പെരിന്തല്‍മണ്ണ: കുളത്തില്‍ നിന്നു നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം തൃക്കടീരി മുന്നൂര്‍ക്കോട് കൂരിക്കാട്ടില്‍ പരേതനായ അച്യുതെൻറ മകൻ സതീഷ് (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തിരുവില്വാമല കരുമങ്ങാട്ടുപടി രാധാകൃഷ്ണെൻറ മകന് ശ്രീരാഗ് (26) പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്.
നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനെത്തിയ പ്ലംബിങ് തൊഴിലാളികളാണ് ഇരുവരും.
നിര്‍ദിഷ്ട ബസ്സ്റ്റാന്ഡിെൻറ സമീപത്തുള്ള കുളത്തിലാണ് അകപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ കുളിക്കാനിറങ്ങിയതായിരുന്നു. സതീഷിൻറ മാതാവ്: സരസ്വതി. സഹോദരി: സൗമ്യ.