Obituary
അമ്പലവയൽ: മാളിക പുളിങ്കണ്ടി പാറു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചുപ്പുക്കൻ. മക്കൾ: ഭാസ്കരൻ, പത്മനാഭൻ, പങ്കജ, പരേതരായ വാസുദേവൻ, വിജയൻ. മരുമക്കൾ: ഉർവശി, ലളിത, മീനാക്ഷി.
പുൽപള്ളി: എരിയപ്പള്ളി കൊച്ചുപറമ്പിൽ (മാളിയേക്കൽ) തങ്കമ്മ (76) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: പരേതനായ രവി, തങ്കമണി, സന്തോഷ്, ഉഷ. മരുമക്കൾ: ഓമന, സോമൻ, കനകവല്ലി, മുരളി.
പഴുവിൽ: ചാഴൂർ റോഡിന് സമീപം താമസിക്കുന്ന വെട്ടിയാട്ടിൻ രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: താര. മക്കൾ: രമിത്ത്, രമ്യ. മരുമക്കൾ: വിനോദ്, സൽവ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: തിരുവെങ്കിടം എടക്കളത്തൂർ പരേതനായ അന്തോണിയുടെ ഭാര്യ സെലീന (75) നിര്യാതയായി. മക്കൾ: ലാൽസി, ലാൽഷോ. മരുമക്കൾ: ബിൽജി, പരേതനായ ഷാജി.
ഗുരുവായൂർ: മറ്റം കല്ലായിൽ ചന്ദ്രൻ (73) നിര്യാതനായി. മറ്റം കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടറാണ്. ഭാര്യ: മല്ലിക. മകൻ: വിജീഷ്. മരുമകൻ: അനുശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഗണേഷ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ കുമ്പളത്തറ ഗണേശൻ (51) നിര്യാതനായി. ദലിത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗവും വാർഡ് 22 കോൺഗ്രസ് കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
തൃപ്രയാർ: നാട്ടിക ബാവു മാസ്റ്റർ റോഡിന് സമീപം തിരൂർ തച്ചുപറമ്പിൽ നജീബിന്റെ ഭാര്യ ഫസീല (44) നിര്യാതയായി. മകൾ: നിമ.
തൃപ്രയാർ: നാട്ടിക ബീച്ച് പാണപറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ലതിക, ദിനേശൻ, ലീന, അനിത. മരുമക്കൾ: ഷാജി, ശോഭനൻ, സുരേന്ദ്രൻ, പരേതനായ ഉണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കാര: കാതിയാളം ജുമാ മസ്ജിദിന് പടിഞ്ഞാറ് പരേതനായ പറക്കോട്ട് മമ്മുവിന്റെ ഭാര്യ ഖദീജാബി (65) നിര്യാതയായി. മക്കൾ: സുബൈർ (ഖത്തർ), ശിഹാബ്, ശരീഫ് (ബഹദൂർ കൺവെൻഷൻ സെന്റർ കാര), ഷുക്കൂർ (കുവൈത്ത്). മരുമക്കൾ: സുമയ്യ, ജാഫിറ, അസിയ, റസ്ന.
പുന്നംപറമ്പ്: മങ്കര അറങ്ങാശ്ശേരി വീട്ടിൽ തോമുണ്ണിയുടെ മകൾ മാത്തിരി (81) നിര്യാതയായി. അവിവാഹിതയാണ്.
ഗുരുവായൂർ: ചാമുണ്ഡേശ്വരി ക്ഷേത്രം റോഡിൽ രാധിക ഭവനിൽ പരേതനായ ക്യാപ്റ്റൻ രാഘവൻ നായരുടെ ഭാര്യ തങ്കം ആർ. നായർ (80) നിര്യാതയായി. മക്കൾ: രമേഷ് ബാബു, രാധിക, പരേതരായ ചാന്ദ്നി, നന്ദിനി. മരുമക്കൾ: ജയശ്രീ, മുരളീധരൻ, പത്മനാഭൻ, മോഹൻദാസ്.
അന്തിക്കാട്: സഹോദരിയുടെ വീട്ടിലെ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനായി ഇറങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു. എടത്തിരുത്തി ചൂലൂർ കുട്ടമംഗലം കിഴക്ക് പോക്കാക്കില്ലത്ത് പരേതനായ ഹൈദ്രോസിന്റെ മകൻ അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഗൾഫിൽനിന്ന് ഒരു വർഷം മുമ്പ് നാട്ടിൽ വന്ന റഷീദ് വീടിന്റെ നിർമാണ പ്രവർത്തനം കാരണം പെരിങ്ങോട്ടുകര കരുവാംകുളത്തെ സഹോദരി ആരിഫയുടെ വീട്ടിലാണ് താമസം. ഞായറാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ആരിഫയുടെ വീട്ടിലെ ആട്ടിൻകുട്ടി കിണറ്റിൽ വീണതിനെ തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയ റഷീദ് ഓക്സിജന്റെ കുറവുമൂലം ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന റഷീദിനെ തൃപ്രയാറിൽ നിന്ന് അഗ്നിരക്ഷസേന എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം പഴുവിൽ ആശുപത്രിയിലേക്ക് മാറ്റി. അബ്ദുൽ റഷീദ് പുതിയ വീട്ടിലേക്ക് താമസം മാറ്റാനിരിക്കെയാണ് മരണം. മാതാവ്: പരേതയായ നബീസ. മറ്റു സഹോദരങ്ങൾ: നസീമ, ആബിദ. ഖബറടക്കം തിങ്കളാഴ്ച ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.