Obituary
വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് ലക്ഷംവീട്ടിൽ ബീപാത്തുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസുഫ്. മക്കൾ: അബ്ദുറഹ്മാൻ, സലീന. മരുമക്കൾ: ഷെറീന, ഹനീഫ.
തിരുവനന്തപുരം: ശ്രീകാര്യം ബാബു സ്റ്റുഡിയോ ഉടമയും പ്രസ് ഫോട്ടോ ഗ്രാഫറുമായ കെ.എക്സ്. സെബാസ്റ്റ്യൻ (ബാബു -68) നിര്യാതനായി. ഭാര്യ: മേരി സെബാസ്റ്റ്യൻ. മകൾ: റിയ സെബാസ്റ്റ്യൻ (യു.എസ്.എ). മരുമകൻ: ചിദംബര ദാസ് (യു.എസ്.എ). സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പേട്ട സെന്റ് ആനീസ് ചർച്ച് സെമിത്തേരിയിൽ.
തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ നഗർ ഹീരാ ബ്ലൂബറി അപ്പാർട്ട്മെൻറ് 4 എയിൽ ജി. സദാനന്ദൻ പിള്ള (ജി.എസ്. പിള്ള) നിര്യാതനായി. ഭാര്യ: അനിത സദാനന്ദൻ. മക്കൾ: സനന്ദ് രാജ്, സാന്ദ്ര സദാനന്ദൻ. മരുമക്കൾ: ശ്യാംകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തൈക്കാട്: സംഗീത് നഗർ 136 സായ് സിന്ദൂരത്തിൽ എം. രാജലക്ഷ്മി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: പ്രമീള നായർ, മൃദുല മേനോൻ, ജഗന്നാഥ്. മരുമക്കൾ: ജി. രവീന്ദ്രൻ നായർ (റിട്ട. എസ്.ബി.ഐ), പരേതനായ കെ.എസ്. രാംമോഹൻ മേനോൻ, കെ.എസ്. സിന്ദു (ഐ.ടി.ഐ, ചാക്ക). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: ഒറ്റശേഖരമംഗലം കാരാമത്ത് രഞ്ചു ഭവനില്‍ രവീന്ദ്രന് നായര്‍ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: രഞ്ജിത്, വിനീത്. മരുമകള്‍: അശ്വതി.
വെള്ളറട: കുടപ്പനമൂട് എ. ആര് ഹൗസില്‍ അംബിക (62) നിര്യാതയായി. ഭര്‍ത്താവ്: രാജു. മകള്‍: രജിത. മരുമകന്: സുമന്.
കാട്ടായിക്കോണം: മേലേവിള പുതുവൽ പുത്തൻവീട് കെ. വിശാലാക്ഷി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: സുധാകരൻ, ലൈല, സരള, പരേതയായ വത്സല, ജയ. മരുമക്കൾ: സീത, സുധൻ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: പുലിയൂര്‍ശാല വേങ്കോട് അജിതവിലാസത്തില് സുകുമാരന്‍ നായരുടെ ഭാര്യ ഓമന (72) നിര്യതയായി. മക്കള്‍: അജിതകുമാരി, അനില്‍കുമാര്‍, അജി. മരുമക്കള്‍: രാജന് കെ. നായര്‍, സുനിത കുമാരി, സനല്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
നഗരൂർ: വെള്ളല്ലൂർ വി.യു.പി.എസ് മാനേജർ വെള്ളല്ലൂർ ദീപാലയത്തിൽ വി.കെ. ത്രിവിക്രമൻ (92) നിര്യാതനായി. ഭാര്യ: രക്തമ്മ (റിട്ട. അധ്യാപിക വി.യു.പി.എസ് വെള്ളല്ലൂർ). മകൾ: ദീപ (അധ്യാപിക, വി.യു.പി.എസ്, വെള്ളല്ലൂർ). മരുമകൻ: സെൽവിൻ (റിട്ട. റെയിൽവേ).
നഗരൂർ: രാലൂർകാവ് മുളമൂർ വീട്ടിൽ ശങ്കരിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരപിള്ള. മക്കൾ: രത്നാകരൻ നായർ, ഉഷ, ചന്ദ്രിക, അംബിക, ജയകുമാർ. മരുമക്കൾ: അമ്പിളി, ചന്ദ്രബാബു, വിജയൻ, സന്ധ്യ, പരേതനായ സുമരാജൻ.
ഓച്ചിറ: ആദ്യകാല സി.പി.എം നേതാവ് ക്ലാപ്പന വരവിള കൊട്ടയ്ക്കാട്ട് കെ.ഒ. അബ്ദുൽ ഷുക്കൂർ (86) നിര്യാതനായി. സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗം, മാവേലിക്കര ഏരിയ സെക്രട്ടറി, കാർഷിക വികസനബാങ്ക് പ്രസിഡൻറ് തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.ഒ. അബ്ദുൽ ഖാദർ (റിട്ട.അധ്യാപിക), കെ.ഒ. ഹബീബ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ്), പരേതരായ കെ.ഒ. താജുദ്ദീൻ (റിട്ട. ഡിവൈ.എസ്.പി), കെ.ഒ. അയിഷാബായി (പ്രഥമ കേരള ഡെപ്യൂട്ടി സ്പീക്കർ ), കെ.ഒ. സൈനബാബായി.
ചാലക്കുടി: മുൻ സൈനികൻ കരുമാലൂർ കറത്താനത്ത് വീട്ടിൽ ശരശ്ചന്ദ്രൻ നായർ (89) നിര്യാതനായി. ഭാര്യ: മുരിങ്ങൂർ ഉപ്പത്ത് വീട്ടിൽ ഇന്ദുമതി (മധുര കോട്സ്, കൊരട്ടി). മക്കൾ: യു.എസ്. അജയകുമാർ (എൽ.ഐ.സി), യു.എസ്. ജയദേവ് (വാൾമാർട്). മരുമക്കൾ: എസ്. ബാലാംബാൾ (എൽ.ഐ.സി), സ്മിത ജയദേവ്.