ചെമ്മനാട്: മുൻ പ്രവാസിയും പരേതരായ കോലാത്തൊട്ടി ഇസ്മായിലിന്റെയും ബീഫാത്തിയുടെയും മകനുമായ കെ.ടി. ബഷീർ (80) നിര്യാതനായി. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗമായും കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കുറ്റിക്കോലിൽ വർഷങ്ങളോളം വ്യാപാരിയായിരുന്നു.
ഭാര്യ: സി.എച്ച്. ആരിഫ. മക്കൾ: കെ.ടി. അഷ്റഫ്, കെ.ടി. അസ്ലം, ബീഫാത്തിമ, ഷമീമ, റഹീമ, ഖദീജ. മരുമക്കൾ: സൗദ കണ്ണംകുളം, മിസ്രിയ ബേവിഞ്ച, അബ്ബാസ് കോളിയടുക്കം, ഹാമിദ് ഒറവങ്കര, ഉവൈസ് ആദൂർ, പരേതനായ മുഹമ്മദ് ചേനക്കോട്. സഹോദരങ്ങൾ: കെ.ടി. മുഹമ്മദ്, കെ.ടി. ജലീൽ, കെ.ടി. ഇബ്രാഹിം, ജമീല, മറിയമ്മ, സൗദ, പരേതരായ ആയിശ, ഖദീജ.