Obituary
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് ഉച്ചാർകുളം വീട്ടിൽ പരേതനായ കെ.എ. ഉസനാരിന്റെ മകൻ കെ.യു. നസീർ (51) ആലത്തൂർ ഗാന്ധി ജങ്ഷൻ കല്ലൻകുന്നിലെ വീട്ടിൽ നിര്യാതനായി. ആലത്തൂർ മെയിൻ റോഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. മാതാവ്: പരേതയായ ഉമ്മല്ലു. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് സാദിഖ്, സജന. മരുമകൻ: ഫവാസ്. സഹോദരങ്ങൾ: അബ്ദുൽറഹ്മാൻ, കബീർ, ബഷീർ, ബൽക്കീസ്.
നെയ്യാറ്റിൻകര: ഡോ. ജി.ആർ പബ്ലിക് സ്കൂൾ മാനേജിങ് ട്രസ്റ്റി സിസ്റ്റർ മൈഥിലി (77) നിര്യാതയായി. പിതാവ് ബി. ശങ്കർ മധുരയിൽ കോൺഗ്രസ് എം.എൽ.എ ആയിരുന്നു. ഡോ. ജി. രാമചന്ദ്രൻ ഡിൻറുക്കൽ ഗാന്ധിഗ്രാം റൂറൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നപ്പോൾ അവിടത്തെ സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു മൈഥിലി. ജി. രാമചന്ദ്രൻ വിരമിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം 1975ൽ നെയ്യാറ്റിൻകരയിലെ മാധവി മന്ദിരത്തിലെത്തി. തുടർന്ന് ഡോ. ജി.ആർ പബ്ലിക് സ്കൂൾ ആരംഭിച്ചു. ഡോ. ജി. രാമചന്ദ്രന്റെ മരണശേഷം മാധവി മന്ദിരം ലോകസേവാ ട്രസ്റ്റിന്റെ ട്രസ്റ്റിയായി തുടർന്നു. മാധവി മന്ദിരം വീട്ടിൽ മഹാത്മാഗാന്ധി ഒരുദിവസം തങ്ങിയിരുന്നു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന് സ്കൂൾ അങ്കണത്തിൽ.
നെടുമങ്ങാട്: കുളപ്പട എലിയാവൂർ ലൈല വിഹാറിൽ പാറുക്കുട്ടി (90) നിര്യാതയായി. മക്കൾ: സുരേന്ദ്രനാഥ്, മണിലാൽ, വിജയനാഥ്, ലൈല. മരുമക്കൾ: സുനന്ദ, ഷീബ, പ്രഭ, ജയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
കല്ലറ: പരേതനായ കുറ്റിമൂട് അസീസ് വൈദ്യരുടെ മകൻ തുമ്പോട് ദാറുൽ ഫലാഹിൽ ഷുഹൈബ് (64) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഫൈസൽ, ഫിർദൗസ്, ഫവാസ്. മരുമകൾ: ആമിന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മാണിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആറ്റിങ്ങൽ: അവനവഞ്ചേരി നികുഞ്ജത്തിൽ റിട്ട. പൊലീസ് കോൺസ്റ്റബിൾ സി.വി. മാധവൻ നായർ (83) നിര്യാതനായി. ഭാര്യ: എം. ചന്ദ്രിക. മക്കൾ: നിജു, നിബു, നുബിത. മരുമക്കൾ: ജി.എസ്. സുരേഷ്കുമാർ, എം.എസ്. സുധീർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: മച്ചേൽ സ്കൂളിന് സമീപം രാധാവിലാസത്തിൽ എം. ഗോപകുമാർ (67) നിര്യാതനായി. ഭാര്യ: മാലിനിദേവി. മകൾ: ഐശ്വര്യ. മരുമകൻ: അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കല്ലറ: കാട്ടുംപുറം മേശിരിമുക്ക് കോണത്ത് വീട്ടിൽ ബി. ഭാഗീരഥി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാർഗവൻ. മകൾ: സുലോചന. മരുമകൻ: പരേതനായ സോമൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
ഞാണ്ടൂർക്കോണം: പൊയ്കയിൽ വീട്ടിൽ പരേതനായ സോമൻ നായരുടെ ഭാര്യ രത്നമ്മ.എസ് (82) നിര്യാതയായി. മക്കൾ: വസന്തകുമാരി, രാധാകൃഷ്ണൻ, വത്സലകുമാരി. മരുമക്കൾ: മോഹനൻ.കെ, ശശികല കെ.എസ്, അജിത് ഡി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: കൊട്ടിയോട് നന്ദാഭവനിൽ പി. അനു (37) നിര്യാതയായി. ഭാര്യ: ആർ.ജി. വിജി (ജനാധിപത്യ മഹിള അസോസിയേഷൻ കൊട്ടിയോട് യൂനിറ്റ് പ്രസിഡന്റ്). മക്കൾ: എ. ദേവനന്ദ, എ. ആര്യനന്ദ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: നെട്ട ആർ.ജി ഭവനിൽ ആർ. ഗോപകുമാർ (72) നിര്യാതനായി. ഭാര്യ: രാധികദേവി. മക്കൾ: രജിതാ റാണി, രമിത, രേവതി. മരുമക്കൾ: അനിൽകുമാർ.കെ, സുരേഷ്കുമാർ.എസ്, അനു.പി. സഞ്ചയനം ഞായാറാഴ്ച രാവിലെ ഒമ്പതിന്.
കൊട്ടിയം: ശീതൾ ഹൗസിൽ (മാടംവിള) ഗ്രിഗറി ജോസഫ് (74) നിര്യാതനായി. ഭാര്യ: മേരി ഗ്രിഗറി. മക്കൾ: അഭിലാഷ്, അവിനാഷ്. മരുമകൾ: ഡെൽസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കാക്കോട്ടുമൂല തിരുഹൃദയ ദേവാലയസെമിത്തേരിയിൽ.
ഓച്ചിറ: ചങ്ങൻകുളങ്ങര കടുവിനാൽ തങ്കമണിയമ്മ (59) നിര്യാതയായി. ഭർത്താവ്: അരവിന്ദാക്ഷൻപിള്ള. മക്കൾ: അരുൺ, അനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.