കയ്പമംഗലം: ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി പടവലപറമ്പിൽ റഫീഖിന്റെ മകൾ റംസിയയാണ് (19) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയപാതയിലായിരുന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റംസിയ ബുധനാഴ്ച പുലർച്ച മരിച്ചു. കയ്പമംഗലം എം.ഐ.സി വഫിയ്യ കോളജിലെ വിദ്യാർഥിനിയാണ്. കയ്പമംഗലം പൊലീസ് നടപടി സ്വീകരിച്ചു.