തിരൂർ: ചെമ്പ്ര മീനടത്തൂർ പരേതനായ മണ്ടായപുറത്ത് അബൂബക്കറിെൻറ മകൻ മുഹമ്മദ് ബഷീർ (43) സൗദി അറേബ്യയിലെ അൽ കോബാറിൽ നിര്യാതനായി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അൽകോബാർ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറയും കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനായിരുന്നു. 25 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ബഷീർ ബിൻ സാഗർ കമ്പനിയിലെ സെയിൽസ്മാനാണ്.
മാതാവ്: ഫാത്തിമ. ഭാര്യ: മീനടത്തൂരിലെ മണ്ടായപ്പുറത്ത് മൊയ്തീൻ മൂപ്പെൻറ മകൾ സൗദ. മക്കൾ: റമിദ ഫാത്തിമ, റിസ്വാൻ, റിദ ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി അൽ കോബാറിൽ ഖബറടക്കം നടത്തും.