നെയ്യാറ്റിൻകര: ഡോ. ജി.ആർ പബ്ലിക് സ്കൂൾ മാനേജിങ് ട്രസ്റ്റി സിസ്റ്റർ മൈഥിലി (77) നിര്യാതയായി. പിതാവ് ബി. ശങ്കർ മധുരയിൽ കോൺഗ്രസ് എം.എൽ.എ ആയിരുന്നു. ഡോ. ജി. രാമചന്ദ്രൻ ഡിൻറുക്കൽ ഗാന്ധിഗ്രാം റൂറൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നപ്പോൾ അവിടത്തെ സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു മൈഥിലി. ജി. രാമചന്ദ്രൻ വിരമിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം 1975ൽ നെയ്യാറ്റിൻകരയിലെ മാധവി മന്ദിരത്തിലെത്തി. തുടർന്ന് ഡോ. ജി.ആർ പബ്ലിക് സ്കൂൾ ആരംഭിച്ചു. ഡോ. ജി. രാമചന്ദ്രന്റെ മരണശേഷം മാധവി മന്ദിരം ലോകസേവാ ട്രസ്റ്റിന്റെ ട്രസ്റ്റിയായി തുടർന്നു. മാധവി മന്ദിരം വീട്ടിൽ മഹാത്മാഗാന്ധി ഒരുദിവസം തങ്ങിയിരുന്നു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന് സ്കൂൾ അങ്കണത്തിൽ.