Obituary
പുതിയങ്ങാടി: കോരണിവയൽ വെള്ളായൻെറ മകൻ വി. (20) നിര്യാതനായി. മാതാവ്: വേലമ്മ. സഹോദരങ്ങൾ: പ്രവീൺ, അഭിരാമി.
കോഴിക്കോട്: എലത്തൂർ എടക്കാട് കോളനിയിൽ വെള്ളായൻെറ മകൻ (20) നിര്യാതനായി.
കോഴിക്കോട്: കുണ്ടുങ്ങൽ കാഞ്ഞിരാല (82) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: യൂനുസ് (ദുബൈ), സുധീർ (കുഞ്ഞ). മരുമക്കൾ: തെജ്ന, തെസ്നി.
എലത്തൂർ: ചെട്ടികുളം മണ്ണാറുകണ്ടി എം. (74) നിര്യാതനായി. ചെട്ടികുളം എലത്തൂർ കയർസൊസൈറ്റി പ്രസിഡൻറ്, ആർട്ടിസാൻസ് യൂനിയൻ എലത്തൂർ മേഖല പ്രസിഡൻറ്, എലത്തൂർ പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സരള. മകൻ: അമിത്ത്. കുമാരൻ കുറ്റ്യാടി: കള്ളാട് അത്യോട്ടുമ്മൽ കുമാരൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജേഷ്, അനീഷ്, സുനിൽ, രേഷ്മ. മരുമക്കൾ: ലിംന, കാർത്തിക, സാംജിത്ത്. സഹോദരങ്ങൾ: ചന്ദ്രി, ശാന്ത. മീനാക്ഷി അമ്മ കൊയിലാണ്ടി: പന്തലായനി നവലക്ഷ്മിയിൽ മീനാക്ഷി അമ്മ (70) നിര്യാതയായി. ഭർത്താവ്: വേലയുധൻ നായർ (റിട്ട. സ്റ്റേറ്റ് ബാങ്ക് കൊയിലാണ്ടി). മക്കൾ: സ്വയംപ്രഭ, ശിവപ്രകാശ്. മരുമക്കൾ: സുരേഷ് തിരുവോത്ത് (ബംഗളൂരു വിമാനത്താാവളം), നിഷ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ഗോപി നായർ കൊൽക്കത്ത.
മാനന്തവാടി: പുതുശ്ശേരി നൊച്ചന അനന്തന് നമ്പ്യാർ (81) നിര്യാതനായി. മക്കള്: പുഷ്പ, അനിത, മധു, അഷിത. മരുമക്കള്: രവിചന്ദ്രന്, കുഞ്ഞികൃഷ്ണന്, രാജേഷ്, സനുഷ. WDD1ANANTHAN NAMBIAR അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു കാരാട്: വാഴയൂർ പുഞ്ചപ്പാടം റോഡിൽ തോക്കയിൽപ്പടിയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കു പറ്റി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിഷാദ് (29) മരിച്ചു. വാഴയൂർ സാഫി കോളജിന് സമീപം പുഞ്ചപ്പാടം ചേലക്കണ്ണി മുഹമ്മദ് കുട്ടിയുടെ മകനാണ്. സ്വകാര്യ ബസ് ജീവനക്കാരനായ നിഷാദ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് സഹോദരൻ സുൽയാസ് മരിച്ചത്. മാതാവ് : സൈനബ. ഭാര്യ: ഫൗസിയ. മകൻ: ഹാദി ഫർഹാൻ. സഹോദരങ്ങൾ: മനാഫ് (പ്രസിഡൻറ്, യൂത്ത് ലീഗ് പുഞ്ചപ്പാടം ശാഖ കമ്മിറ്റി), ഷെറീന, പരേതനായ സുൽയാസ്.
കാരാട്: പൊന്നേംപാടം മണ്ണിൽ മൂശാരിക്കൽ (74) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, അബ്ദുൽ ലത്തീഫ്, ജമീല, പരേതരായ ആസ്യ, അബ്ദുൽ കരീം, സഫിയ. അലവി പെരുമണ്ണ: ചക്കിട്ടംകണ്ടി അലവി (60) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: റിയാസ്, ജംഷീർ, റംലത്ത്, സോഫിയ. മരുമക്കൾ: സിറാജ് കുറ്റിക്കാട്ടൂർ, സ്വാദിഖ് മലയമ്മ, സൗലത്. സഹോദരങ്ങൾ: ലത്തീഫ്, മൂസക്കോയ, പാത്തുമൈ, റുഖിയ, സൈനബ
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിൽ അത്തിപ്പാറ ചുള്ളിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു. പാലക്കടവ് വയലിൽ പരേതനായ മധുവിൻെറ മകൻ രഞ്ജിത്ത് (21) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. തിരുവമ്പാടി ഗവ. ഐ.ടി.ഐ വിദ്യാർഥിയാണ്. മുക്കത്തു നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. മാതാവ്: സീതാലക്ഷ്മി. സഹോദരിമാർ: മഞ്ജു, രഞ്ജു. സജിത പുന്നശ്ശേരി: മൂത്തേടത്ത് കണ്ടി പരേതനായ ഗോപാലൻെറ ഭാര്യ എളമ്പിളക്കാട്ട് രാരോത്ത് സജിത നിര്യാതയായി. മക്കൾ: സജിൽ (വെൽഡ് ആർക്, മംഗലാപുരം), സജിന (മലബാർ ഐ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം). മരുമക്കൾ: ലാലി (സതേൺ റെയിൽവേ, മംഗലാപുരം), ശ്രീജിത്ത് (മാനേജിങ് പാർട്ണർ, ടൈൽസ്മാൻ, കോഴിക്കോട്).
