Obituary
കൊയിലാണ്ടി: കാറിടിച്ചു പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. നടേരി കാവുംവട്ടം തെറ്റിക്കുന്ന് കഴുത്തു വെട്ടിക്കണ്ടി അനീഷ് (42) ആണ് മരിച്ചത്. കൊയിലാണ്ടി അങ്ങാടിയിലെ പെട്രോൾ പമ്പിനു മുന്നിൽ ആഗസ്റ്റ് മൂന്നിന് രാവിലെ ഏഴരക്കായിരുന്നു അപകടം. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ബവിനക്കും സാരമായി പരിക്കേറ്റിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അനീഷ് മരിച്ചത്. ചാത്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനാണ്. മക്കൾ: അമയ, ശിവന്യ. സഹോദരങ്ങൾ: വിനീത, അനിത.
ക്രിസ്റ്റ്ബെൽ റബേക്ക പെരുമണ്ണ: തയ്യിൽതാഴം പരേതനായ അരീക്കൽ വർഗീസിൻെറ ഭാര്യ കുന്നത്ത് ക്രിസ്റ്റ്ബെൽ റബേക്ക (74) നിര്യാതയായി. കോഴിക്കോട് ഗവ. നഴ്സിങ് കോളജ് റിട്ട. ജീവനക്കാരിയായിരുന്നു. മക്കൾ: റീനി വർഗീസ് (പ്രൊവിഡൻസ് വുമൺസ് കോളജ്), പരേതയായ റീജ. മരുമകൻ: കെ.യു. ജോർജ്.
എരഞ്ഞിപ്പാലം: റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരൻ ചെറുകുന്നത്ത് (87) നിര്യാതനായി. ഭാര്യ: കമ്മിളി സരോജിനി. മക്കൾ: രാധാകൃഷ്ണൻ, ഉദയകുമാർ, പ്രബിൽ കുമാർ (മൂവരും പി.ഡബ്ല്യു. ഡി കോൺട്രാക്ടർ). മരുമക്കൾ: ബിനു, ദിൽഷ, ഷെറിൻ.
മാങ്കാവ്: തുമ്പയിൽ കൃഷ്ണൻെറ മകൻ (36) നിര്യാതനായി. മാതാവ്: പ്രേമ. ഭാര്യ: ഷീബ. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങൾ: ധന്യ, പരേതനായ ധർമേഷ്. സഞ്ചയനം ശനിയാഴ്ച. നെല്ലാണ്ടി ചീക്കിലോട്: തെക്കെ മൈലക്കാട്ടുമീത്തൽ നെല്ലാണ്ടി (84) നിര്യാതനായി. ഭാര്യ: തെയ്യത്തിര. മക്കൾ: ശ്യാമള, മീനാക്ഷി, മാധവി, പരേതനായ കൃഷ്ണൻ (എക്സ്. മിലിട്ടറി). മരുമക്കൾ: ബാലഗോപാലൻ (പാലത്ത്), പരേതനായ ബാലൻ (മുചുകുന്ന്), രാജു (വെള്ളിയൂർ), പ്രമീള (പാലത്ത്). സഹോദരങ്ങൾ: പരേതരായ അരിയൻ, വെള്ളൻ, തെയ്യോൻ, അയ്യപ്പൻ, തെയ്യത്തിര.
പയ്യോളി: അയനിക്കാട് വള്ളുവക്കുനി താരേമ്മൽ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മകൻ: പരേതനായ വി.കെ. ബാബു (നാടകനടൻ). സഹോദരങ്ങൾ: നാണി, ചിരുതകുട്ടി, പരേതയായ കല്യാണി.
മേപ്പയൂർ: പരേതരായ വടക്കേപ്പറമ്പിൽ കണാരൻെറയും മാതയുടെയും മകൻ വടക്കേപ്പറമ്പിൽ (വരകിൽ -71) നിര്യാതനായി. ഭാര്യ: ജാനു. മകൻ: ബിജു. സഹോദരങ്ങൾ: കൃഷ്ണൻ, ദേവകി, യശോദ, പരേതരായ കുഞ്ഞിക്കണ്ണൻ, ദാമോദരൻ.
