Obituary
ബാലുശ്ശേരി: എടക്കണ്ടി പരേതനായ ഗോപാലൻെറ ഭാര്യ (70) നിര്യാതയായി. മക്കൾ: ഗിരീഷ് (കോർപറേഷൻ സോണൽ ഓഫിസ്, ബേപ്പൂർ), മിനി. മരുമകൻ : വിജയൻ (കെ.എസ്.എഫ്.ഇ, മോങ്ങം). സഞ്ചയനം ഞായറാഴ്ച്ച.
കൊയിലാണ്ടി. പെരുവട്ടൂർ അടിയോട്ടിൽ മീത്തൽ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രഞ്ജിത്ത്, രജീഷ് (സി.പി.എം. കാളക്കണ്ടം ബ്രാഞ്ച് അംഗം), രമിത്ത്. മരുമകൾ: രോഷിമ. സഞ്ചയനം വെള്ളിയാഴ്ച. സ്മിനി വടകര: അടയ്ക്കാ തെരുവിനു സമീപം പരേതനായ പിലാത്തോട്ടത്തിൽ മുകുന്ദൻെറ മകൾ സ്മിനി (49) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി.സത്യാനന്ദൻ. മക്കൾ: സിദ്ധാർഥ് ആനന്ദ്, സോണിയ ആനന്ദ്. മാതാവ്: പരേതയായ സുമിത്ര. സഹോദരങ്ങൾ: അനിൽകുമാർ, വിനീത്, മനോജ്.
പട്ടാമ്പി: ശങ്കരമംഗലത്ത് കാറും ബൈക്കും കൂട്ടിയിട്ട് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് കണ്ണാടിപ്പറമ്പിൽ സക്കീർ ഹുസൈനാണ് (56) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശങ്കരമംഗലം വളവിലായിരുന്നു അപകടം. പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോയ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കരിങ്ങനാട് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കമ്പനി ആവശ്യത്തിന് പട്ടാമ്പിയിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഉടൻ പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുണ്ടുങ്ങൽ മാളിയേക്കൽ അബ്ദുറഹ്മാൻെറയും കണ്ണാടിപറമ്പത്ത് ഇച്ചാത്തുവിൻെറയും മകനാണ്. ഭാര്യ: ഹലീമ (കുഞ്ഞു). മക്കൾ: ഷഹാന, ഫാത്തിമ, ഫഹീമ. മരുമകൻ: പി.വി. ഷെമിൽ. സഹോദരൻ: നൗസാദ്, ഇസ്ഹാഖ്, സാഹിദ, സീനത്ത്, സമിയ, നസിയ.
വടകര: പുതുപ്പണം പൊന്നംകണ്ടിയിൽ (83) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, പരേതയായ ജാനു. ദേവകിയമ്മ മുക്കം: പന്നിക്കോട് വേരലതൊടി പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ദേവകിയമ്മ (80) നിര്യാതയായി. മക്കൾ: സി. ഹരീഷ് (സി.പി.എം പന്നിക്കോട് ലോക്കൽ കമ്മിറ്റി അംഗം, കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്), ഷീജ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെറുവാടി), ഷീല (ഓറിയൻറൽ ഹൈസ്കൂൾ, അരീക്കോട്). മരുമക്കൾ: രത്നാകരൻ(കാസർകോട്), കൃഷ്ണദാസ് (മാവൂർ), പ്രദീപ (എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്, മുക്കം).
മേപ്പയൂർ: കീഴരിയൂർ നടുവത്തൂർ പരേതനായ കിഴക്കെ കോറോത്ത് ബാലൻ നായരുടെ മകൻ ചെറുവത്ത് (49) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ശിവപ്രസാദ്, യദുകൃഷ്ണൻ (ഇരുവരും ഇന്ത്യൻ ആർമി). മാതാവ്: മാധവി അമ്മ. സഹോദരങ്ങൾ: രഞ്ജിത്ത്, രാഗേഷ്, തങ്കമണി. സഞ്ചയനം ശനിയാഴ്ച.
മൂഴിക്കൽ: കപ്പുറത്ത് മീത്തൽ പരേതനായ മരക്കാറിൻെറ മകൻ മുഹമ്മദ് അശ്റഫ് (42) മിഠായിത്തെരുവിൽ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച രാവിെലെ 11 മണിയോടെയായിരുന്നു കുഴഞ്ഞു വീണത്. തെരുവോരത്ത് െബെൽറ്റ് കച്ചവടമായിരുന്നു. മാതാവ്: സൈനബി. സഹോദരങ്ങൾ: സുഹറ. മുഹമ്മദ് ഹനീഫ, ഖദീജ, സൗദ. റഫീഖ്, ഗഫൂർ (ബറ്റൈൻ), സിദ്ദീഖ്, പരേതനായ ഫാറൂഖ്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. PADAM CTD MUHAMMED ASHRAF (42) MOOZHIKKAL
പയ്യോളി: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് യുവാവ് മരിച്ചു. അയനിക്കാട് കളരിപ്പടി മാവള്ളി ഗിരീഷ് ചന്ദ്രൻെറ (സായിബാബു) മകൻ സായി കിരൺ (22) ആണ് മരിച്ചത്. സായികിരണിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ.
