കൊയിലാണ്ടി: സി.പി.എം പ്രവർത്തകനും അരിക്കുളം മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ കാവുംവട്ടം മമ്മിളി മീത്തൽ എം.എം. ഗോപാലൻ (90) നിര്യാതനായി. 10 വർഷം കണ്ണൂർ പായം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: കെ.വി. ജാനു. മക്കൾ: എം.ജി. പ്രഭാകരൻ (കെൽട്രോൺ, തിരുവന്തപുരം), രവീന്ദ്രൻ, എം.എം. ചന്ദ്രൻ (റിട്ട. ജില്ല വിദ്യാഭ്യാസ ഓഫിസർ), എം.എം. ശ്യാമള (സെലക്ഷൻ ഗ്രേഡ് ഓഫിസർ, കോഴിക്കോട്), പരേതയായ പ്രേമലത. മരുമക്കൾ: സുരേന്ദ്രൻ (റിട്ട. ആർ.ഐ കൊയിലാണ്ടി നഗരസഭ), പി.എം. ലക്ഷ്മി (അംഗൻവാടി ഹെൽപ്പർ, കാവുംവട്ടം), സംഗീത (ടീച്ചർ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി), പരേതയായ സുജാത (തിരുവന്തപുരം).