Obituary
ഉറുമ്പൻകുന്ന്: മാളക്കാരൻ അയ്യപ്പന്റെ മകൻ സുകുമാരൻ (52) നിര്യാതനായി. ഭാര്യ: ലീല തച്ചനാടൻ തിരുത്തിപറമ്പ്. മക്കൾ: സുജിത്ത്, ശ്രീജിത്ത്. മരുമകൾ: കീർത്തന.
കല്ലേക്കാട്: മേട്ടുപ്പാറയിൽ മണികണ്ഠന്റെ ഭാര്യ ഗീത (39) നിര്യാതയായി. മക്കൾ: ശ്രുതി, സൂരജ്, സുവർണ. സഹോദരങ്ങൾ: രാമചന്ദ്രൻ, ചന്ദ്രിക, മഞ്ജു.
എരുമപ്പെട്ടി: ചിറ്റണ്ട കൊട്ടപ്പുളിക്കൽ വീട്ടിൽ പ്രഭാകരൻ (64) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രസാദ്, പ്രശാന്ത്. മരുമക്കൾ: രാധിക, നിമിഷ.
കയ്പമംഗലം: ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി പടവലപറമ്പിൽ റഫീഖിന്റെ മകൾ റംസിയയാണ് (19) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയപാതയിലായിരുന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റംസിയ ബുധനാഴ്ച പുലർച്ച മരിച്ചു. കയ്പമംഗലം എം.ഐ.സി വഫിയ്യ കോളജിലെ വിദ്യാർഥിനിയാണ്. കയ്പമംഗലം പൊലീസ് നടപടി സ്വീകരിച്ചു.
വെട്ടത്തൂർ: കാര്യവട്ടം ചോലയിൽതൊടി സരോജിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിനോദ് (എൻ.ജി.ഒ യൂനിയൻ പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി), ശാന്തകുമാരി, പ്രീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രാജൻ, പ്രീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
നെടുമങ്ങാട്: കുറക്കോട് കുന്നുംപുറത്ത് അൻസി മൻസിലിൽ അബ്ദുൽ സലാം (62) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൻവർഷാ (കേരള പോലീസ്), അൻസർ, അൻസി. മരുമക്കൾ: റസിയ, റിഫാന, നിസാം (കേരള െപാലീസ്).
വടശ്ശേരിക്കോണം: ചെറുന്നിയൂർ പുത്തൻകടവ് പുതുവൽവിളവീട്ടിൽ പരേതനായ ജേറോന്റെ മകൾ ശൈല ജെറോൻ (56) നിര്യാതയായി. മക്കൾ: ഷമ്മി, സജി, ലിജി. മരുമകൻ: ബിബിൽ.
പട്ടർകടവ്: വട്ടിപ്പറമ്പ് കോപ്പിലാൻ അബ്ദുറഹ്മാന്റെ മകൻ അബൂ താഹിർ (കുഞ്ഞാൻ -23) നിര്യാതനായി. മാതാവ്: സുഹ്റ വേങ്ങക്കൽ. സഹോദരൻ: സഹീർ.
ആറ്റിങ്ങൽ: പൊയ്കമുക്ക് അരുൺ നിവാസിൽ അശോകനെന്ന ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: രമണി കുമാരി. മക്കൾ: വീണ ചന്ദ്രൻ, അരുൺ ചന്ദ്രൻ, വിഷ്ണു ചന്ദ്രൻ. മരുമക്കൾ: ജഗദീഷ് കുമാർ, ഗോപിക. സംസ്കാരം 30ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
കിളിമാനൂർ: ആറ്റിങ്ങൽ പൊയ്കമുക്ക് പ്രസന്നാഭവനിൽ ദേവകി (87) നഗരൂർ നെടുമ്പറമ്പ് സ്വപ്നാലയത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ (കിളു). മക്കൾ: സുരേഷ്, സുധർ, രത്നകുമാർ, പ്രീത, പരേതരായ പ്രേംചന്ദ്രൻ, പ്രസന്ന. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വഴിക്കടവ്: പാലാട് വിത്തുവെട്ടിക്കൽ ഫിലിപ് (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മകൾ: നിഷ (എ.യു.പി സ്കൂൾ വഴിക്കടവ്). മരുമകൻ: അനീഷ് വളയത്ത്.
രാമപുരം: പുഴക്കാട്ടിരി കോട്ടുവാട്ടെ നന്നമ്പ്ര സുഭദ്ര (74) നിര്യാതയായി. ഭർത്താവ്: വേലായുധൻ (മാനു). മക്കൾ: പ്രകാശൻ, വിനോദ്, ശശികല, ശ്രീജ, കല. മരുമക്കൾ: പത്മനാഭൻ, ഗോപാലകൃഷ്ണൻ, ഹരിദാസ്, ഷീബ, വിജി.