ബ്രദർ സെബാസ്റ്റ്യൻ വലിയമറ്റം കോഴിക്കോട്: ഈശോസഭാംഗം ബ്രദർ സെബാസ്റ്റ്യൻ വലിയമറ്റം (92) നിര്യാതനായി. കണ്ണൂർ സൻെറ് മൈക്കിൾസ് സ്കൂൾ, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂൾ, എടത്വാ പയസ്-10 ഐ.ടി.ഐ, തിരുവനന്തപുരം സൻെറ് ജോസഫ്സ് ഹൈസ്കൂൾ, മാട്ടൂൽ ലിറ്റിൽ ഫ്ലവർ ബോർഡിങ്, തിരുവനന്തപുരം ലയോള ഇൻസ്റ്റിറ്റ്യൂഷൻസ്, പരിയാരം കാത്തലിക് മിഷൻ, കൊച്ചിയിലെ ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ട്, കാലടി സമീക്ഷ, കോഴിക്കോട് സൻെറ് േജാസഫ്സ് സ്കൂൾ, പരിയാരം എസ്.എം ഫാം, പച്ചിലക്കാട് പ്രശാന്തി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂരാണ് ജനനം. പിന്നീട് നിലമ്പൂരിലേക്ക് താമസം മാറ്റി. 2014 മുതൽ കോഴിക്കോട് ൈക്രസ്റ്റ്ഹാളിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. പിതാവ്: ജോസഫ് വലിയമറ്റം. മാതാവ്: മറിയം. സഹോദരങ്ങൾ: സിസ്റ്റർ എം. ടൈറ്റസ് എ.സി, റോസമ്മ, അന്നമ്മ, േജാർജ്, തോമസ്, ജോസഫ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മലാപറമ്പ് ക്രൈസ്റ്റ്ഹാൾ സെമിത്തേരിയിൽ.
കോഴിക്കോട്: കരുവിശേരി രാമനുണ്ണി റോഡിനു സമീപം കെ.പി. (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഡോ. റിജുല (ഹോമിയോ ഡോക്ടർ, കണ്ണൂർ), റോഷ്നി (അധ്യാപിക), രാജേഷ് (ജെ.ആർ മാർക്കറ്റിങ്). മരുമക്കൾ: ഡോ. മനോജ് (ഹോമിയോ മെഡിക്കൽ ഓഫിസർ, കണ്ണൂർ), ഗോപകുമാർ (പ്രിൻസിപ്പൽ, ഗാർഡിയൻ പബ്ലിക് സ്കൂൾ, എറണാകുളം), ജിജി (അധ്യാപിക, പീസ് ഇൻറർനാഷനൽ സ്കൂൾ). സഹോദരങ്ങൾ: സദാനന്ദൻ, രത്നാകരൻ. ചെക്കോട്ടി ആയഞ്ചേരി: ചാനിയംകടവിലെ ചെറിയ മീറന്തോടി ചെക്കോട്ടി (92) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശോഭ, കമല, ജാനു, രവീന്ദ്രൻ, ഷൈലജ, സുമേഷ്, പരേതനായ ബാബു. മരുമക്കൾ: , സുനിത, സുരേഷ് കുമാർ, സുവർണ, പരേതരായ കണാരൻ, ചാത്തു. സഹോദരങ്ങൾ: ചന്തമ്മൻ, മാത, ജാനു, പരേതരായ ചിരുത, രാമോട്ടി, ബാലൻ, നാരായണി, മാണിക്യം.
നാദാപുരം: സാമൂഹിക സാംസ്കാരിക പ്രവർത്തകനും നാടക നടനും സംവിധായകനുമായ പറക്കണ്ടി (64) നിര്യാതനായി. ചെറുവെള്ളൂർ എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. 20ലധികം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എം.ടിയുടെ ഇരുട്ടിൻെറ ആത്മാവ് എന്ന നോവലിലെ പ്രധാന കഥാപാത്രമായ 'ഭ്രാന്തൻ വേലായുധനായി' നിരവധി വേദികളിൽ അഭിനയിച്ചു. നാദാപുരം മോയിൻ കുട്ടി വൈദ്യർ മാപ്പിള കല അക്കാദമിയുടെ ഉപകേന്ദ്രം അംഗമാണ്. ഭാര്യ: സുമതി. മകൻ: അനൂപ് (അധ്യാപകൻ, വെള്ളൂർ എം.എൽ.പി സ്കൂൾ). മരുമകൾ: സ്നേഹ (അധ്യാപിക, സി.സി.യു.പി സ്കൂൾ നാദാപുരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ അടിയോടി (റിട്ട. അധ്യാപകൻ, ചങ്ങരോത്ത് എം.എൽ.പി സ്കൂൾ), സരോജിനി, വത്സല, പരേതനായ ഭാസ്കരൻ (കേന്ദ്രീയ വിദ്യാലയം കണ്ണൂർ). ദാമു എടച്ചേരി: എടച്ചേരി ചുണ്ടയിൽ മാണിക്കോത്ത് ദാമു (62) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പരേതയായ പൊക്കി. ഭാര്യ: നിഷ. മക്കൾ: അതുല്യ, ആദർശ്. സഹോദരങ്ങൾ: ദേവി, ശാന്ത, സരള, പരേതനായ നാണു. പാറു ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ മേലെ കമ്മള്ളി പാറു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാജൻ, സുരേഷ് ബാബു. മരുമക്കൾ: ബിന്ദു, സജിന. സഹോദരങ്ങൾ: കണാരൻ, ദേവി.
