്നൈയിൽ.
മന്ദലാംകുന്ന്: ജുമാമസ്ജിദിന് തെക്ക് വലിയകത്ത് ഹനീഫയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: നൗഷാദ്, നിസാർ, സലീന, സമീറ, നജീബ. മരുമക്കൾ: സിദ്ദീഖ്, സുധീർ, അസീസ്, ഷാഹിദ, റഹ്മ.
കോടാലി: കോടാലിയിലെ ആദ്യകാല വ്യാപാരി മുരിക്കിങ്ങല്‍ കുറുവത്ത് ഗംഗാധരന് നായര്‍ (90) നിര്യാതനായി. മുരിക്കിങ്ങല്‍ എന്‍.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റാണ്. ഭാര്യ: പാട്ടത്തില്‍ ഭാരതിയമ്മ. മക്കള്‍: കൊച്ചുഗോവിന്ദന്, ബിജു, ഗിരീഷ് കുമാര്‍. മരുമക്കള്‍: ധന്യ, ശ്രീജ, അമ്പിളി.
എടക്കുളം: അമ്മാനത്ത് ചന്ദ്രശേഖരന്റെ ഭാര്യ ഗിരിജ (62) നിര്യാതയായി. മക്കൾ: അരുൺ, ഗിരൺ. മരുമക്കൾ: ഷിന്റ, വൃന്ദ.
ആളൂര്‍: എടത്താടന്‍ ജങ്ഷനില്‍ പൊട്ടിക്കുണ്ടില്‍ ഇബ്രാഹിമിന്റെ മകന് ബഷീര്‍ (66) നിര്യാതനായി. ഭാര്യ: റഫീദ. മക്കള്‍: ഷബാന, ഷയാസ്, ഷാരൂഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കല്ലേറ്റുങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മറ്റത്തൂര്‍: അവിട്ടപ്പിള്ളി മുരിയാടന്‍ ചന്ദ്രന്റെ മകന് പ്രവീണ്‍ദാസ് (42) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: സുരേഖ. മകന്: ആര്‍ദ്രവ്.
പുത്തൻചിറ: കണ്ണികുളങ്ങര മാളിയംവീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: ഗോപി, ആനന്ദൻ, ഷൈല, രാധ. മരുമക്കൾ: വസന്ത, പ്രേമ, ഷാജി, അജേഷ്.
തൃപ്രയാർ: വലപ്പാട് ചാലുകുളം മുതിരക്കായിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ സൈനബ (67) നിര്യാതയായി. മക്കൾ: ലൈല, അബ്ദുൽ കരീം, ഷാജിത, സൽമ. മരുമക്കൾ: അഷ്റഫ്, കോയ (ജിദ്ദ), നൗഷാദ് (സൗദി), അസൂറ.
കുടമാളൂര്‍: കവിയും സാഹിത്യകാരനുമായ കരികുളങ്ങര രാജ് ഭവനില്‍ മങ്കൊമ്പ് രാജപ്പന് (റിട്ട. മലിനീകരണ നിയന്ത്രണ ബോർഡ് -65) നിര്യാതനായി. കുട്ടനാട് മങ്കൊമ്പ് തെക്കേക്കര കോയിപ്പള്ളി കുടുംബാംഗമാണ്. കവിത മത്സരങ്ങളില്‍ സംസ്ഥാന, അഖിലേന്ത്യ തലങ്ങളില്‍ ഒട്ടേറെ പുരസ്കാരം നേടിയിട്ടുണ്ട്. 1991ൽ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം, 1994ല്‍ രാമു കാര്യാട്ട് സാംസ്കാരിക വേദിയുടെ പ്രബന്ധ മത്സര പുരസ്കാരം, 2005ല്‍ അമ്പലപ്പുഴ ഡ്രാമാറ്റിക് സെന്ററിന്റെ കവിത പുരസ്കാരം തുടങ്ങിയവ ലഭിച്ചു. റേഡിയോ നാടകങ്ങള്‍ ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഭാര്യ: പി.എം. സുഷമ (ഗാർണിയർ ബ്യൂട്ടി കെയര്‍, കുടമാളൂര്‍). മക്കൾ: പൗർണമി രാജ്, പ്രണവ് രാജ്. മരുമകന്: എസ്. രഞ്ജിത് (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.
കോട്ടയം: ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ മലങ്കര ഭദ്രാസന മുൻ ബിഷപ് ജെ. ജോൺ (74) അന്തരിച്ചു. കറുകച്ചാൽ കൊച്ചുപറമ്പിൽ സി.ടി. ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകനാണ്. ഹൈദരാബാദ് ഭാരത് ബൈബിൾ സെമിനാരി, കുറിച്ചി ആംഗ്ലിക്കൻ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വേദശാസ്ത്ര പഠനം പൂർത്തീകരിച്ച് 1983ൽ ശുശ്രൂഷയിൽ പ്രവേശിച്ചു. കങ്ങഴ ഭദ്രാസന വൈദിക സെക്രട്ടറി, ഇന്റർനാഷനൽ കൗൺസിൽ ഓഫ് ക്രിസ്ത്യൻ ചർച്ച്സ് സൗത്ത് സോൺ കൺവീനർ, ഭാരതീയ ക്രിസ്ത്യൻ ദലിത് ന്യൂനപക്ഷ ഫോറം ചെയർമാൻ, മലങ്കര വീക്ഷണം മാനേജിങ് എഡിറ്റർ, മാരാമൺ ഭദ്രാസന ബിഷപ് കമ്മിസറി, അതിഭദ്രാസന ഓഫിസ് മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2006ൽ ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ മലങ്കര ഭദ്രാസന ബിഷപ്പായി അഭിഷിക്തനായി. ഭാര്യ: സുവിശേഷകൻ വലിയപറമ്പിൽ വി.ജെ. ഡേവിഡ് ഉപദേശിയുടെ മകൾ മോളി ജോൺ. സംസ്കാരം വ്യാഴാഴ്ച 12ന് ചെലക്കൊമ്പ് കത്തീഡ്രൽ സെമിത്തേരിയിൽ.
കാഞ്ഞിരപ്പള്ളി: കണിയാംകുന്നേൽ അൻവർ സാദത്ത് (43) നിര്യാതനായി. ഹസൻ കുഞ്ഞ്-ജമീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അരാഫത്ത് (റിയാദ്), നജിയ, ഷമിയ.
കാഞ്ഞിരപ്പള്ളി: പാറത്തോട് പഴുത്തടം എസ്റ്റേറ്റിൽ കീഴ്വാറ്റ് കെ.ജെ. ജോയിയുടെ ഭാര്യ രാധ (ജോളി -58) നിര്യാതയായി. പഴുത്തടം എസ്റ്റേറ്റ് ജീവനക്കാരിയാണ്. മക്കൾ: രാഹുൽ, രാജി, രാജിത്. സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.