Obituary
രാജാക്കാട്: രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസിക്കുടിയോട് ചേർന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിയാനായിട്ടില്ല. വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞക്കുഴിയിൽനിന്ന് പൂപ്പാറ മുള്ളൻതണ്ടിലേക്കുള്ള പാതയോട് ചേർന്ന് മൃതദേഹം കിടക്കുന്നത് സമീപത്തെ ആദിവാസി കുടുംബത്തിലെ അംഗങ്ങൾ ഞായറാഴ്ച രാവിലെയാണ് കണ്ടത്. തുടർന്ന് ഇവർ ശാന്തൻപാറ പൊലീസിൽ അറിയിച്ചു.കഴിഞ്ഞ രാത്രി ഇവരുടെ വീടിെൻറ താഴ്ഭാഗത്തുനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നു. കനത്ത മഴയും കാട്ടാന എത്തിയതായിരിക്കും എന്ന് ഭീതിയും കാരണം പുറത്തിറങ്ങി നോക്കിയില്ല. ശാന്തൻപാറ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങൾ കീറിയ നിലയിലാണ്. വീണതിെൻറ അടയാളം ശരീരത്തിലുണ്ട്. മുള്ളൻതണ്ടിലെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി കഴിച്ചശേഷം നടന്നുവരുന്നതിനിടെ വഴി നിശ്ചയമില്ലാതെ വീണതാകാമെന്നും മഴയും തണുപ്പുമേറ്റ് ഏറെനേരം വീണുകിടന്നതാകാം മരണകാരണമെന്നുമാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാജാക്കാട്: രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസിക്കുടിയോട് ചേർന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിയാനായിട്ടില്ല. വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞക്കുഴിയിൽനിന്ന് പൂപ്പാറ മുള്ളൻതണ്ടിലേക്കുള്ള പാതയോട് ചേർന്ന് മൃതദേഹം കിടക്കുന്നത് സമീപത്തെ ആദിവാസി കുടുംബത്തിലെ അംഗങ്ങൾ ഞായറാഴ്ച രാവിലെയാണ് കണ്ടത്. തുടർന്ന് ഇവർ ശാന്തൻപാറ പൊലീസിൽ അറിയിച്ചു.
കഴിഞ്ഞ രാത്രി ഇവരുടെ വീടിെൻറ താഴ്ഭാഗത്തുനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നു. കനത്ത മഴയും കാട്ടാന എത്തിയതായിരിക്കും എന്ന് ഭീതിയും കാരണം പുറത്തിറങ്ങി നോക്കിയില്ല. ശാന്തൻപാറ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങൾ കീറിയ നിലയിലാണ്. വീണതിെൻറ അടയാളം ശരീരത്തിലുണ്ട്. മുള്ളൻതണ്ടിലെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി കഴിച്ചശേഷം നടന്നുവരുന്നതിനിടെ വഴി നിശ്ചയമില്ലാതെ വീണതാകാമെന്നും മഴയും തണുപ്പുമേറ്റ് ഏറെനേരം വീണുകിടന്നതാകാം മരണകാരണമെന്നുമാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നെടുങ്കണ്ടം: കോവിഡ് ബാധിച്ച്്് മധ്യവയസ്കൻ മരിച്ചു. നെടുങ്കണ്ടം കുന്നുകുഴി മാധവപ്പിള്ളിയിൽ രാമൻകുഞ്ഞാണ് (69) ഞായറാഴ്ച രാവിലെ മരിച്ചത്. ഭാര്യ: പരേതയായ നിർമല. മക്കൾ: അനൂപ്, അനിത. മരുമക്കൾ: രമ്യ, കുഞ്ഞുമോൻ.
നെടുങ്കുന്നം: ഇന്ദുഭവൻ (കോഞ്ചേരിൽ) പി.എൻ. തങ്കപ്പൻ പിള്ള (വിമുക്തഭടൻ -78) നിര്യാതനായി. കോട്ടാങ്ങൾ പനച്ചിക്കൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സഹോദരെൻറ വീട്ടുവളപ്പിൽ.
