ഓച്ചിറ: ആദ്യകാല സി.പി.എം നേതാവ് ക്ലാപ്പന വരവിള കൊട്ടയ്ക്കാട്ട് കെ.ഒ. അബ്ദുൽ ഷുക്കൂർ (86) നിര്യാതനായി. സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗം, മാവേലിക്കര ഏരിയ സെക്രട്ടറി, കാർഷിക വികസനബാങ്ക് പ്രസിഡൻറ് തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.ഒ. അബ്ദുൽ ഖാദർ (റിട്ട.അധ്യാപിക), കെ.ഒ. ഹബീബ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ്), പരേതരായ കെ.ഒ. താജുദ്ദീൻ (റിട്ട. ഡിവൈ.എസ്.പി), കെ.ഒ. അയിഷാബായി (പ്രഥമ കേരള ഡെപ്യൂട്ടി സ്പീക്കർ ), കെ.ഒ. സൈനബാബായി.