ബാലുശ്ശേരി: കൈരളി റോഡ് മേലെപറമ്പത്ത് (65) ചെെന്നെയിൽ നിര്യാതയായി. ഭർത്താവ്: ആവഡി കെ.സി. സ്റ്റുഡിയോ ഉടമ പരേതനായ കെ.സി. ജനാർദനൻ. മക്കൾ: കെ.സി. അനിൽകുമാർ (സിനിമാറ്റോഗ്രാഫർ, മുംബൈ), കെ.സി. അജിത്കുമാർ (കെ.സി സ്റ്റുഡിയോ, ആവഡി), കെ.സി. അനൂപ്കുമാർ (ആർകിടെക്ട്, ആവഡി). മരുമക്കൾ: ഷീബ (കണ്ണൂർ, എടക്കാട്), ദിവ്യ (ബാലുശ്ശേരി), വർണ്യ (ബാലുശ്ശേരി). സഹോദരങ്ങൾ: എം.പി. ഗോവിന്ദൻ (റിട്ട. ഹെൽത്ത്), എം.പി. രാജൻ (ടെക്സ്റ്റൈൽസ്, ബാലുശ്ശേരി), എം.പി. ബാലൻ (റിട്ട. അധ്യാപകൻ, പൂവമ്പായി ഹൈസ്കൂൾ), എം.പി. പുഷ്പ (ബാലുശ്ശേരി), എം.പി. റീന (വെസ്റ്റ്ഹിൽ), പരേതനായ എം.പി. കൃഷ്ണൻ (റിട്ട. എയർഫോഴ്സ്). സംസ്കാരം വ്യാഴാഴ്ച ചെെന്നെ ആവഡിയിൽ.
കൂത്താളി: എരവട്ടൂർ ഗണപതിക്കണ്ടി (56) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ (കല്ലോട്).
KTD joseph 74 changanassery ചങ്ങനാശ്ശേരി: വാഴൂര്‍ റോഡിലെ മാമ്മൂടിനുസമീപം കൊച്ചുറോഡില്‍ ഓട്ടോറിക്ഷയും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരനായ ഗൃഹനാഥന് മരിച്ചു. ഓട്ടോ ഓടിച്ച മകന് ഗുരുതര പരിക്കേറ്റു. മാമ്മൂട് മാന്നില എസ്.സി കവലക്കുസമീപം കട്ടച്ചിറ ഭാഗത്ത് മുള്ളന്‍കുഴി പി.സി. ജോസഫാണ് (ജോയിച്ചന്‍ -74) മരിച്ചത്. മകന് ജിജോക്കാണ് (42) പരിക്കേറ്റത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കറുകച്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. പരിക്കേറ്റ ജോസഫിനെയും ജിജോെയയും ചെത്തിപ്പുഴ സൻെറ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസഫ് മരിച്ചു. സംസ്കാരം പിന്നീട്. മാടപ്പള്ളി പഞ്ചായത്തിലെ കട്ടച്ചിറ ജലനിധി പദ്ധതി പമ്പ് ഓപറേറ്ററായിരുന്നു ജോസഫ്. ജലനിധി പദ്ധതിക്ക് ജോസഫുതന്നെയാണ് ഭൂമി നൽകിയതും. ജോസഫിൻെറ ഭാര്യ: ലിസമ്മ. മറ്റുമക്കള്‍: ജോജി, ജിന്‍സി, ജിബിന്‍.
നടുവണ്ണൂർ: വള്ളിൽ ജയൻെറ ഭാര്യ (39) നിര്യാതയായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: ലീല. സഹോദരങ്ങൾ: സുജയ, സുജിത്ത് (കന്നൂര്). മക്കൾ: ഹർഷ (ബിരുദ വിദ്യാർഥിനി ഗവ. കോളജ് മുചുകുന്ന്), സഹർഷ (വിദ്യാർഥിനി. ജി.എച്ച്.എസ്.എസ്, നടുവണ്ണൂർ). ഹസൻ അത്തോളി: കെ.വി. ഹസൻ കുട്ടോത്ത് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജബ്ബാർ, ലുക്മാൻ, ശുഹൈബ്. മരുമക്കൾ: നിഷിദ, ജഹാന ഷിറിൻ, ഹൈഫ ഫാത്തിമ. സഹോദരങ്ങൾ: കെ.വി. മുഹമ്മദ്കോയ, അബ്ദുല്ലക്കോയ, അബൂബക്കർ, അബ്ദുൽ ഹക്കീം ദാരിമി (പ്രസിഡൻറ് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി).
പയ്യോളി: ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന സ്വകാര്യബസ് ഡ്രൈവറായ യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കൽ അയിക്കേത്ത് വീട്ടിൽ മുഹമ്മദിെൻ മകൻ അബ്ദുൽ കരീമാണ് (41) മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ മൂരാട് റെയിൽവേ ഗേറ്റിനടുത്തുവെച്ചാണ് വടകര ഭാഗത്തേക്കു പോയ ട്രെയിൻ എൻജിൻ തട്ടിയത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരിച്ചു. കോഴിക്കോട്-തലശ്ശേരി റൂട്ടിലും മുമ്പ് തൊട്ടിൽപാലം റൂട്ടിലും ബസ്ഡ്രൈവറായി ജോലിചെയ്തിരുന്നു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച കോട്ടക്കൽ അങ്ങാടി പള്ളിയിൽ. ഭാര്യ: റോസിന. മകൻ: മുഹമ്മദ് അദ്നാൻ. മാതാവ്: ഹാജറ. സഹോദരങ്ങൾ: ഹാഷിം, അഫ്സത്ത്, ഫൈസൽ. CTD ABDUL KAREEM (41) പടം : അബ്ദുൽ കരീം