വള്ള്യാട്: വിജയമന്ദിരത്തില്‍ ഗംഗാധരന് മാസ്റ്റർ (ബാലൻ മാസ്റ്റര്‍-86) നിര്യാതനായി (ഒഞ്ചിയം ഗവ. ബേസിക് സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റർ). ഭാര്യ: ലീലാമ്മ. മക്കള്‍: വി.എം. വിജയകുമാര്‍ (റിട്ട. ഹെഡ് മാസ്റ്റര്‍, വില്യാപ്പള്ളി യു.പി സ്കൂള്‍), പ്രസന്ന. മരുമക്കള്‍: സി.വി. കുഞ്ഞികൃഷ്ണന് (നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), ശ്രീജ. സഹോദരങ്ങള്‍: പത്മാവതി അമ്മ, കാര്‍ത്യായനി അമ്മ, പരേതരായ ജാനു അമ്മ, രാജന് നമ്പ്യാര്‍.
ചങ്ങനാശ്ശേരി: ആനന്ദാശ്രമത്തിന് സമീപം പുതുപ്പറമ്പില്‍ ശ്രീധരന് (90) നിര്യാതനായി. ഭാര്യ: ജാനകി. മകള്‍: വത്സ.
പാലാ: ചെത്തിമറ്റം മുണ്ടക്കൽ കൃഷ്ണറാവു സേട്ട് (സ്ഥാപകൻ, ശ്രീകൃഷ്ണ സോമിൽ, ബോംബെ ടിംബേഴ്സ്, ചെത്തിമറ്റം -86) പുണെയിൽ നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത ബായി. മക്കൾ: നിർമല, ശങ്കർ, മിനി, സതീശ്.
പേരൂർ: വലിയവീട്ടിൽ അമ്മിണി നാരായണൻ (92) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, മോഹനൻ, കോമളം, ഓമന, പരേതനായ വിജയപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിെല 10ന് വീട്ടുവളപ്പിൽ.
കാളികാവ്: പുറ്റമണ്ണയിലെ കിഴക്കേകര ഹംസ (58) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: അസീഫ് അലി, അസീഫ, ഹബീബ്, ഹബീബ, സമീന, ആശിഖ്, അംന, അജ്ന.മരുമക്കൾ: സൈനുൽ ആബിദ് ഖത്തർ, ഫിറോസ്, സുനീർ, തസ്ന.
കരുവാരകുണ്ട്: തരിശ് വീട്ടിച്ചോലയിലെ പാലോളി ആമിന (65) നിര്യാതയായി. മകൻ: റിയാസ്. മരുമകൾ: ഫസീല.
കരുളായി: കൊയപ്പാൻ വളവ് നീർത്തടത്തിൽ സെയ്തലവി (78) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷക്കീല, ആസാദ്, വാഹിദ. മരുമക്കൾ: ഉമ്മർകോയ, സക്കീന, പരേതനായ ഉമ്മർ.
കടുവാക്കുളം: ദിവ്യകാരുണ്യ മിഷനറി സഭയുടെ മുൻ സുപ്പീരിയർ ജനറാളും എമ്മാവൂസ് പ്രൊവിൻസ് അംഗവുമായ ഫാ. അബ്രഹാം മൊളോപ്പറമ്പിൽ (84) നിര്യാതനായി. പാലാ പൂവരണി പാറേക്കാട്ട് മൊളോപ്പറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: കുഞ്ഞുകുട്ടി, ഔസേപ്പച്ചൻ, പരേതരായ തോമാച്ചൻ, ഏലിക്കുട്ടി കുഴുപ്പിൽ, കുഞ്ഞന്നാമ്മ പൗവത്ത്, ത്രേസ്യാമ്മ തുങ്കുഴി, മാമിക്കുട്ടി പുല്ലംതാനിക്കൽ. മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30ന് കടുവാക്കുളം എം.സി.ബി.എസ് മാതൃഭവനത്തിൽ എത്തിക്കും. 8.30 മുതൽ ഉച്ചക്ക് രണ്ടുവരെ ചെറുപുഷ്പ ദേവാലയത്തിൽ പൊതുദർശന സൗകര്യം ഉണ്ടായിരിക്കും.
ഇൗസ്റ്റ് കോഡൂർ: പരേതനായ കുട്ടശ്ശേരി അബ്ദുറഹ്മാെൻറ മകൻ മുഹമ്മദലി (കുഞ്ഞാൻ -60) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സബീർ അലി, സഫീന, സമീന, സാഹിർ. മരുമക്കൾ: സക്കീർഹുസൈൻ (ഇൗസ്റ്റ് കോഡൂർ), അബ്ദുൽ ഹഖ് (വാറേങ്കാട്), ഫസീല.