കോഴിക്കോട്: ഗ്രന്ഥകാരനും കേസരി വാരിക മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. സുകുമാരന്‍ (78) നിര്യാതനായി. അഖണ്ഡ ജ്യോതി മാസിക പത്രാധിപരും എൻ.ബി.ടി മുന്‍ അംഗവുമായിരുന്നു. തൃശൂര്‍ തളിക്കുളം പുളിക്കല്‍ കുഞ്ഞെൻറയും അമ്മാളുവിെൻറയും മകനാണ്. കോഴിക്കോട് ബിലാത്തികുളം ഹൗസിങ് കോളനിയിലായിരുന്നു താമസം. 1968ല്‍ കേസരി വാരികയില്‍ സബ് എഡിറ്ററായി ജോലിയില്‍ ചേര്‍ന്നു. 2002 ല്‍ പത്രാധിപരായാണ് വിരമിച്ചത്.
ഹിന്ദുസ്ഥാന്‍ സമാചാര്‍, സമാചാര്‍ എന്നീ വാര്‍ത്താ ഏജന്‍സികളുടെ കേരള കറസ്പോണ്ടൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘകഥ, ആനന്ദമഠം, പാര്‍ട്ടീഷ്യന്‍ ഡെയ്സ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു വേദാസ് തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍, പ്രകൃതി ആത്മനാശനത്തിെൻറ കഥ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.
ഭാര്യ: പരേതയായ കെ. സൈരന്ധ്രി (പ്രിന്‍സിപ്പല്‍, പി.വി.എസ് കോളജ്, കോഴിക്കോട്). മക്കള്‍: നിവേദിത (കാനഡ), ജയലക്ഷ്മി (ബംഗളൂരു). മരുമക്കള്‍: നിഷാന്ത് (കാനഡ), പരാഗ് (യു.എസ്.എ). സഹോദരങ്ങള്‍: സുബ്രഹ്മണ്യന്, പരേതരായ ബാലന്, ദാമോദരന്‍, ഭാസ്കരന്, ചന്ദ്രശേഖരന്, ലീലാമണി.
കോഴിക്കോട്: പ്രമുഖ ബോക്സിങ് പരിശീലകനും ജില്ല യോഗ അസോസിയേഷൻ സെക്രട്ടറിയുമായ പുത്തലത്ത് രാഘവൻ (78) നിര്യാതനായി. പൂളാടിക്കുന്നിലെ പുത്തലത്ത് വസതിയിൽ ബുധനാഴ്ച രാവിലെ അഞ്ചിനായിരുന്നു അന്ത്യം.
പെൺകുട്ടികൾക്കുവേണ്ടി കേരളത്തിൽ ആദ്യമായി ബോക്സിങ് പരിശീലനം ആരംഭിച്ച രാഘവെൻറ ശിക്ഷണത്തിൽ നിരവധി സംസ്ഥാന - ദേശീയ വനിത ബോക്സിങ് താരങ്ങളുണ്ടായിട്ടുണ്ട്.
സൗജന്യമായിട്ടായിരുന്നു ബോക്സിങ്, യോഗ പരിശീലനങ്ങൾ. സംസ്ഥാന ബോക്സിങ് അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറുമായിരുന്നു. അവിവാഹിതനാണ്. പ്രമുഖ വിഷവൈദ്യൻ പരേതനായ പുത്തലത്ത് ശങ്കരനാണ് പിതാവ്. മാതാവ്: ജാനകി. സഹോദരങ്ങൾ: കുട്ടൻ, സദാനന്ദൻ, രാധ, പരേതരായ ചാത്തുക്കുട്ടി വൈദ്യർ, ഗംഗാധരൻ, വിലാസിനി, ശാന്ത.
ഈങ്ങാപ്പുഴ: കോവിഡ് ബാധയെ തുടർന്ന് ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കട്ടിപ്പാറ പയോണ കാഞ്ഞാംവയൽ വാന്തിൽവീട്ടിൽ സജിയാണ് (49) മരിച്ചത്. ബഹ്റൈനിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. പരേതരായ കെ.എസ്. കുട്ടി, മേരി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആൻ മരിയ, ആൽഫി. സഹോദരങ്ങൾ: സിസിലി, എൽസി.