Obituary
രാമങ്കരി: കറുകക്കളത്തിൽ സി. ജോസഫ് (തെക്കേപ്പറമ്പിൽ അപ്പച്ചൻ -അപ്പച്ചി -81) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ (നിരണം). മക്കൾ: ബിജു, ബെന്നി, ബീന, ബിനു. മരുമക്കൾ: ജയിനമ്മ, ബിന്ദു, ഷീന, ജോസി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് രാമങ്കരി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
മാന്നാർ: ചെന്നിത്തല കാരാഴ്മ ഇടയിലെ വീട്ടിൽ രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രജനി, രഘു, രജീഷ്. മരുമക്കൾ: ബിജു, ഷൈജ. സഞ്ചയനം 20ന് രാവിലെ ഒമ്പതിന്.
ഹരിപ്പാട്: താമല്ലാക്കൽ തെക്ക് അനിത ഭവനത്തിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: അനിത. മരുമകൻ: രഘുനാഥ്. സഞ്ചയനം 20ന് രാവിലെ ഒമ്പതിന്.
ചെങ്ങന്നൂർ: മല്ലപ്പള്ളി കീഴ്വായ്പൂര് തേവലപ്പുറത്തുമുറിയിൽ വീട്ടിൽ പരേതനായ ഭാർഗവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (അമ്മിണിയമ്മ -76) നിര്യാതയായി. ചെന്നിത്തല വാണിയതോപ്പിൽ ഐവാല കുടുംബാംഗമാണ്. മക്കൾ: ലേഖ, ജ്യോതികുമാർ (പുറമറ്റം ഗവ.ആശുപത്രി), പ്രകാശ് കുമാർ, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: ഗണേശ്, ഗിരിജ, സുധ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ആലപ്പുഴ: കെ.എസ്.ആർ.ടി.സി റിട്ട. എ.ടി.ഒ കരളകം വാർഡ് മംഗളത്ത് എം.ജി. വർഗീസ് (കുട്ടപ്പൻ -89) നിര്യാതനായി. ഭാര്യ: നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗം പരേതയായ സെലീനാമ്മ (റിട്ട. എച്ച്.എം, ഹോളി ഫാമിലി എൽ.പി.എസ്). മക്കൾ: മറിയമ്മ (സി.പി.ഡബ്ല്യു.ഡി എൻജിനീയർ, തിരുവനന്തപുരം), സാബു (ഡ്രീം മേക്കേഴ്സ്, ആലപ്പി), കൊച്ചുമോൻ (വിമുക്തഭടൻ), പരേതയായ മോളി. മരുമക്കൾ: ജോസഫ് ആൻറണി (റിട്ട. മാനേജർ, എക്സൽ ഗ്ലാസ്, ആലപ്പുഴ), സി.എം. മൈക്കിൾ (റിട്ട. എൻജിനീയർ, സിംഗപ്പൂർ), റെനി, മോളി.
കിഴിശ്ശേരി: മുണ്ടംപറമ്പ് പാണാട്ടാലുങ്ങൽ കുന്നത്തും ചോലയിൽ കോടംപുറവൻ കുഞ്ഞാലി മുസ്ലിയാർ (51) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: അബ്ദുൽ ബാസിത്, മുഹമ്മദ് സഹീർ, ഹിബ ഹുസ്ന, മുഹമ്മദ് ഷാമിൽ.
കൊണ്ടോട്ടി: കരിപ്പൂര് പരേതനായ താഴത്തെ പള്ളിയാളി മുഹമ്മദിെൻറ ഭാര്യ ഖദീജ ഹജ്ജുമ്മ (95) നിര്യാതയായി. മക്കള്: അബ്ദുൽ കരീം, അബ്ദുൽ സലാം, അബ്ദുൽ ഹക്കീം, അശ്റഫ്, സൈനബ, റുഖിയ. മരുമക്കള്: നഫീസ (കാഞ്ഞിരപ്പറമ്പ്), ആയിഷ (കാളോത്ത്), വീരാന്കുട്ടി, പരേതനായ അബ്ദുറഹിമാന്.
വളാഞ്ചേരി: പാണ്ടികശാല അബുദാബിപ്പടി വെളുത്ത തൊടി ശ്രീധരൻ (ഉണ്ണി -59) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മിഥുൻ, മേഘ്ന.
കാളികാവ്: ഉദരംപൊയിൽ ബാലവാടിപ്പടിയിലെ നെല്ലിക്കാനത്തിൽ വർഗീസ് (68) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സ്മിത, സനീഷ്, സജിത്ത്, സംജയ്. മരുമക്കൾ: രാജു, റിൻസി, ആശ. സഹോദരങ്ങൾ: മത്തച്ചൻ, ജോസ്, മേരി, ബേബി, ദേവസ്യ, പരേതയായ ചിന്നമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാളികാവ് ചെങ്കോട് സെൻറ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ.
തിരൂർ: ചെമ്പ്ര മീനടത്തൂർ പരേതനായ മണ്ടായപുറത്ത് അബൂബക്കറിെൻറ മകൻ മുഹമ്മദ് ബഷീർ (43) സൗദി അറേബ്യയിലെ അൽ കോബാറിൽ നിര്യാതനായി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അൽകോബാർ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറയും കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനായിരുന്നു. 25 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ബഷീർ ബിൻ സാഗർ കമ്പനിയിലെ സെയിൽസ്മാനാണ്.
മാതാവ്: ഫാത്തിമ. ഭാര്യ: മീനടത്തൂരിലെ മണ്ടായപ്പുറത്ത് മൊയ്തീൻ മൂപ്പെൻറ മകൾ സൗദ. മക്കൾ: റമിദ ഫാത്തിമ, റിസ്വാൻ, റിദ ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി അൽ കോബാറിൽ ഖബറടക്കം നടത്തും.
ആപ്പാഞ്ചിറ: മാന്നാർ പരേതനായ നാരായണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (95) ബംഗ്ലാവിൽ നിര്യാതയായി. മക്കൾ: പരേതയായ ആനന്ദവല്ലിയമ്മ, ഭാർഗവിയമ്മ, പത്മാക്ഷിയമ്മ (പൊന്നമ്മ). മരുമക്കൾ: പരേതനായ ഭുവനേശ്വരൻ നായർ, രവീന്ദ്രൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഹൂസ്റ്റൺ (യു.എസ്): എ.കെ റിയാൽറ്റി സ്ഥാപകൻ പരേതനായ മാവേലിക്കര മംഗലത്ത് എബ്രഹാം കോശിയുടെ ഭാര്യ അക്ക എം. കോശി (84) നിര്യാതയായി. ഇരവിപേരൂർ ശങ്കരമംഗലം തൈപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് സ്റ്റാഫോഡ് ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. എ.കെ റിയാൽറ്റി വൈസ് പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. മക്കൾ: അജിത് എബ്രഹാം കോശി (ഡയറക്ടർ, ഓപറേഷൻസ്, എ.കെ റിയാൽറ്റി), ആഷ വർഗീസ്. മരുമക്കൾ: ചാത്തന്നൂർ കടലഴികത്ത് പരേതയായ റീന, കോട്ടയം കോലത്തുപറമ്പിൽ ജേക്കബ് വർഗീസ് (ഗ്ലോബൽ െഎ.ടി ഗ്രൂപ് ഡയറക്ടർ, കാപ്ജമിനി). ‘മലയാള മനോരമ’ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് സഹോദരനാണ്.