കാരന്തൂർ: മേലെമാണിയേടത്ത് പരേതനായ ഭാസ്കരൻെറ ഭാര്യ (85) നിര്യാതനായി. മക്കൾ: രമേശൻ, രാജീവൻ, വിനോദൻ (കെ.എസ്.ആർ.ടി.സി), ഗിരീഷ്, ജിഷ. മരുമക്കൾ: സ്വർണജ, വിജിഷ, ഗിരിജ, പ്രബിത, സന്തോഷ്. സഞ്ചയനം തിങ്കളാഴ്ച. ഹസൻ മാവൂർ: ചെറൂപ്പ അണുങ്ങാഞ്ചേരി ഹസൻ (36) നിര്യാതനായി. പിതാവ്: മൊയ്തീൻ കോയ. മാതാവ്: ജമീല. ഭാര്യ: ഷറീന. സഹോദരൻ: ഉബൈദ് (ബഹ്റൈൻ). വർഗീസ് മാവൂർ: ചെറൂപ്പ പൂവത്തിങ്കൽ പി.എ. വർഗീസ് (83) നിര്യാതനായി. മാവൂർ ഗ്രാസിം ഫാക്ടറിയിൽ ബോയിലർ എൻജിനീയറായിരുന്നു. ഭാര്യ: ലീലാമണി വർഗീസ് (റിട്ട. അധ്യാപിക, സൻെറ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ). മക്കൾ: ആേൻറാ വർഗീസ്, മേരി വർഗീസ്. മരുമക്കൾ: ഷൈനി ആേൻറാ, സ്പ്രയാൻ സെബാസ്റ്റ്യൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാവൂർ പാറമ്മൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പരേതനായ കിഴക്കേടുത്ത് മൊയ്തിയുടെ മകൻ (67) നിര്യാതനായി. ഭാര്യ: മറിയം കരിമ്പാലക്കണ്ടി. മക്കൾ: നൗഷാദ്, റിയാസ്, സൗദ. മരുമക്കൾ: സുബൈദ, ഷമീന, മുഹമ്മദ്. സഹോദരങ്ങൾ: അമ്മത്, കലന്തർ മുസ്ലിയാർ, പരേതനായ സൂപ്പി, മൂസ, ഇബ്രാഹിം, കുഞ്ഞസ്സൻ, മറിയം, കുഞ്ഞയിശ, സൈനബ, സുബൈദ. വിനോദ് കുമാർ പേരാമ്പ്ര: വാല്യക്കോട് മൊയിലോത്ത് വിനോദ് കുമാർ (53) നിര്യാതനായി. പിതാവ്: അച്യുതൻ. മാതാവ്: ദേവി. ഭാര്യ: ബീന. മക്കൾ: അനീന, അനന്യ. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ലത, വിനീത്, ശ്രീശൈല.
പേരാമ്പ്ര: കോടേരിച്ചാലിലെ വിമുക്ത ഭടന് പാത്തിച്ചാലില് (68) നിര്യാതനായി. ഭാര്യ: ലീല. മക്കള്: ദിപിന്ദാസ്, ദീപ. മരുമക്കള്: പ്രദീപന്, സൂര്യ. സഹോദരങ്ങള്: ചന്ദ്രന്, മോഹനന്, ആനന്ദന്, കോമള, പുഷ്പ, സുമിത. സഞ്ചയനം തിങ്കളാഴ്ച. ഇബ്രാഹിം ഓമശ്ശേരി: വെളിമണ്ണയിലെ മത്സ്യ വ്യാപാരിയായിരുന്ന അമ്പായക്കുന്നുമ്മൽ ഇബ്രാഹിം (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൗഷാദ്, ജമീല, റജുല, ഫസീല, സഫ്ന. മരുമക്കൾ: ആയിഷ, സുബൈർ, ഫൈസൽ, നിസാർ, റഹീം.
പയ്യോളി: നാദാപുരം പേരോട് പട്ടാര ക്ഷേത്ര പ്രസിഡൻറും റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറുമായ എൻ.കെ. (68) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: സ്വപ്ന, ഷംന. മരുമക്കൾ: മനോജ് (ഖത്തർ), അനീഷ് (ജില്ല ട്രഷറി കോഴിക്കോട്). സഹോദരങ്ങൾ: മീനാക്ഷി (റിട്ട. അധ്യാപിക വേളം ഹൈസ്കൂൾ), ശ്രീധരൻ, സേതുമാധവൻ, ദിനേശൻ (പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്), സുനിൽകുമാർ, അനിൽകുമാർ (എസ്.ഐ റൂറൽ എസ്.പി ഓഫിസ്). സഞ്ചയനം ബുധനാഴ്ച.
താമരശ്ശേരി: കെടവൂർ ഇരൂൾകുന്നുമ്മൽ വേലു നായർ (80) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, സരസ, വേണുഗോപാൽ, ശാന്ത. മരുമക്കൾ: ശോഭന, ശാന്ത, ശശി പരേതനായ സത്യനാഥൻ. സഞ്ചയനം ബുധനാഴ്ച.