ചാവക്കാട്: ദേശീയ പാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അണ്ടത്തോട് പരേതനായ കാട്ടിലത്തയിൽ മുഹമ്മദ് കുട്ടിയുടെ മകളും മണത്തല ഐനിപ്പുള്ളിയിൽ വാടകക്ക് താമസിക്കുന്ന പുളിക്കൽ മുനീറിെൻറ ഭാര്യയുമായ ഷിജിലയാണ് (34) മരിച്ചത്.ഭർത്താവും മക്കളുമൊന്നിച്ച് പെട്ടി ഓട്ടോയിൽ ഐനിപുള്ളിയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടയിൽ കാറുമായി കൂട്ടിയിടിച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. ഖബറടക്കം വ്യാഴാഴ്ച്ച അണ്ടത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: നിഹാൽ, നിദ, നിദാൻ.